നന്മയാൽ തിന്മയെ ജയിക്കുക
തിന്മയോടു തോൽക്കാതെ നന്മയാൽ തിന്മയെ ജയിക്കുക. (റോമർ 12 :21)
സാത്താന്യ സ്വഭാവം ആണ് തിന്മ. അർദ്ധ സത്യങ്ങളും പകുതി നന്മയും നൽകി പ്രലോഭിപ്പിച്ചുകൊണ്ടാണ്, സാത്താൻ ലോകത്തിൽ ഒട്ടുമിക്ക മനുഷ്യരെയും വഴിതെറ്റിക്കുന്നതു. പകുതി സത്യം പറയുന്നവന് ഒരു മറച്ചുവയ്ക്കുന്ന അജണ്ടയുണ്ട്. ദൈവമക്കൾപോലും പലപ്പോഴും തിന്മയോടു തോൽക്കുവാൻ കാരണം മറച്ചു പിടിക്കുന്ന പകുതി സത്യമാണ്. ലക്‌ഷ്യം കാണുവാൻ എന്തു മാർഗ്ഗവും സ്വീകാര്യമാണെന്നാണ് ലോകത്തിന്റെ ഭാഷ്യം. എന്നാൽ നന്മയാൽ തിന്മയെ തോൽപ്പിക്കുന്ന ക്രിസ്തുവിശ്വസിക്കു ഈ കാഴ്ചപ്പാടു ഒട്ടും ഭൂഷണമല്ല. ലക്‌ഷ്യം പോലെത്തന്നെ പ്രാധാന്യമേറിയതാണ് ലക്ഷ്യത്തിലെത്തുവാൻ ഉപയോഗിച്ച മാർഗ്ഗവും. മുകളിലെ വാക്യം ഇതിനു വലിയ ഉദാഹരണമാണ് "ശത്രുവിനു വിശക്കുമ്പോൾ അവന്നു തിന്മാൻ കൊടുക്കുക. അപ്പോൾ നാം നന്മയാൽ തിന്മയെ തോൽപ്പിക്കുകയാണ്". ഒന്നും പിടിച്ചടക്കുകയല്ല, പ്രത്യുത വിട്ടുകൊടുക്കുകയാണ് ക്രിസ്തുവിശ്വാസി. സമ്പത്തുകളുടെ അപഹാരവും സന്തോഷത്തോടെ സഹിക്കുന്നവൻ നന്മയാൽ തിന്മയെ തോൽപ്പിക്കുകയാണ്. പത്രോസ് അപ്പോസ്തോലനും ഇതുതന്നെ പറയുന്നു "മറ്റുള്ളവർ നിങ്ങളെ ദുഷിക്കുന്തോറും നിങ്ങളുടെ നല്ലപ്രവർത്തിയെ കണ്ടറിഞ്ഞിട്ടു സന്ദർശന ദിവസത്തിൽ ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിനു അവരുടെ ഇടയിൽ നിങ്ങളുടെ നടപ്പു നന്നായിരിക്കേണം എന്ന് ഞാൻ പ്രബോധിപ്പിക്കുന്നു"
ഓരോ ദിവസവും വൈകുന്നേരങ്ങളിൽ ഡയറിയിൽ കുറച്ചുവയ്ക്കു അന്നന്നത്തെ തോൽവിയും ജയവും . നമ്മൾ ചെയ്‌തുവരുന്നതുപോലെ എല്ലാം പിടിച്ചടക്കുന്ന ലോകത്തിന്റെ ജയമല്ല മറിച്ചു , എല്ലാം വിട്ടുകൊടുക്കുന്ന അതെ നന്മയാൽ തിന്മയെ ജയിക്കുന്ന ക്രിസ്തു പഠിപ്പിച്ച ജയം...
തിന്മയെ തിന്മകൊണ്ടു നേരിടുന്നത് ലോക കാഴ്ചപ്പാടിൽ ജയവും.
തിന്മയെ നന്മ കൊണ്ട് നേരിടുന്നത് ദൈവിക കാഴ്ച്ചപ്പാടിൽ ജയജീവിതവും ...
പ്രിയമുള്ളവരേ, സാത്താൻ നമ്മെ തോൽപ്പിക്കരുത്, അവന്റെ തന്ത്രങ്ങളെ നാം അറിയാതെ പോകരുത്.
0 Responses to "നന്മയാൽ തിന്മയെ ജയിക്കുക"
Leave a Comment