ജോസഫ്

Posted on
21st Jan, 2019
| 0 Comments

ജോസഫ് എന്ന യാക്കോബിന്റെ ഇഷ്ടപുത്രൻ. ഒരു പുരുഷായുസ്സിൽ അദ്ദേഹം അനുഭവിക്കാത്തതായി ഒന്നുമില്ല. ഉയർച്ചകളും താഴ്ചകളും, സന്തോഷവും സങ്കടവും, ഇഷ്ടങ്ങളും അനിഷ്ടങ്ങളും. അദ്ദേഹത്തെ കുറിച്ചു സസൂക്ഷ്മം നിരീക്ഷിച്ചാൽ ഇങ്ങനെയൊരു മനുഷ്യനു ജീവിക്കുവാൻ കഴിയുമായിരുന്നുവോ എന്നു നാം അതിശയിച്ചു പോകും. നിഷ്കളങ്കനായി ഇടപെട്ടതും അപ്പനെ പൂർണ്ണമായി അനുസരിച്ചതു മുഖാന്തിരവും സഹോദരന്മാർക്കു അനിഷ്ടനായി. ഒറ്റപ്പെടൽ, പൊട്ടക്കിണർ, അപവാദം, കാരാഗ്രഹം, നിന്ദ, പരിഹാസം, മാനസിക സങ്കർഷം...

അപ്പന്റെ ഇഷ്ട പുത്രൻ, രാജ്യത്തിൻറെ ഭരണാധികാരി, സഹോദരന്മാരുടെ വീണ്ടെടുപ്പുകാരൻ...

ഞാനതാണ് ആദ്യമേ പറഞ്ഞതു അദ്ദേഹം കടന്നു പോകാത്ത വഴികൾ ഒന്നുമില്ലെന്ന്‌. എന്നാൽ ഉയർച്ചയിലും താഴ്ചയിലും എല്ലാം യെഹോവ അവനോടു കൂടെയിരുന്നു എന്ന് നാം തിരുവചനത്തിലൂടെ മനസിലാക്കുന്നു.

ഏറ്റവും വലിയ പ്രത്യേകത, രാജ്യത്തിലെ രണ്ടാമനായി വാഴുമ്പോൾ പോലും ഈ പ്രതിസന്ധികളിലൂടെ തന്നെ കടത്തിവിട്ട യാതൊരാൾക്കും എതിരെ അദ്ദേഹം പ്രതികാര നടപടിക്കു തുനിഞ്ഞില്ലാന്നു മാത്രമല്ല, തന്റെ നിഷ്കളങ്കത്വം തെളിയിച്ചു അവരെ അപമാനിക്കുവാനും താൻ തയ്യാറായില്ല.

മറ്റുള്ളവരുടെ ചെറിയ തെറ്റുകൾ പോലും വലുതാക്കി അത് ലോകത്തെ അറിയിച്ചു ഞാൻ അതിലെല്ലാം ഒഴിവുള്ളവനാണെന്നു പറയാതെ പറഞ്ഞു ജീവിക്കുന്ന നമുക്ക് ജോസഫ് എല്ലാ അർത്ഥത്തിലും ഒരു പുസ്തകമാണ്.  ജോസഫ് തന്റെ സകല സാഹചര്യത്തിലും ക്രിസ്തുവിന്റെ വെളിച്ചമായി തീർന്നു. ഒരിക്കൽ പോലും തന്നിലുള്ള വെളിച്ചത്തെ കെടുത്തിക്കളയുവാൻ അവൻ തയ്യാറായില്ല.

ജോസഫ് മുതലായ വിശുദ്ധന്മാരെ പറ്റി കേൾക്കുമ്പോൾ നമുക്ക് ഒരു അഭിമാനം തോന്നുമെങ്കിലും, ഈ കാലത്തിൽ നമുക്ക് അതൊന്നും കഴിയില്ലായെന്നു പറഞ്ഞു മാറി നിൽക്കാതെ നമ്മുടെ ജീവിതത്തിന്റെ എല്ലാ അവസ്ഥകളിലും ക്രിസ്തുവിന്റെ വെളിച്ചമായി നമുക്കു മാറാം സഹോദരങ്ങളെ....

<< Back to Articles Discuss this post

0 Responses to "ജോസഫ്"

No comments.

Leave a Comment

You can use the following HTML tags: <a><br><strong><b><em><i><blockquote><pre><code><ul><ol><li><del>
Please enter this word in the textbox below*
CAPTCHA Image
Reload Image