സമീപ പ്രദേശങ്ങളിലുണ്ടാകുന്ന നമ്മുടെ പ്രിയപെട്ടവരുടെ ദേഹവിയോഗം "അതു ഞാൻ ആയിരുന്നുവെങ്കിൽ" എന്നുള്ള ഓർമ്മപ്പെടുത്തൽ നമുക്ക് നൽകുന്നു. പക്ഷേ അതിനു മണിക്കൂറുകളുടെയോ, മിനിറ്റുകളുടെയോ, സെക്കന്റുകളുടെയോ ദൈർഘ്യം മാത്രമുള്ള ഓർമ്മയായി അവശേഷിക്കുന്നു. ഒരു ദിവസം നമ്മുടെയും ദേഹവിയോഗം ഓർത്തു ചിലരെങ്കിലും നൊമ്പരപ്പെടും, ഒരു ദിവസം നമ്മുടെയും ഭവനത്തിൽ നിന്നും നിലവിളിയുയരും. ഒരേയൊരു ജീവിതം അതു വേഗം തീരുകയാണ്. പക്ഷെ ക്രിസ്തു നമുക്ക് ഉറപ്പു നൽകുന്നത് ഈ ലോകത്തിലെ ജീവിതത്തിനുമപ്പുറം ഉള്ള ഒരു ജീവിതമാണ്. നാം ഈ ആയുസ്സിൽ അല്ല പ്രത്യാശ വയ്ക്കുന്നത്. ക്രിസ്തുവിനായി ജീവിക്കാം. വ്യഭിചാരവും പാപവുമുള്ള തലമുറയിൽ യേശുവിന്റെ നാമത്തെ തള്ളിപ്പറഞ്ഞു നിത്യത നക്ഷ്ടപെടുത്താതെ, ദൈവത്തിലേക്കുള്ള ഒരേയൊരു വഴിയായ യേശുവിനായി ഹൃദയം കൊടുക്കു. "ഇതാകുന്നു സുപ്രസാദകാലം, ഇതാകുന്നു…
Continue Reading »
വായനഭാഗം: എബ്രായർ 12:14-15-16 , ഉല്പത്തി 25:19-34
"ഇങ്ങനെ ഏശാവ് ജ്യേഷ്ഠാവകാശത്തെ അലക്ഷ്യമാക്കിക്കളഞ്ഞു"
പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട് “അബ്രഹാം യിസ്സഹാക്ക് യാക്കോബ്” അങ്ങനെ വിളിക്കുവാൻ എളുപ്പമായതുകൊണ്ടാണ് തുടർച്ചയായി ഇങ്ങനെ പേരുവരാൻ കാരണമായതെന്ന്. അല്ലാതെ യിസ്സഹാക്കിനുശേഷം ഏശാവ് എന്നായിരുന്നെങ്കിൽ വിളിക്കാൻ ഒരു സുഖമില്ലായിരുന്നു. എന്നാൽ ഉല്പത്തിപുസ്തകത്തിൽ നിന്നാരംഭിച്ച യാത്ര എബ്രായലേഖനത്തിൽ വന്നുനിൽക്കുമ്പോഴാണ്, പേരിന്റെ വിളിക്കുവാനുള്ള സൗകര്യം നോക്കിയല്ല യാക്കോബിന്റെ പേരു അവിടെ വന്നത്, പിന്നയോ ആ തുടർച്ചയായ പേരിന്റെ അവകാശം ഒരു അത്യാവശ്യം വന്നപ്പോൾ ഏശാവ് മറിച്ചു വിറ്റതാണെന്നു എബ്രായലേഖന കർത്താവു വിവരിക്കുന്നത്.
ഏശാവിന്റെ അത്യാവശ്യത്തെക്കൂടി വായിച്ചു മനസ്സിലാക്കുമ്പോഴാണ് നമ്മുടെ ചുണ്ടിൽ ഒരു പരിഹാസച്ചിരി വിടരുന്നത്, അതു ഒരു പുച്ഛ സ്വരമായി പുറത്തേക്കു "ഒരു ഊണിനുവേണ്ടി" എന്നുകൂടെ ആയിക്കഴിഞ്ഞാൽ നാം നീതിമാന്മാരും…
Continue Reading »