നന്ദി
"മുൻപേ ദൂരസ്ഥരായിരുന്ന നിങ്ങൾ ഇപ്പോൾ ക്രിസ്തുയേശുവിന്റെ രക്തത്താൽ സമീപസ്ഥരായി തീർന്നു "
ദൈവത്തോടു അകലം പാലിച്ചിരുന്ന നമ്മെ, ദൈവത്തോട് അടുക്കുവാൻ യാതൊരു വഴിയുമില്ലാതിരുന്ന, ശത്രുത്വം നിലനിന്നിരുന്ന സ്ഥാനത്തു നമ്മെ സമീപസ്ഥരാക്കി തീർത്തത്തിനു പിന്നിൽ ഒരു വിലയുണ്ട് . അതിനു കൊടുത്ത വില നിസ്സാരമല്ല, ക്രിസ്തുവിന്റെ രക്തത്തിന്റെ വില . നന്ദിയില്ലാതെ അലക്ഷ്യമാക്കി കളയുവാൻ എളുപ്പമാണ്. നമ്മുടെ കണ്ണീരു പൊഴിച്ചുള്ള നന്ദിപ്രകടനം എല്ലാം ഈ ലോകത്തു കിട്ടുന്ന നശിച്ചു പോകുന്ന നിസ്സാര വസ്തുക്കളെ കുറിച്ചാണ് . യഥാർത്ഥ വിലയെ കുറിച്ചു നമ്മൾ അജ്ഞരാണ് . അല്ലെങ്കിൽ നമ്മെ നമ്മുടെ മോഹങ്ങളും വാഗ്ദാനങ്ങളും അങ്ങോട്ടു നയിച്ചു എന്നുള്ളതാണ് സത്യം . ദൈവത്തോടു അടുക്കുവാൻ യാതൊരു സാധ്യതയുമില്ലാതിരുന്നിടത്താണ് നമ്മെ തന്റെ മഹാദയയാൽ തിരഞ്ഞെടുത്തത് എന്നു ഓർത്താണ് അവനെ സ്തുതിക്കേണ്ടത് . നമ്മുടെ ഇടയിൽ അനേകർ ഉണ്ടായിരിക്കെ അതിനിടയിൽ നിന്നു യാതൊരു യോഗ്യതയുമില്ലാതിരുന്ന എന്നെ തിരഞ്ഞെടുത്തല്ലോ എന്നോർത്തുള്ള നന്ദിപ്രകടനം ....
0 Responses to "നന്ദി"
Leave a Comment