മുന്നറിയിപ്പ് ...
നമ്മുടെ പിതാക്കന്മാർ വ്യത്യസ്തമായ ആത്മിക ആഹാരം അല്ല കഴിച്ചത്.ആത്മികപാനിയം അല്ല കുടിച്ചത് . ഒരേ ആത്മികാഹാരവും ഒരേ ആത്മികപാനീയവും. അവരെ അനുഗമിച്ച പാറയും ഒന്നായിരുന്നു. ആ പാറ ക്രിസ്തുവായിരുന്നു. എങ്കിലും അവരിൽ മിക്കപേരിലും ദൈവം പ്രസാദിച്ചില്ല. ദൈവ പ്രസാദം ലഭിക്കാത്ത ജനത്തെ മരുഭൂമിയിൽ തള്ളിയിട്ടു കളഞ്ഞു അതു നിങ്ങൾ അറിയാതിരിക്കരുത് . വേദപുസ്തകത്തിന്റെ ഏറ്റവും വലിയ മുന്നറിയിപ്പുകളിൽ ഒന്നായിട്ടു കരുതാവുന്ന അദ്ധ്യായം, 1 കൊരിന്ത്യർ പത്താം അദ്ധ്യായം. ഈ പിതാക്കന്മാരിലെ ദൈവപ്രസാദം നഷ്ടമായതിനു ദൈവമല്ല ഉത്തരവാദി. അവരുടെ അത്യാവശ്യത്തിന്റെ തോത് മാറി ആവശ്യവും കവിഞ്ഞു മോഹത്തിലേക്കും അതു ദുർമോഹത്തിലേക്കും മാറ്റപ്പെട്ടതുകൊണ്ടും, പരസംഗം ഹേതുവായും, കർത്താവിനെ പരീക്ഷിച്ചത് മുഖാന്തിരവും, അത്ഭുതങ്ങളുടെ ഇടയിൽ കൂടി നടന്നു കയറിയിട്ടും അവർ കർത്താവിനെ പരീക്ഷിക്കുകയും ദൈവത്തിനെതിരായി പിറുപിറുത്തതു കൊണ്ടും അവരിലെ ദൈവപ്രസാദം നഷ്ടമായി. തന്മൂലം മരുഭൂമിയിൽ അവന്റെ ചിറകിൻ കീഴിൽ നിന്നു നിർദാക്ഷണ്യം അവരെ കുടഞ്ഞെറിഞ്ഞു കളഞ്ഞു. ഇതു നമ്മൾ അറിയാതെ പോകരുത്.
നാമും ഒരേ ആത്മികാഹാരവും ആത്മിക പാനീയവും ആണ് കുടിക്കുന്നത് . നാമും അനുഗമിക്കുന്നത് ക്രിസ്തുവിനെയാണ്. നമുക്കും ആരാധനയുണ്ട് , വചനപഠനവും സങ്കീർത്തനവും പ്രാർത്ഥനയും ഉപവാസവും എല്ലാം ഉണ്ട് . കിട്ടുന്ന പ്രസംഗങ്ങൾ ബൈബിൾ വാക്യങ്ങൾ കേട്ടില്ലെങ്കിലും വായിച്ചില്ലെങ്കിലും, നമ്മളു നന്നായില്ലെങ്കിലും മറ്റുള്ളവർക്ക് നിരന്തരം അയച്ചു കൊടുക്കുന്നതും ഉണ്ട് . പക്ഷേ ദൈവപ്രസാദം നമ്മിലുണ്ടോ ? നമ്മുടെ പാട്ടിൽ ? നമ്മുടെ പ്രാർത്ഥനയിൽ ? നമ്മുടെ ആരാധനയിൽ ? ഇല്ലെങ്കിൽ .... യുഗങ്ങളുടെ അന്തിമഘട്ടത്തിൽ വന്നു നിൽക്കുന്ന നമുക്കുള്ള അവസാന മുന്നറിയിപ്പ് ...
ഞാൻ നിൽക്കുന്നുണ്ടന്നു തോന്നുന്നവൻ വീഴും ... വീഴാതിരിക്കുവാൻ യേശുവിന്റെ കാലിൽ വട്ടം ചുറ്റി പിടിക്കുമോ, നിന്നെ പിരിഞ്ഞു എനിക്കൊന്നും ചെയ്യുവാൻ കഴിയുകയില്ല എന്ന തിരിച്ചറിവോടു കൂടി ... ഞാൻ ഇല്ലായെന്ന് പറയുന്നിടത്തു യേശുവിന്റെ പരിജ്ഞാനം നമ്മിൽ വെളിപ്പെടും ...
0 Responses to "മുന്നറിയിപ്പ് ..."
Leave a Comment