നന്ദി

Posted on
19th May, 2020
| 0 Comments

"മുൻപേ ദൂരസ്ഥരായിരുന്ന നിങ്ങൾ ഇപ്പോൾ ക്രിസ്തുയേശുവിന്റെ രക്തത്താൽ സമീപസ്ഥരായി തീർന്നു " 
ദൈവത്തോടു അകലം പാലിച്ചിരുന്ന നമ്മെ, ദൈവത്തോട് അടുക്കുവാൻ യാതൊരു വഴിയുമില്ലാതിരുന്ന, ശത്രുത്വം നിലനിന്നിരുന്ന സ്ഥാനത്തു നമ്മെ സമീപസ്ഥരാക്കി തീർത്തത്തിനു പിന്നിൽ ഒരു വിലയുണ്ട് . അതിനു കൊടുത്ത വില നിസ്സാരമല്ല, ക്രിസ്തുവിന്റെ രക്തത്തിന്റെ വില . നന്ദിയില്ലാതെ അലക്ഷ്യമാക്കി കളയുവാൻ എളുപ്പമാണ്.  നമ്മുടെ കണ്ണീരു പൊഴിച്ചുള്ള നന്ദിപ്രകടനം എല്ലാം ഈ ലോകത്തു കിട്ടുന്ന നശിച്ചു പോകുന്ന നിസ്സാര വസ്തുക്കളെ കുറിച്ചാണ് . യഥാർത്ഥ വിലയെ കുറിച്ചു നമ്മൾ അജ്ഞരാണ് . അല്ലെങ്കിൽ നമ്മെ നമ്മുടെ മോഹങ്ങളും വാഗ്ദാനങ്ങളും അങ്ങോട്ടു നയിച്ചു എന്നുള്ളതാണ് സത്യം . ദൈവത്തോടു അടുക്കുവാൻ യാതൊരു സാധ്യതയുമില്ലാതിരുന്നിടത്താണ്…

Continue Reading »

ദൈവം വസിക്കുന്ന ആലയം

Posted on
19th May, 2020
| 0 Comments

നാഥൻ പ്രവാചകനോടു ഒരിക്കൽ ദാവീദ് രാജാവ് പറഞ്ഞു എല്ലാം ഒന്നു സ്വസ്ഥമായി, എനിക്കാണെങ്കിൽ അരമനയും ആയി . എനിക്കൊരു സങ്കടം ഞാൻ ദേവദാരുകൊണ്ടുള്ള അരമനയിൽ വസിക്കുന്നു, ദൈവത്തിന്റെ പെട്ടകം തിരശ്ശിലക്കകത്തു വസിക്കുന്നു . ദൈവത്തിനായി ഒരു ആലയം എനിക്ക് പണിയണം . രാജാവല്ലേ പറയുന്നത്, ഇത്രെയേറെ അനുഗ്രഹത്തോടെ ദൈവം നടത്തിയ ദാവിതല്ലേ, അവന്റെ എല്ലാ വഴികളിലും ദൈവം അവനെ പിന്തുണച്ചിട്ടല്ലാ ഉള്ളു. പിന്നെ പ്രത്യേകിച്ചു ദൈവത്തിനു ഒരാലയം കൂടാകുമ്പോൾ കണ്ണും പൂട്ടി അനുവാദം കൊടുത്തേക്കാം, ദൈവലോചന ചോദിക്കേണ്ട ആവശ്യമില്ല . ദൈവത്തിന്റെ പ്രവാചകനായ നാഥൻ പറഞ്ഞു നിന്റെ മനസ്സിലുള്ളതൊക്കെയും ചെയ്തു കൊൾക . യഹോവ നിന്നോടു കൂടെയുണ്ട്. 
അന്നു രാത്രി ദൈവം നാഥൻ…

Continue Reading »

നിന്റെ ദൈവം എവിടെ ?

Posted on
19th May, 2020
| 0 Comments

പ്രതിസന്ധികളുടെയും പ്രതികൂലങ്ങളുടെയും നടുവിൽ കൂടി പോകുമ്പോൾ ദൈവത്തിനായി തന്നെ കാത്തിരിക്കുന്ന ദൈവത്തിൽ മാത്രം പ്രത്യാശ വച്ചിരിക്കുന്ന സങ്കീർത്തനക്കാരനായ കോരഹ് പുത്രന്മാരെ ചൂണ്ടി നിരന്തരം ആളുകൾ ചോദിച്ചു കൊണ്ടിരിക്കും " നിന്റെ ദൈവം എവിടെ ? " തുടർമാനമായുള്ള ഈ ചോദ്യത്താൽ രാത്രിയും പകലും ഞാൻ കണ്ണുനീർ കൂട്ടിയാണ് ആഹാരം കഴിക്കുന്നത്. നിന്റെ പൂർണ്ണ ആശ്രയം ദൈവത്തിലായിരിക്കെ ഈ പ്രതികൂലങ്ങളുടെ നടുവിൽ നിന്നെ സഹായിക്കാതെ ' നിന്റെ ദൈവം എവിടെ ' എന്ന ഈ ചോദ്യം സഹിക്കുവാൻ കഴിയുന്നതിലുപരിയാണ് . അവരുടെ ഈ നിന്ദ കാരണം എന്റെ അസ്ഥികൾ തകരുന്നതുപോലെ എനിക്കു തോന്നുകയാണ് . നാല്പത്തിരണ്ടാം സങ്കിർത്തനത്തിൽ ആണ് കോരഹ് പുത്രന്മാർ ഈ ഹൃദയ…

Continue Reading »

Previous Posts