'ഇയ്യോബ് '
'ഇയ്യോബ് ' നിഷ്ക്കളങ്കനും നേരുള്ളവനും ദോഷം വിട്ടകലുന്നവനും എന്നു ദൈവത്തിൽ നിന്നു സാക്ഷ്യം ലഭിച്ച ചുരുക്കം ചിലരിൽ അഗ്രഗണ്യൻ .
എന്തെല്ലാം കഷ്ടത വന്നിട്ടും ദൈവവുമായുള്ള സ്‌നേഹത്തിന് ആധാരമായിരിക്കുന്നതു തന്റെ സമ്പത്തോ, വസ്തുവകകളോ, മക്കളോ, സ്വന്തം പ്രാണൻ പോലുമോ അല്ലെന്നു അസന്നിഗ്തമായി തെളിയിച്ച വിശുദ്ധനായിരുന്നു ഇയ്യോബ് .
ഇയ്യോബ് ദൈവത്തെ തീർച്ചയായും ഭയപ്പെട്ടിരുന്നു. അതുപോലെ അവൻ ദൈവത്തെ സ്‌നേഹിച്ചിരുന്നു. അതുകൊണ്ടാണല്ലോ തന്റെ മക്കൾ താന്താന്റെ ദിവസത്തിൽ, താന്താന്റെ വീട്ടിൽ വിരുന്നുകഴിക്കുകയും തങ്ങളോട് കൂടെ ഭക്ഷിച്ചു പാനം ചെയ്‍വാൻ, തങ്ങളുടെ മൂന്നു സഹോദരിമാരെയും ആളയച്ചു വിളിപ്പിക്കുകയും ചെയ്തു അവർ ജീവിതം ആഘോഷിക്കുമ്പോൾ, തന്റെ മക്കൾ പാപം ചെയ്തു ദൈവത്തെ ഹൃദയം കൊണ്ടു ത്യജിച്ചു പോയിരിക്കും എന്നു പറഞ്ഞു ആളയച്ചു വരുത്തി അവരെ ശുദ്ധികരിക്കുകയും അവരുടെ സംഖ്യക്കു ഒത്തവണ്ണം ഹോമയാഗങ്ങളെ കഴിക്കുകയും ചെയ്തത്.
സാത്താൻ ഇയ്യോബിനെ പരീക്ഷിക്കേണ്ടതിനു അനുവാദം ചോദിച്ചു ദൈവസന്നിധിയിൽ നിൽക്കുമ്പോൾ ഒരു പേടിയുമില്ലാതെ അവനെ ഏൽപ്പിച്ചു കൊടുത്തത് അവനെ ശോധന ചെയ്താലും അവൻ പൊന്നുപോലെ പുറത്തു വരുമെന്ന് ദൈവത്തിനു ഉറപ്പുണ്ടായിരുന്നു .
പഴയ നിയമ ഭക്തനായിരുന്ന ഇയ്യോബ്, മോശെ മുഖാന്തിരം നൽകിയ ന്യായപ്രമാണം ദൈവത്തിന്റെ ഹൃദയമായിരുന്നു നൽകിയെതെന്നു മനസിലാക്കി അനുസരിക്കുവാൻ വ്യഗ്രത കാട്ടി .
അനേകർ ഭയത്തോടെ അനുസരിക്കുവാൻ ശ്രെമിച്ചു വഴിയിൽ വെച്ച് നശിച്ചു പോയപ്പോൾ സ്നേഹത്തോടെ അനുസരിച്ചു അവൻ മാതൃക കാട്ടി. എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നുവെന്നും എന്റെ ത്വക്ക് ഇങ്ങനെ നശിച്ച ശേഷം ഞാൻ ദേഹാസാഹിതനായി ദൈവത്തെ കാണുമെന്നും അന്യന്റെ കണ്ണുകൊണ്ടല്ല ഞാൻ അവനെ കാണുമെന്നും അവൻ ഉറപ്പു പ്രാപിച്ചു.
ക്രൂശിന്റെ ദർശനം കിട്ടാത്ത പഴയനിയമ ഭക്തനായിരുന്ന ഇയ്യോബ് ഇതെല്ലാം അന്വേര്ത്ഥമാക്കിയെങ്കിൽ, കൃപയും സത്യവും നിറഞ്ഞവനായി കടന്നു വന്നു ക്രൂശിൽ നമുക്ക് വേണ്ടി പിടഞ്ഞു മരിച്ച നമ്മുടെ സ്നേഹനാഥനായ യേശു കർത്താവിന്റെ സ്നേഹം മനസിലാക്കിയ നാം ഓരോരുത്തരും അവനെ അനുസരിക്കുന്നത് സ്നേഹത്തിൽ നിന്നാണോ എന്ന് നമുക്ക് ഒന്ന് ശോധന ചെയ്യാം...ദൈവം ഏവരെയും അനുഗ്രഹിക്കട്ടെ !
0 Responses to "'ഇയ്യോബ് '"
Leave a Comment