'ഇയ്യോബ് '

Posted on
27th Sep, 2017
under Malayalam/മലയാളം | 0 Comments

'ഇയ്യോബ് ' നിഷ്ക്കളങ്കനും നേരുള്ളവനും ദോഷം വിട്ടകലുന്നവനും എന്നു ദൈവത്തിൽ നിന്നു സാക്ഷ്യം ലഭിച്ച ചുരുക്കം ചിലരിൽ അഗ്രഗണ്യൻ .
എന്തെല്ലാം കഷ്ടത വന്നിട്ടും ദൈവവുമായുള്ള സ്‌നേഹത്തിന് ആധാരമായിരിക്കുന്നതു തന്റെ സമ്പത്തോ, വസ്തുവകകളോ, മക്കളോ, സ്വന്തം പ്രാണൻ പോലുമോ അല്ലെന്നു അസന്നിഗ്തമായി തെളിയിച്ച വിശുദ്ധനായിരുന്നു ഇയ്യോബ് .

Continue Reading »

പ്രയോജനമില്ലാത്ത ദാസന്മാർ

Posted on
14th Sep, 2017
under Malayalam/മലയാളം | 0 Comments

പ്രയോജനമില്ലാത്ത ദാസന്മാർ 
ചാടി പിടഞ്ഞു എഴുന്നേറ്റു നോക്കിയത് തന്നെ ക്ലോക്കിലേക്കാണ്. അരണ്ട വെളിച്ചത്തിൽ ക്ലോക്കിന്റെ സൂചികൾ എന്നത്തേയും പോലെ തന്നെ നാലുമണിക്ക് അഞ്ചുമിനിറ്റ് കൂടിയെന്ന് സൂചിപ്പിച്ചു കൊണ്ട് മുമ്പോട്ട് കുതിക്കുവാനായി ആയാസപ്പെടുന്നു . പുറത്തു നല്ല തണുപ്പുണ്ട്. ഒന്നുകൂടെ പുതപ്പിനടിയിലേക്കു കയറുവാൻ വെമ്പൽ കൊള്ളുന്ന ജഡത്തിന്റെ മോഹത്തെ ജനിക്കുവാനായി അനുവദിക്കാതെ പെട്ടന്നു തന്നെ എഴുന്നേറ്റു...നല്ല ക്ഷീണം. കിടക്കുന്നതു മാത്രം അറിയാം. ഉറങ്ങി പോകുന്നത് അറിയുന്നതേയില്ല. അത്രയേറെയുണ്ട് പകലത്തെയും രാത്രിയിലെയും അധ്വാനം. ഒരു പരിധി വരെ നല്ലതാണു, ഉറക്കമില്ലായ്മ അസുഖമായി പറയുന്നവരുടെ മുമ്പിൽ അങ്ങനെയൊരു പ്രശ്നം നമുക്കില്ലല്ലോ.. 
ഒരു നൂറു കൂട്ടം പണിയുണ്ട് രാവിലെ ദോശക്കുള്ളതുകൂടെ അരച്ചു വച്ചിട്ടാണ് ഒന്നു നടുനിവർത്തി കിടന്നതു. ആരോ പറഞ്ഞു കേട്ടിട്ടുണ്ട്…

Continue Reading »

വിശുദ്ധിക്കുവേണ്ടി...

Posted on
2nd Sep, 2017
under Malayalam/മലയാളം | 0 Comments

വിശുദ്ധിക്കുവേണ്ടി...


ശദ്രക്കു, മേശക്ക്, അബേദ്‌നെഗോ, വീര.ാരായ ഇവരുടെ പേരുകള്‍ കേള്‍ക്കുമ്പോള്‍ വല്ലാത്ത ഒരാവേശം തോന്നിപ്പോകാറുണ്ട്. ഞങ്ങളുടെ ദൈവം ഞങ്ങളെ വിടുവിച്ചാലും ഇല്ലെങ്കിലും രാജാവ് നിര്‍ത്തിയ ബിംബത്തെ ഞങ്ങള്‍ നമസ്‌ക്കരിക്കില്ല എന്നു പറഞ്ഞ് വിശ്വാസത്തിനുവേണ്ടി സ്വന്തം ശരീരങ്ങളെ എരിയുന്ന തീച്ചൂളയ്ക്കു വിട്ടുകൊടുക്കുവാന്‍ തയ്യാറായ ഇവര്‍ക്കുവേണ്ടി ഒന്നുരണ്ട് ജയ് വിളിക്കാനും തോന്നിയിട്ടുണ്ട്.

Continue Reading »

Previous Posts