രക്ഷാപ്രവർത്തനം

Posted on
5th Feb, 2020
| 0 Comments

മനസാക്ഷിയെ നടുക്കിക്കൊണ്ടു പ്രകൃതി ദുരന്തങ്ങൾ ഇടക്കിടെ ഭൂകമ്പമായും, കാറ്റ്, മഴ, വെള്ളപ്പൊക്കം, സുനാമി, കാട്ടുതീ, പകർച്ചവ്യാധികൾ  അങ്ങനെ അനേക വിധങ്ങളിൽ തലപൊക്കി അനേകരെ കവർന്നെടുത്തു കൊണ്ട് പോകും. ഇതെല്ലാം നമ്മോട് വിളിച്ചു പറയുന്നത് എവിടെയും ആരും സുരക്ഷിതരല്ലെന്നാണ്. പ്രകൃതി ദുരന്തത്തിൽ മരണമടയുന്നവർക്കു നല്ല ഒരു അടക്കം കിട്ടണമെന്നില്ല. നേടിയതും കൈവശം വച്ചതും ഒരു നിമിഷം കൊണ്ട് നഷ്ടപ്പെടുന്നത് നോക്കി നിൽക്കേണ്ട അവസ്ഥ. അല്ലെങ്കിൽ ഒരു പുരുഷായുസ്സു മുഴുവൻ നേടിയത് കൊടുത്താലും സ്വന്തം ജീവനെ രക്ഷിക്കുവാൻ കഴിയാത്ത നിസ്സഹായത.

ദുരന്ത മുഖത്തു വിവിധ സംഘടനകളും രാജ്യങ്ങളും ചെറുതും വലുതുമായ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ദുരന്തമനുഭവിക്കുന്നവരെ പഴയ ജീവിതത്തിലേക്കു കൂട്ടികൊണ്ടുപോകുകയും ചെയ്യുന്നത് പ്രശംസനീയമാണ്.

സുവിശേഷ വേലയിലും നമുക്കു ചെറുതും വലുതുമായ ഒട്ടനവധി രക്ഷാപ്രവർത്തനങ്ങൾ ഏർപ്പെടുത്തുവാൻ കഴിയും. പ്രകൃതി ദുരന്തങ്ങൾ നടന്നു കഴിഞ്ഞാണ് രക്ഷാപ്രവർത്തനത്തിനു ഇറങ്ങുന്നതെങ്കിൽ, സുവിശേഷ രക്ഷാ പ്രവർത്തനം ദുരന്തത്തിനു മുമ്പേ ചെയ്യുന്നതാണെന്നുള്ള വ്യത്യാസം ഉണ്ട്. പ്രകൃതി ദുരന്തങ്ങളുടെ രക്ഷാ പ്രവർത്തനം ഒരു നിശ്ചിത സമയത്തേക്ക് ചെയ്തു കഴിയുമ്പോൾ അവസാനിക്കുന്നതാണെങ്കിൽ സുവിശേഷ രക്ഷാ പ്രവർത്തനം ദുരന്തമുണ്ടാകുന്നതുവരെയാണ്. ദുരന്തം ഉണ്ടായിക്കഴിഞ്ഞു യാതൊരു രക്ഷാ പ്രവർത്തനവും ആരാലും സാധ്യമല്ല എന്നുള്ള വ്യത്യാസം കൂടിയുണ്ട്. ദൈവ വേലയാകുന്ന രക്ഷാ പ്രവർത്തനങ്ങളിൽ പങ്കാളിയാകുന്നു എന്നതൊഴിച്ചാൽ മറ്റൊന്നും അവകാശപ്പെടാതെയുള്ള പ്രവർത്തനം കാഴ്ച വയ്‌ക്കേണം. ഡി എൽ മൂഡി പറഞ്ഞതുപോലെ തനിക്കു ഒരു രക്ഷാ ബോട്ടു ദൈവം കൊടുത്തു, "മൂഡി പരമാവധി ജനങ്ങളെ അതിലേക്കു വലിച്ചു കയറ്റുക". അങ്ങനെ അദ്ദേഹം തന്റെ ആയുസ്സിൽ ദൈവം കൊടുത്ത രക്ഷാ ബോട്ടിലേക്ക് ഇരുപതുലക്ഷത്തോളം ജനങ്ങളെ കയറ്റി. ഈ രക്ഷാ പ്രവർത്തനത്തിനു ഭാഷയുടെ സൗന്ദര്യമോ, എഴുത്തിന്റെ ഭംഗിയോ, പ്രസംഗത്തിന്റെ ചാതുര്യമോ നോക്കിയില്ല. പ്രിയമുള്ളവരേ, ക്രൂശിക്കപ്പെട്ടവനായ ക്രിസ്തുവിനെ അല്ലാതെ മറ്റൊന്നും അറിയാത്തവരെപ്പോലെ സുവിശേഷത്തിനായി പരമാവധി ജനങ്ങളെ രക്ഷാ ബോട്ടിലേക്കു വലിച്ചു കയറ്റുവാൻ നമുക്ക് സാധിക്കട്ടെ.

<< Back to Articles Discuss this post

0 Responses to "രക്ഷാപ്രവർത്തനം"

No comments.

Leave a Comment

You can use the following HTML tags: <a><br><strong><b><em><i><blockquote><pre><code><ul><ol><li><del>
Please enter this word in the textbox below*
CAPTCHA Image
Reload Image