വിശുദ്ധിക്കുവേണ്ടി...
ശദ്രക്കു, മേശക്ക്, അബേദ്‌നെഗോ, വീര.ാരായ ഇവരുടെ പേരുകള്‍ കേള്‍ക്കുമ്പോള്‍ വല്ലാത്ത ഒരാവേശം തോന്നിപ്പോകാറുണ്ട്. ഞങ്ങളുടെ ദൈവം ഞങ്ങളെ വിടുവിച്ചാലും ഇല്ലെങ്കിലും രാജാവ് നിര്‍ത്തിയ ബിംബത്തെ ഞങ്ങള്‍ നമസ്‌ക്കരിക്കില്ല എന്നു പറഞ്ഞ് വിശ്വാസത്തിനുവേണ്ടി സ്വന്തം ശരീരങ്ങളെ എരിയുന്ന തീച്ചൂളയ്ക്കു വിട്ടുകൊടുക്കുവാന്‍ തയ്യാറായ ഇവര്‍ക്കുവേണ്ടി ഒന്നുരണ്ട് ജയ് വിളിക്കാനും തോന്നിയിട്ടുണ്ട്.
നെബുഖദ്‌നേസര്‍ രാജാവ് നിര്‍ത്തിയ ബിംബത്തെ നമസ്‌ക്കരിക്കുന്നതിനായി പലരും ആവേശത്തോടെ കടന്നുവന്നത് രാജാവിന്റെ പ്രശംസ പിടിച്ചുപറ്റുവാന്‍ വേണ്ടിയായിരിക്കാം. ഒരുപക്ഷേ യിസ്രായേലില്‍നിന്ന് കടന്നുവന്ന ഇവരുടെ സുഹൃത്തുക്കളും ജീവനെ പേടിച്ചുബിംബത്തെ നമസ്‌ക്കരിച്ചിട്ടുണ്ടാകാം. മറ്റു ചിലര്‍ വിശ്വാസവീര.ാരായ മൂന്നു ചെറുപ്പക്കാരെ കുറ്റം വിധിച്ചത് ഇവ്വണ്ണം ആയിരിക്കാം. 'ഇവ.ാര്‍ക്ക് വല്ല കാര്യവുമുണ്ടോ? അന്യനാട്ടില്‍ വന്ന് കിടക്കുമ്പോഴും ഒരു ദൈവസ്‌നേഹം. ഇവിടെ വന്നിട്ട് രാജാവ് പറയുന്നത് അനുസരിച്ചാല്‍ എന്താ കുഴപ്പം? ഒന്നുമില്ലെങ്കിലും ഈ രാജ്യത്തിന്റെ ന.-കള്‍ നമ്മള്‍ അനുഭവിച്ചട്ടല്ലേ. രാജാവ് നിര്‍ത്തിയിരിക്കുന്ന ബിംബത്തെ ഒന്നു നമസ്‌ക്കരിച്ചാല്‍ പോരെ. വേറെ ചിലവുള്ള കാര്യം ഒന്നും ആവശ്യപ്പെട്ടില്ലല്ലോ'.
എന്നാല്‍ എങ്ങനെയാണ് ഇവര്‍ക്ക് രാജ്യത്തിന്റെ അധിപതിയായ രാജാവിനെ ധിക്കരിക്കുവാനുള്ള ധൈര്യം കിട്ടിയത്. വാഴുന്നത് സ്വര്‍ഗ്ഗമാണെന്നുള്ള തിരിച്ചറിവ്. ഉയര്‍ന്നും പൊങ്ങിയും ഉള്ള സിംഹാസനത്തില്‍ എന്നേക്കും ഇരിക്കുന്നത് കര്‍ത്താവ് ആണെന്നുള്ള വലിയ ബോധ്യം. അത്യുന്നതനായവന്‍ മനുഷ്യരുടെ രാജത്വത്തി.േല്‍ വാഴുകയും അതിനെ തനിക്കു ബോധിച്ചവനു കൊടുക്കുകയും ചെയ്യുന്നു എന്നുള്ള വലിയ ജ്ഞാനം.
ദാനിയേലിന്റെ പുസ്തകത്തില്‍ ഇവരെകുറിച്ച് വായിക്കുന്നത് ദാനിയേലും, ഹനന്യാവും, മീശായേലും, അസര്യാവും രാജാവിന്റെ ഭോജനംകൊണ്ടും അവന്‍ കുടിക്കുന്ന വീഞ്ഞുകൊണ്ടും തന്നത്താന്‍ അശുദ്ധമാക്കുകയില്ല എന്നു ഹൃദയത്തില്‍ നിശ്ചയിച്ചു.ദൈവത്തെ എങ്ങനെ തങ്ങളുടെ ജീവിതംകൊണ്ട് പ്രസാദിപ്പിക്കാം എന്നുമാത്രം ചിന്തിച്ച വീര.ാരായിരുന്നു അവര്‍. തിമൊഥിയോസിനു ലേഖനമെഴുതുമ്പോള്‍ പൗലോസ് ചൂണ്ടിക്കാണിക്കുന്നതുപോലെ പടചേര്‍ത്തവനെ പ്രസാദിപ്പിക്കേണ്ടതിനു യാതൊരു പടയാളിയും ജീവനകാര്യത്തില്‍ ഇടപെടാതിരിക്കുന്നു. (2 തിമെ 2:4) യേശുവാണ് എന്റെ യാഥാര്‍ത്ഥ്യം. എന്റെ ചിന്തയിലും ഹൃദയത്തിലും ഉണരുമ്പോഴും എല്ലാം.
ഒരു സിനിമയോ, സീരിയലോ, കോമഡിയോ, ഒക്കെ കാണുന്നതുകൊണ്ട് ഒരു പക്ഷെ നമുക്കു മുമ്പില്‍ സ്വര്‍ഗ്ഗത്തിന്റെ വാതില്‍ കൊട്ടിയടക്കയില്ലാ എന്നു ചിന്തിക്കുമായിരിക്കാം. ലോകം ജീവിതം ആഘോഷിക്കുന്നിടത്തു വിശുദ്ധമായി ഞാന്‍ ആഘോഷിക്കുമെന്നു വിചാരിക്കുന്നുണ്ടായിരിക്കാം. ഇതൊന്നും പാപം ആണെന്ന് നമ്മുടെ ഹൃദയത്തിന്റെ ഏഴയലത്തു വരികയില്ലായിരിക്കാം. ഇതിലൊന്നിലും ലോകമോ, നമ്മുടെ മനസ്സാക്ഷിയോ കുറ്റം വിധിക്കയില്ലായിരിക്കാം. എന്നാല്‍ വിശുദ്ധവചനം പറയുന്നു. അങ്കം പൊരുതുന്നവന്‍ സകലത്തിലും വര്‍ജ്ജനം ആചരിക്കുന്നു. (1 കൊരിന്ത്യര്‍ 9:25)
പഴയ നിയമ വിശുദ്ധരായ ശദ്രക്കും, മേശക്കും, അബേദ്‌നെഗോയും പാപത്തോടു പോരാടുന്നതില്‍ പ്രാണത്യാഗത്തോടും എതിര്‍ത്തുനിന്നെങ്കില്‍ നാം എത്രമാത്രം. കാരണം അവരുടെ മുമ്പില്‍ ദൈവത്തിന്റെ സ്‌നേഹം പ്രദര്‍ശിപ്പിക്കപ്പെട്ടില്ലായിരുന്നു. എന്നാല്‍ നമ്മുടെ കണ്ണിനു മുമ്പില്‍ ക്രൂശിക്കപ്പെട്ടവനായ യേശുക്രിസ്തുവിനെ വരച്ചു കാട്ടിയിരിക്കുകയാണ്. ഈ ക്രൂശിന്റെ ദര്‍ശനം പ്രാപിച്ചവരായ നാം എത്രമാത്രം വര്‍ജ്ജനം ആചരിക്കേണം.
ദൈവം ഞങ്ങളെ വിടുവിച്ചാലും ഇല്ലെങ്കിലും ഞങ്ങള്‍ രാജാവു നിര്ത്തിയ ബിംബത്തെ ആരാധിക്കില്ല എന്നു പറഞ്ഞ് തീച്ചൂളയിലേക്ക് പോയ ഇവരുടെ കഥ വായിക്കുവാനും ആവേശം കൊള്ളുവാനും നമുക്കിഷ്ടമാണ്. താന്‍ സേവിച്ചുനില്‍ക്കുന്ന യഹോവയോടു പ്രാര്‍ത്ഥിക്കുന്നതു ഉപേക്ഷിക്കാത്ത ദാനിയേലിനെയും അവന്‍ സിംഹത്തിന്റെ വായില്‍നിന്നു രക്ഷപെട്ട നിമിഷങ്ങളെയും നാം ആവേശത്തോടെ വായിച്ചെടുക്കാറുണ്ട്. സൂര്യാ നീ ഗീബൊയോനിലും, ചന്ദ്രാ നീ അയ്യാലോന്‍ താഴ്‌വരയിലും നില്‍ക്ക എന്നു പറഞ്ഞു ലോകസൃഷ്ടിമുതല്‍ ഇതുവരെയും കാണാത്ത കാര്യം ചെയ്ത് (യോശുവ 10:12) ഒരു ദിവസം മുഴുവന്‍ സൂര്യനെയും ചന്ദ്രനെയും നിര്‍ത്തിയ യോശുവയെയും അതുപോലെ സംഭവിച്ചതുകൊണ്ട് ആ നിമിഷത്തെയും നമുക്ക് ഇഷ്ടമാണ്. ഉടലോടെസ്വര്‍ഗ്ഗത്തില്‍ എടുക്കപ്പെട്ട തിശ്ബ്യനായ ഏലിയാവിനെയും അവന്‍ ചെയ്ത സാഹസപ്രവൃത്തികളെയും നമുക്കിഷ്ടമാണ്.
എന്നാല്‍ ഈ മേല്‍ പറഞ്ഞ വിശ്വാസവീര.ാര്‍ നടന്നുതീര്‍ത്ത പാതകളും, വിശ്വാസത്തിനുവേണ്ടി നിലനിന്നതും നാം കാണുന്നില്ല. ചിന്തിക്കുന്നില്ല. അല്ലെങ്കില്‍ മനഃപൂര്‍വ്വമായി നാം അത് അവഗണിക്കുന്നു. എങ്ങാനും അത് മനസ്സില്‍ കയറ്റിയാല്‍ അനുസരിക്കേണ്ടിവന്നെങ്കിലോ... ശദ്രക്കും, മേശക്കും, അബേദ്‌നൊഗായും ഇവരെപ്പോലെ നമുക്കുമുമ്പായി നടന്നുതീര്‍ത്ത വിശ്വാസികളുടെസമൂഹം ഒരു ദിവസംകൊണ്ട് അവര്‍ക്കുകിട്ടിയ വരം ഒന്നുമല്ല പാപത്തോടു പോരാടുന്നതില്‍ പ്രാണത്യാഗത്തോളം എതിര്‍ത്തുനില്‍ക്കുവാന്‍ അവരെ പ്രേരിപ്പിച്ചത്. വിശുദ്ധിക്കുവേണ്ടി വര്‍ഷങ്ങള്‍ ദൈവത്തിന്റെ സര്‍വ്വായുധവര്‍ഗ്ഗം ധരിച്ചുകൊണ്ട് പ്രാര്‍ത്ഥനയിലും ഉപവാസത്തിലും പോരാടി നേടിയെടുത്തതാണ്.
ക്രിസ്തുയേശുവിലുള്ള അതേഭാവംതന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ എന്നു തിരുവചനം നമ്മോടു പറയുമ്പോള്‍ വിശുദ്ധജീവിതം പരിശുദ്ധാത്മാവിന്റെ സഹായത്താല്‍ നമുക്ക് സാദ്ധ്യമാകുന്നു എന്നാണ്. അതിനായ് ദൈവം നമ്മെ സഹായിക്കട്ടെ.
<< Back to Articles
Discuss this post
0 Responses to "വിശുദ്ധിക്കുവേണ്ടി..."
Leave a Comment