പ്രാർത്ഥന
പ്രത്യേകിച്ചു കാരണങ്ങൾ ഒന്നുമില്ലാതെ (വഴക്കുകളോ, തർക്കങ്ങളോ) ബന്ധങ്ങൾക്കു അകൽച്ച വരുന്നതെപ്പോഴാണ്?... സംസാരിക്കാതാകുമ്പോൾ, കാണാതാകുമ്പോൾ... സ്കൂൾ കാലഘട്ടത്തിൽ ഒരുമിച്ചു പഠിച്ചവരെ ഇപ്പോൾ കണ്ടാൽ ഒരു പക്ഷേ പെട്ടെന്നു തിരിച്ചറിയണമെന്നില്ല. കാരണം മറ്റൊന്നുമല്ല...അവരെ ഞാൻ ദിവസവും കാണുന്നില്ല, അവരോടു ഞാൻ സംസാരിക്കുന്നില്ല. പഠിച്ച സമയത്തു ചങ്കൊക്കെയായിരുന്നു. പക്ഷേ കാലം കഴിഞ്ഞപ്പോൾ പുതിയ ബന്ധങ്ങൾ, പുതിയ സാഹചര്യങ്ങൾ, പുതിയ കൂട്ടുകാർ...
പ്രാർത്ഥനയും ഇങ്ങനെയാണ്... ദൈവത്തോടുള്ള സംസാരമാണ് പ്രാർത്ഥന. അതിനു പ്രത്യേക സമയമോ സന്ദർഭമോ ആവശ്യമില്ല. നാം എത്രത്തോളം സംസാരിക്കുന്നോ, എത്രത്തോളം കാണുന്നോ അത്രത്തോളം ബന്ധം ഊഷ്മളമാകും. അപ്പോൾ പ്രാർത്ഥന ആരംഭിക്കുന്നതിനു മുഖവുരയുടെ ആവശ്യം വരുന്നില്ല...ജാള്യത അനുഭവപ്പെടുന്നില്ല. സംസാരിക്കാതിരിക്കുന്തോറും കാണാതിരിക്കുന്തോറും ബന്ധം കുറഞ്ഞു കുറഞ്ഞു വരും. അകൽച്ചയുടെ ദൈർഘ്യം വർദ്ധിക്കും.. പിന്നെ പുതിയബന്ധങ്ങൾ നാം തേടിപ്പോകും, അല്ലെങ്കിൽ പുതിയവ നമ്മെ തേടിവരും. ദൈവം നമുക്കു പ്രാധാന്യമല്ലാതായി തീരും.. പ്രാർത്ഥന (ആവശ്യങ്ങൾക്കു വേണ്ടിയുള്ളതിനെയല്ല) മുടക്കുന്ന ഓരോ ദിവസവും അല്ലെങ്കിൽ അലക്ഷ്യമായ പ്രാർത്ഥനകൾ നമ്മെ ദൈവസാന്നിദ്ധ്യത്തിൽ നിന്നകറ്റും.
0 Responses to "പ്രാർത്ഥന"
Leave a Comment