നമ്മുടെ നീതിപ്രവർത്തികൾ
എന്തുകൊണ്ട് നമ്മുടെ നീതി മനുഷ്യരുടെ മുൻപിൽ ചെയ്യാതിരിക്കുവാൻ സൂക്ഷിക്കണം? കാരണം എന്ത് ? മുൻകരുതൽ എന്ത്?
ഒന്നാമത് നമ്മുടെ നീതി പ്രവർത്തികൾ എല്ലാം താന്നെ ദൈവത്തിന്റെ മുൻപാകെ കറ പുരണ്ട തുണി പോലെയാണ്. നാം ചെയ്യുന്ന നീതിയായിട്ടു കൂടി / അല്ലെങ്കിൽ നാം സമ്പാദിച്ചത് , നമുക്ക് ഭാവിയിൽ ഉപയോഗപ്രദമായിത്തീരേണ്ട സംഗതിയാണ് നാം കൊടുക്കുന്നതെന്ന് നാം ഓർക്കേണം . അതിൽപോലും careful ആയിരിക്കേണം എന്നു കർത്താവു നമ്മെ ഓർമ്മപ്പെടുത്തുന്നു .
നിങ്ങൾ ചെയ്യുന്ന നീതി പ്രവർത്തികളിൽ ജാഗ്രത പുലർത്തുന്നില്ല എങ്കിൽ ,മറ്റാരും കാണുന്നില്ല എന്നു ഉറപ്പു വരുത്തുന്നില്ലായെങ്കിൽ അത് സ്വർഗ്ഗീയ പിതാവിന്നു പ്രസാദകരമല്ല .പ്രസാദമല്ലാത്ത പ്രവർത്തിക്കു സ്വർഗീയപിതാവിന്റെ പക്കൽനിന്നു പ്രതിഫലവുമില്ല . ഇതിൽ ചിന്തിക്കേണ്ട പ്രധാനകാര്യം അല്ലെങ്കിൽ മർമ്മപ്രധാനമായ കാര്യം അനേകർ കാൺകെ കൊടുക്കുന്ന ദാനം സ്വീകരിക്കുന്നവന്റെ ആവശ്യാത്തി നുപകരിക്കുമെങ്കിലും അതു തന്നീലുണ്ടാകുന്ന മുറിവ് വലുതായിരിക്കും. അവന്റെ ചിന്ത എനിക്കി ഗതിവന്നല്ലോ എന്നും കൂടിയായിരിക്കും .നിന്റെ സഹോദരന്റെ മുറിവ് എന്റെയും മുറിവാണെന്നു ഏറ്റെടുക്കുന്നുവെങ്കിൽ ഓരോ ദാനവും പ്രഹസനമാവില്ല .സ്വർഗ്ഗീയ പിതാവിന്റെ മകൻ തന്നെയാണ് ദാനം സ്വീകരിക്കുന്നതും ആയതിനാൽ , വളരെ ജാഗ്രതയുള്ളവരായിരിക്കാം ദാനം ചെയ്യുന്നതിൽ ,നീതി പ്രവർത്തികളിൽ.
അനുബന്ധം :-
1 നമ്മുടെ നീതിപ്രവർത്തികൾ എല്ലാം ദൈവസന്നിധിയിൽ കറപുരണ്ട തുണിപോലെയാണ് .
2 നീതികെട്ടവരുടെ മേലും നീതിമാന്മാരുടെമേലും മഴപെയ്യിക്കുന്ന സുര്യനെ ഉദിപ്പിക്കുന്ന സത്ഗുണ പൂർണ്ണനായ പിതാവിന്റെ പക്കൽ ഇതു സ്വീകര്യമല്ല ആയതിനാൽ പ്രതിഫലവുമില്ല .
ഈ മേൽപ്പറഞ്ഞ കാരണങ്ങളാൽ ഭിക്ഷ കൊടുക്കുമ്പോൾ ആത്മവഞ്ചകരായ/ സ്വയമായി കബളിക്കപെടുന്നവരായ കപടഭക്തിക്കാരെ പോലെ മനുഷ്യരുടെ മാനം തേടി സ്വീകരിക്കുന്നവന്റെ ആത്മാഭിമാനത്തിനു ക്ഷതം വരുത്തരുത്. അതുപോലെ വളരെയേറെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് ആരും കാണാതെയാണ് ദാനം നൽകുന്നതെങ്കിലും സ്വീകരിച്ചവൻ നമുക്ക് എന്നും വിധേയപ്പെട്ടു കഴിയണമെന്നുള്ള ഒരുതരം 'വല്ലാത്ത' വിചാരം. ഈ വിചാരി എന്നെങ്കിലും ഒരിക്കൽ ദാനത്തെ മറ്റുള്ളവരുടെ മുൻപിൽ വെളിപ്പെടുത്തുക തന്നെ ചെയ്യും. ഈ ആത്മപ്രശംസക്കാർ പുകഴ്ത്തുന്നത് എത്ര കേട്ടാലും മതിവരാത്തവരും എന്നും ദാനം സ്വീകരിച്ചവൻ തന്നോട് വിധേയമുള്ളവനായിരിക്കണമെന്നു ശഠിക്കുന്നവനും ആകുന്നു.
ഏതെങ്കിലും അവസരത്തിൽ തന്നിലുള്ള വിധേയത്തത്തിനു കോട്ടം സംഭവിച്ചാൽ മുഴുവനായും മറ്റുള്ളവരുടെ മുൻപിൽ തുറന്നു പറയുകയും പ്രതിഫലത്തെ നക്ഷ്ടപെടുത്തുമെന്നു മാത്രമല്ല, ശിക്ഷാവിധി പ്രാപിക്കുകയും ചെയ്യും. രണ്ടാമത്തെ ഒരു ദോഷം, ഈ സ്വീകർത്താവ് ദാതാവിനേക്കാൾ ഒരിക്കലും ഉയർച്ച പ്രാപിക്കുവാൻ ഈ ദാതാവ് ആഗ്രഹിക്കുന്നില്ല.അതുകൊണ്ടു ദാതാവ് സ്വയം നഷ്ടപെടുവാൻ, ആത്മിക സുഖങ്ങൾ വിട്ടുകളയുവാൻ സാധ്യത ഏറെയാണ്. ആയതിനാൽ ഭിക്ഷ കൊടുക്കുമ്പോൾ, ദാനം ചെയ്യുമ്പോൾ പരിശുദ്ധത്മാ കൃപയോടു കൂടി കൊടുക്കുവാൻ തയ്യാറാവുക.അല്ലാഞ്ഞാൽ നമുക്കു നന്നല്ല.
ഭിക്ഷ കൊടുക്കുമ്പോൾ ഭിക്ഷ രഹസ്യത്തിലായിരിക്കണം, ഇരുട്ടു മുറിയിൽ കഴിയുമെങ്കിൽ നമ്മുടെ കണ്ണുകൾ വരെ പൂട്ടി വേണം ദാനം നൽകുവാൻ. സ്വീകർത്താവിന്റെ ദയയുടെ, അനുകമ്പയുടെ, നന്ദിയുടെ ഒരു നോട്ടം പോലും കഴിവതും സ്വീകരിക്കാതെ ഒഴിവാക്കി ദാനം നൽകേണം. പ്രത്യേകം ഓർമ്മിക്കുക ഇടംകൈ അറിയരുത്...നിർമ്മലമായ ദാനത്തിൽ പങ്കാളിയെപോലും വെറുതെ വിട്ടേക്കു ! അങ്ങനെയെങ്കിൽ തീർച്ച രഹസ്യത്തിൽ കാണുന്ന പിതാവ് നമുക്ക് പ്രതിഫലം തരും...
0 Responses to "നമ്മുടെ നീതിപ്രവർത്തികൾ"
Leave a Comment