പുതിയ ദിനം യേശുവിനോടൊപ്പം-2
ന്യായാധിപ സംഘത്തിനു മുൻപിൽ വച്ച് ഒരേയൊരു പ്രസംഗം ആരുടേയും മുഖം നോക്കിയില്ല. സ്വന്തം പ്രാണൻ ഇവിടെ അവസാനിക്കുന്നു എന്നറിഞ്ഞിട്ടും പ്രസംഗം അവസാനിപ്പിച്ചില്ല. "മറ്റൊരുത്തനിലും രക്ഷയില്ല, രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ വേറൊരു നാമവുമില്ല" എന്നു അർത്ഥശങ്കക്കിടയില്ലാതെ വിളിച്ചു പറയുവാൻ ആർജ്ജവം കാട്ടിയ പുതിയ നിയമ സഭയുടെ ആദ്യ രക്തസാക്ഷി. "സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലതുഭാഗത്തു നിൽക്കുന്നതും കാണുന്ന സ്തെഫനോസിനെ " അപ്പോസ്തോല പ്രവർത്തികളുടെ പുസ്തകത്തിൽ കൂടി നാം വായിക്കുന്നു യൗവന പ്രായത്തിൽ തന്നെ ക്രിസ്‌തുവിന്റെ വെളിച്ചമായി നിന്ന് തന്റെ പ്രാണനെ വിലയേറിയതായി എണ്ണാത്ത ദൈവം കൊടുത്ത ശുശ്രുഷ തികച്ച ക്രിസ്തു ശിഷ്യൻ.
പ്രിയമുള്ളവരേ, നാം പലപ്പോഴും സുവിശേഷം അറിയിക്കുന്നതിന് പല മുട്ടാതർക്കവും പറയാറുണ്ട്. ഒരു ഭക്തന്റെ ജീവന്നു എത്രമാത്രം വിലകല്പിക്കുന്ന ദൈവമാണ് നമ്മുടേതെന്നു സ്തെഫനോസിന്റെ ദർശനത്തിൽ കൂടി കർത്താവു നമ്മെ പഠിപ്പിക്കുന്നു... നമുക്കും സമയം തക്കത്തിൽ ഉപയോഗിച്ച് അവന്റെ സാക്ഷികളായി തീരാം...അങ്ങനെ ക്രിസ്തുവിന്റെ വെളിച്ചം അനേകരിലേക്കു പകരാം ...
0 Responses to "പുതിയ ദിനം യേശുവിനോടൊപ്പം-2"
Leave a Comment