കവിത
നാളത്തെ ഉദയം കൂടെ പ്രതീക്ഷയുണ്ട്
ഇന്നു വിരിഞ്ഞ പൂവേ നിനക്ക്...
ഈ അസ്തമയം അവസാനമോയെന്നു
ഞാൻ ഉണരുമ്പോൾ അറിയാം പൂവേ...
മൊട്ടിട്ട പൂവിനെ തനിച്ചാക്കി,
വിരിയുന്നത് കാണും മുൻപേ,
ഇതളുകൾ കാട്ടി ചിരിക്കും മുൻപേ,
പ്രതീക്ഷകൾക്കു ചിറകു വയ്ക്കും മുൻപേ,
നിൻ സുഗന്ധം നുകരും മുൻപേ,
എൻ ഇതളുകൾ കൊഴിഞ്ഞു വീഴുന്നു....
ഭൂമിയിലേക്കു അലിഞ്ഞു ഇല്ലാതെയാകുന്നു...
അധികം സുഗന്ധം പരത്തുവാൻ കഴിഞ്ഞില്ലെനിക്കു,
പറിക്കുവാനല്ല കണ്ടാസ്വദിക്കുവാനെന്ന ന്യായം
നിരത്തി ഞാൻ മുള്ളിന്റെ വലയത്താൽ
നിർത്തി ഏവരെയും ഒരു കയ്യകലത്തിൽ ....
0 Responses to "കവിത"
Leave a Comment