സ്വർഗ്ഗിയ ദർശനം
പൗലോസ് എന്ന ക്രിസ്തുവിന്റെ അപ്പോസ്തോലൻ സുവിശേഷം നിമിത്തം രാജ്യത്തെ വിരോധികളാൽ പിടിക്കപ്പെട്ടു. വിധിക്കായി രാജാവിന്റെയും ഭരണനേതൃത്വത്തിന്റെയും ജനങ്ങളുടെയും മുൻപിൽ നിൽക്കുന്പോൾ പൗലോസിന് തന്റെ ഭാഗം വിവരിക്കുവാനുള്ള അനുവാദം അഗ്രിപ്പാ രാജാവ് കൊടുക്കുന്നത്. സ്വർഗ്ഗിയ ദർശനങ്ങൾക്കു അനുസരണക്കേടു കാണിക്കാത്ത പൗലോസ് എന്ന ക്രിസ്തു ശിക്ഷ്യൻ, ലോകത്തിന്റെ രക്ഷകനെ കുറിച്ച് വിവരിച്ചു. പ്രസംഗം തുടരുന്നതിനിടയിൽ ഫെസ്തൊസ് ഇടയിൽ കയറി " പൗലോസേ വിദ്യാബഹുത്വത്താൽ നിനക്ക് ഭ്രാന്തു പിടിച്ചിരിക്കുന്നു" അഗ്രിപ്പവും പറഞ്ഞു ഞാൻ ക്രിസ്തിയാനിയായി തീരുവാൻ നീ എന്നെ അല്പം കൊണ്ട് സമ്മതിപ്പിക്കുന്നു"... കയ്യിലും കാലിലും ഉള്ള ചങ്ങലകളെ ഉയർത്തി കാണിച്ചുകൊണ്ടു പൗലോസ് ഇങ്ങനെ മൊഴിഞ്ഞു " അഗ്രിപ്പാ രാജാവേ, നീ മാത്രമല്ല, എന്റെ പ്രസംഗം കേൾക്കുന്നവർ എല്ലാവരും അല്പം കൊണ്ടാകട്ടെ അധികം കൊണ്ടാകട്ടെ ഈ ചങ്ങല ഒഴികെ എന്നെപോലെ ആകണമെന്ന് ഞാൻ ദൈവത്തോടു അപേക്ഷിക്കുന്നു"
പ്രിയമുള്ളവരേ, സ്വർഗീയ ദർശനത്തിനു അനുസരണക്കേടു കാണിക്കാതെ ദൈവത്തിനായി പ്രയോജന പ്പെടുവാൻ ഞങ്ങൾ നിങ്ങളെ ഉത്സാഹിപ്പിക്കുന്നു ...
0 Responses to "സ്വർഗ്ഗിയ ദർശനം"
Leave a Comment