സമ്പാദ്യം ശീലമാക്കൂ
നാം അവഗണിക്കുന്ന നിസ്സാര കാര്യങ്ങളാണ് പ്രസക്തമായി പിന്നീട് തീരുന്നതു. രാവിലത്തെ ഒരു ചെറിയ പുഞ്ചിരിയാകാം ഒരുവന്റെ ഹൃദയത്തെ തണുപ്പിക്കുന്നതും അയാളുടെ ഒരു ദിവസത്തെ ഫലഭൂയിഷ്ടമാക്കുന്നതും. നാം വലിയ കാര്യങ്ങൾക്കായി ഈ ചെറിയ കാര്യങ്ങൾ അവഗണിക്കാറുണ്ട്. വലിയ പണം കൊടുത്തു സഹായിക്കുന്നതും വലിയ ചാരിറ്റി നടത്തുന്നതും വലിയ ക്രൂസേഡുകൾ നടത്തുന്നതും 'വലുത്' 'വലുത്' മാത്രം സ്വപ്നം കാണുമ്പൊൾ സ്വർഗ്ഗത്തിൽ നിക്ഷേപിക്കുവാൻ കഴിയുന്ന വലിയ സമ്പാദ്യങ്ങളെയാണ് അറിയാതെ ഒഴിവാക്കുന്നത്. നമ്മുടെ സമ്പാദ്യം ഇരിക്കുന്നിടത്താണ് നമ്മുടെ ഹൃദയവും ഇരിക്കുന്നത്. കർത്താവു പറഞ്ഞതുപോലെ നമ്മുടെ സമ്പാദ്യം സ്വർഗ്ഗത്തിൽ നിക്ഷേപിക്കുവാൻ നമുക്ക് സാധിക്കട്ടെ. ചെറിയ ചെറിയ സമ്പാദ്യങ്ങൾ ദിവസവും നിക്ഷേപിക്കുവാൻ നമുക്ക് സാധിക്കട്ടെ . അത് ഒരു പുഞ്ചിരിയാകാം, നമ്മെക്കാൾ മുതിർന്നവർക്ക് ബസിലോ ട്രെയിനിലോ ഇരിക്കുവാൻ ഒരു സീറ്റ് ഒഴിഞ്ഞു കൊടുക്കുന്നതാകാം. മനോവ്യസനത്താൽ ഭാരപ്പെടുന്നവർക്കു നമ്മുടെ ഒരു സാമിപ്യമാവാം...എന്തായാലും കർത്താവിനു പ്രസാദകരമായതു ചെയ്തു ഓരോ ദിവസവും സ്വർഗ്ഗത്തിലെ നിക്ഷേപം വർദ്ധിപ്പിക്കാം....ഈ നിക്ഷേപത്തിനു ഒരു ഗ്യാരന്റി കൂടെയുണ്ട്, കള്ളന്മാർ തുരന്നു മോഷ്ടിക്കില്ല. പുഴുവും തുരുമ്പും നശിപ്പിക്കുകയില്ല...
0 Responses to "സമ്പാദ്യം ശീലമാക്കൂ"
Leave a Comment