രൂത്ത്
ഏകദേശം പത്തു വർഷത്തിനുള്ളിൽ താഴെയുള്ള ദാമ്പത്യ ജീവിതം. മോവാബ്യാ സ്ത്രീകളായ ഓർപ്പയുടെയും രൂത്തിന്റെയും ഭർത്താക്കന്മാർ ഇരുവരും മരിച്ചു. ഏൽക്കാനയെന്ന യെഹൂദന്റെ വീട്ടിൽ മൂന്നു വിധവമാർ മാത്രം ശേഷിച്ചു. നികത്താനാവാത്ത നഷ്ട്ടങ്ങൾ സംഭവിച്ച നൊവൊമി യെഹൂദാദേശത്തേക്കു മടങ്ങി പോകുവാൻ തീരുമാനിച്ചു. ഓർപ്പാ അമ്മാവിയമ്മയെ ചുംബിച്ചു പിരിഞ്ഞു. നൊവൊമിയുടെ നിർബന്ധത്തിനു രൂത്തു ചെവികൊടുത്തില്ല. അവൾ അമ്മാവിയമ്മയെ ചുറ്റിപറ്റി നിന്നു. യെഹൂദാദേശത്തിലേക്കുള്ള മടക്കയാത്രയുടെ ദിവസം അടുക്കുന്തോറും നൊവൊമിയുടെ നിർബന്ധം കൂടി വന്നു. രൂത്തിനു സഹികെട്ടു... മോവാബ്യാ സ്ത്രീയായ രൂത്ത് അവസാനം ഇങ്ങനെ പറഞ്ഞു "നീ പോകുന്നിടത്തു ഞാനും പോരും; നീ പാർക്കുന്നിടത്തു ഞാനും പാർക്കും; നിന്റെ ജനം എന്റെ ജനം" രൂത്ത് അതുകൊണ്ടും അവസാനിപ്പിച്ചില്ല അവൾ സേവിച്ചുവന്ന ദൈവങ്ങളിനിയും അവളുടെ ദൈവമല്ല എന്നുകൂടി തീരുമാനിച്ചു. "നിന്റെ ദൈവം എന്റെ ദൈവം....നീ മരിക്കുന്നിടത്തു ഞാനും മരിച്ചു അടക്കപ്പെടും". നൊവൊമി മരുമകളായ രൂത്തിനെ ചേർത്തു പിടിച്ചു. നൊവൊമിയോടു വീണ്ടും മൊഴിഞ്ഞു "മരണത്താലല്ലാതെ ഞാൻ നിന്നെ വിട്ടുപിരിയുകയില്ല "
ഇസ്രയേലിന്റെ ദൈവമായ യെഹോവയെ രൂത്തു സ്വീകരിച്ചു. ബെത്ലഹേമിൽ എത്തിയ രൂത്ത് ബോവാസ് എന്ന വീണ്ടെടുപ്പുകാരനാൽ അനുഗ്രഹം പ്രാപിച്ചു.
ഇസ്രയേലിന്റെ ദൈവമായ യഹോവയുടെ ചിറകിൻ കീഴെ ആശ്രയിച്ചു വന്ന രൂത്തിനു ദൈവം പൂർണ്ണ പ്രതിഫലം നൽകി അനുഗ്രഹിച്ചു.
പിൽക്കാലത്തു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ വംശാവലി രേഖപ്പെടുത്തുമ്പോൾ, ചുരുക്കം ചില സ്ത്രീരത്നങ്ങളുടെ പട്ടികയിൽ രൂത്തും സ്ഥാനം പിടിച്ചു.
നോക്കു പ്രിയമുള്ളവരേ, രൂത്തിന്റെ നിചയദാർഢ്യം അവളെ ലോകരക്ഷകനായ യേശുകർത്താവിന്റെ വംശാവലിയിൽ സ്ഥാനം പിടിക്കുവാൻ ഇടയാക്കി. ഓർപ്പയെപ്പോലെ ഒരു സ്നേഹ ചുംബനത്തോടെ വിടപറയാതെ മരണത്താലല്ലാതെ ഞാൻ നിന്നെ വേർപിരിയുകയില്ല എന്നുള്ളതും നിന്റെ ദൈവം എന്റെയും ദൈവമാണ് എന്നുള്ള തീരുമാനത്താൽ രൂത്തു നമ്മുടെ മനസ്സുകളിൽ സ്ഥാനം പിടിച്ചിരിക്കുന്നു. നമ്മെ ഭരമേല്പിച്ചിരിക്കുന്നതു വിശ്വസ്ഥതതയോടു വ്യാപാരം ചെയ്യുമെങ്കിൽ നമുക്കും നക്ഷത്രങ്ങളെ പോലെ ശോഭിക്കുവാൻ കഴിയും...അങ്ങനെ അനേകർക്ക് വെളിച്ചം പകരുന്നവരായി നമുക്കും തീരാം പ്രിയപ്പെട്ടവരേ....
0 Responses to "രൂത്ത്"
Leave a Comment