വിശ്വസ്തർ

Posted on
3rd Nov, 2020
under Malayalam/മലയാളം | 0 Comments

നാം ഇടപെടുന്ന സമൂഹത്തിൽ വിശ്വസ്‌തരെന്നു തെളിയിക്കപ്പെടണമെങ്കിൽ നീണ്ട വർഷങ്ങളുടെ കാലയളവ് വേണ്ടി വരും. പ്രത്യേകിച്ചും ദൈവത്തെ തിരിച്ചറിയാത്തവരാണ് കൂടെയുള്ളതെങ്കിൽ. ദുഷ്ടത നിറഞ്ഞ സമൂഹത്തിൽ എപ്പോഴും അവരുടെ ചിന്താഗതി പോലെ തന്നെയാണ് മറ്റുള്ളവരുടേതു എന്നും അവർ ചിന്തിച്ചു കൊണ്ടേയിരിക്കും. അപ്പോൾ നിരന്തരമായി വിശ്വസ്‌തരെന്നു തെളിയിക്കേണ്ടി വരും. ദാനിയേലിന്റെ ജീവിതത്തിൽ കൂടെയുള്ളവർ തന്നെ ഒറ്റി കൊടുക്കുമ്പോഴും നശിപ്പിക്കുവാൻ ശ്രമിക്കുമ്പോഴും കുലുക്കമില്ലാതെ നിൽക്കുവാൻ തന്നെ പ്രാപ്തനാക്കിയത് ദൈവവുമായുള്ള നിരന്തര ബന്ധമാണ്. സിംഹത്തിന്റെ കുഴിയുടെ അരികെ അതിരാവിലെ ഓടി എത്തിയ രാജാവിനോട് ദാനിയേലിന്റെ മറുപടി ഇപ്രകാരം ആയിരുന്നു" ദൈവത്തിന്റെ സന്നിധിയിൽ ഞാൻ വിശ്വസ്തനായിരുന്നു . രാജാവേ നിന്റെ മുൻപിലും ഞാൻ ദോഷം ഒന്നും ചെയ്തിട്ടില്ല.

പ്രിയമുള്ളവരേ, ഏതൊക്കെ സാഹചര്യത്തിൽ കൂടി കടന്നു പോയാലും ജീവിത മൂല്യങ്ങൾ കളയാതെ സൂക്ഷിക്കുവാൻ നമുക്ക് കഴിയട്ടെ. പ്രാർത്ഥനാ ജീവിതം ദൈവത്തോടും മനുഷ്യരോടും വിശ്വസ്തരായിരിക്കുവാൻ നമ്മെ സഹായിക്കും.

കുറവുകൾ കണ്ടെത്തുവാൻ ശ്രമിക്കുന്ന സമൂഹത്തിനു മുൻപിൽ ക്രിസ്തുവിന്റെ വെളിച്ചമായി ശോഭിക്കുവാൻ നമുക്കു സാധിക്കും തീർച്ച ...

<< Back to Articles Discuss this post

0 Responses to "വിശ്വസ്തർ"

No comments.

Leave a Comment

You can use the following HTML tags: <a><br><strong><b><em><i><blockquote><pre><code><ul><ol><li><del>
Please enter this word in the textbox below*
CAPTCHA Image
Reload Image