യഹോവ വാഴുന്നു
"യഹോവ വാഴുന്നു" എന്നു പറഞ്ഞു കൊണ്ടാണ് തൊണ്ണൂറ്റി മൂന്നാം സങ്കീർത്തനം ആരംഭിക്കുന്നത് ... ജീവിതത്തിലെ പ്രതികൂലങ്ങളുടെ, പ്രതിസന്ധികളുടെ മുൻപിൽ നാം പതറുവാൻ, ഭയപ്പെടുവാൻ, അധൈര്യപ്പെടുവാൻ പ്രധാന കാരണം യഹോവയാണ് വാഴുന്നത് എന്നുള്ള ബോധ്യം ഇല്ലാത്തതുകൊണ്ടാണ്... തലമുറ തലമുറയായി നമ്മുടെ സങ്കേതമായിരിക്കുന്നതു യഹോവയാണ്...കർത്താവു അനാദിയായും ശാശ്വതമായും ദൈവമാണ്. കർത്താവു അറിയാതെ നമ്മുടെ ജീവിതത്തിൽ ഒന്നും സംഭവിക്കുകയില്ല എന്നും നാം തിരിച്ചറിയേണം.. .നമ്മുടെ മുൻപിൽ ഏതൊക്കെ സിംഹാസനങ്ങൾ വാണരുളിയാലും അതിനെല്ലാം മീതെ സിംഹാസനം സ്ഥാപിച്ചിരിക്കുന്നത് നമ്മുടെ ദൈവത്തിന്റേതാണ്... വാഴുന്നത് എപ്പോഴും സ്വർഗ്ഗമാണു...തൊണ്ണൂറ്റിമൂന്നാം സങ്കീർത്തനക്കാരൻ പറഞ്ഞവസാനിപ്പിക്കുന്നതു ഇങ്ങനെയാണ് , സമുദ്രത്തിലെ വൻതിരകളെപ്പോലെ നിരന്തരമായി നമ്മുടെ ജീവിതത്തിൽ അടിക്കുന്ന പ്രതിസന്ധികൾ, പ്രതികൂലങ്ങൾ എല്ലാം കണ്ടു ഇതൊന്നു എന്റെ ജീവിതത്തിൽ നിന്ന് മാറുന്നില്ലല്ലോ എന്ന് നെടുവീർപ്പെടേണ്ട, കാരണം അവയെക്കാളും, സമുദ്രത്തിലെ വൻതിരകളായ പെരുവെള്ളങ്ങളുടെ മുഴക്കത്തെക്കാളും ഉയരത്തിൽ യഹോവ മഹിമയുള്ളവൻ...
സഹോദരങ്ങളെ, നമ്മുടെ കർത്താവാണ് വാഴുന്നത്... നമ്മുടെ സ്വന്തം കർത്താവാണ് വാണരുളുന്നത് എന്ന് കേൾക്കുന്നത് ഒരു സന്തോഷമല്ലേ പ്രിയപ്പെട്ടവരേ... പ്രത്യാശയോടെ ആയിരിക്കാം... ദൈവം നമ്മെ കരുതും
0 Responses to "യഹോവ വാഴുന്നു"
Leave a Comment