ഒരു ആട്, ഒരു ദ്രഹ്മ, ഒരു മകൻ 

Posted on
26th Feb, 2020
| 0 Comments

ഒരു ആട്, ഒരു ദ്രഹ്മ, ഒരു മകൻ 

ലൂക്കോസിന്റെ സുവിശേഷം പതിനഞ്ചാം അദ്ധ്യായം കാണാതെ പോയ ഒരു ആടിന്റേയും ഒരു ദ്രഹ്മയുടെയും ഒരു മകന്റെയും വിവരണമാണ്. കാണാതെ പോയതിനെ തിരഞ്ഞു രക്ഷിപ്പാനാണ് മനുഷ്യപുത്രൻ ജഡാവതാരം എടുത്തത് എന്നുള്ളതു ലോകത്തോടു പറയുകയാണ്. ചുങ്കക്കാരോടും പാപികളോടുമുള്ള യേശുകർത്താവിന്റെ സമീപനത്തെ ഒട്ടും ദഹിക്കാതെ വന്ന പരീശന്മാരുടെയും ശാസ്ത്രിമാരോടെയും വിധിക്കുള്ള മറുപടി കൂടിയാണിത്. 
നൂറു ആടുള്ള മനുഷ്യൻ തെറ്റിപ്പോയ ഒരാടിന്റെ പുറകെ തിരക്കിയിറങ്ങുന്ന മനോഹര കാഴ്ച. തൊണ്ണൂറ്റൊൻപതിനയെയും മരുഭൂമിയിൽ വിട്ടേച്ചു കാണാതെ പോയതിനെ തേടിയിറങ്ങി. ലോക പ്രശസ്ത സുവിശേഷകൻ ബില്ലി ഗ്രഹാം ഇങ്ങനെ ഒരിക്കൽ പറഞ്ഞു "ലോകത്തിലുള്ള ഒരേയൊരു വ്യകതി നിങ്ങൾ മാത്രമെന്ന നിലയിലാണ് അവൻ നിങ്ങളെ…

Continue Reading »

സമ്പാദ്യം ശീലമാക്കൂ

Posted on
5th Feb, 2020
| 0 Comments

നാം അവഗണിക്കുന്ന നിസ്സാര കാര്യങ്ങളാണ് പ്രസക്തമായി പിന്നീട് തീരുന്നതു. രാവിലത്തെ ഒരു ചെറിയ പുഞ്ചിരിയാകാം ഒരുവന്റെ ഹൃദയത്തെ തണുപ്പിക്കുന്നതും അയാളുടെ ഒരു ദിവസത്തെ ഫലഭൂയിഷ്ടമാക്കുന്നതും. നാം വലിയ കാര്യങ്ങൾക്കായി ചെറിയ കാര്യങ്ങൾ അവഗണിക്കാറുണ്ട്. വലിയ പണം കൊടുത്തു സഹായിക്കുന്നതും വലിയ ചാരിറ്റി നടത്തുന്നതും വലിയ ക്രൂസേഡുകൾ നടത്തുന്നതും 'വലുത്' 'വലുത്' മാത്രം സ്വപ്നം കാണുമ്പൊൾ സ്വർഗ്ഗത്തിൽ നിക്ഷേപിക്കുവാൻ കഴിയുന്ന വലിയ സമ്പാദ്യങ്ങളെയാണ് അറിയാതെ ഒഴിവാക്കുന്നത്നമ്മുടെ സമ്പാദ്യം ഇരിക്കുന്നിടത്താണ് നമ്മുടെ ഹൃദയവും ഇരിക്കുന്നത്. കർത്താവു പറഞ്ഞതുപോലെ നമ്മുടെ സമ്പാദ്യം സ്വർഗ്ഗത്തിൽ നിക്ഷേപിക്കുവാൻ നമുക്ക് സാധിക്കട്ടെചെറിയ ചെറിയ സമ്പാദ്യങ്ങൾ ദിവസവും നിക്ഷേപിക്കുവാൻ നമുക്ക് സാധിക്കട്ടെ . അത് ഒരു പുഞ്ചിരിയാകാം, നമ്മെക്കാൾ

Continue Reading »

രക്ഷാപ്രവർത്തനം

Posted on
5th Feb, 2020
| 0 Comments

മനസാക്ഷിയെ നടുക്കിക്കൊണ്ടു പ്രകൃതി ദുരന്തങ്ങൾ ഇടക്കിടെ ഭൂകമ്പമായും, കാറ്റ്, മഴ, വെള്ളപ്പൊക്കം, സുനാമി, കാട്ടുതീ, പകർച്ചവ്യാധികൾ  അങ്ങനെ അനേക വിധങ്ങളിൽ തലപൊക്കി അനേകരെ കവർന്നെടുത്തു കൊണ്ട് പോകും. ഇതെല്ലാം നമ്മോട് വിളിച്ചു പറയുന്നത് എവിടെയും ആരും സുരക്ഷിതരല്ലെന്നാണ്. പ്രകൃതി ദുരന്തത്തിൽ മരണമടയുന്നവർക്കു നല്ല ഒരു അടക്കം കിട്ടണമെന്നില്ല. നേടിയതും കൈവശം വച്ചതും ഒരു നിമിഷം കൊണ്ട് നഷ്ടപ്പെടുന്നത് നോക്കി നിൽക്കേണ്ട അവസ്ഥ. അല്ലെങ്കിൽ ഒരു പുരുഷായുസ്സു മുഴുവൻ നേടിയത് കൊടുത്താലും സ്വന്തം ജീവനെ രക്ഷിക്കുവാൻ കഴിയാത്ത നിസ്സഹായത.

ദുരന്ത മുഖത്തു വിവിധ സംഘടനകളും രാജ്യങ്ങളും ചെറുതും വലുതുമായ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ദുരന്തമനുഭവിക്കുന്നവരെ പഴയ ജീവിതത്തിലേക്കു കൂട്ടികൊണ്ടുപോകുകയും ചെയ്യുന്നത് പ്രശംസനീയമാണ്.

സുവിശേഷ…

Continue Reading »