ക്രിസ്തുവിന്റെ ദാസന്മാർ
“ഇപ്പോൾ ഞാൻ മനുഷ്യരെയോ ദൈവത്തെയോ സന്തോഷിപ്പിക്കുന്നതു? അല്ല, ഞാൻ മനുഷ്യരെ പ്രസാദിപ്പിപ്പാൻ നോക്കുന്നുവോ? ഇന്നും ഞാൻ മനുഷ്യരെ പ്രസാദിപ്പിക്കുന്നു എങ്കിൽ ക്രിസ്തുവിന്റെ ദാസനായിരിക്കയില്ല.”
ഗലാത്യ സഭയ്ക്ക് ലേഖനമെഴുതുമ്പോൾ പൗലോസ് അപ്പോസ്തോലൻ പറയുന്നതാണ് " മനുഷ്യരെയോ ദൈവത്തെയോ സന്തോഷിപ്പിക്കുന്നത്? ഇന്നും ഞാൻ മനുഷ്യരെ പ്രസാദിപ്പിക്കുന്നുവെങ്കിൽ ക്രിസ്തുവിന്റെ ദാസനായിരിക്കുകയില്ല...
മനുഷ്യരെയും ദൈവത്തെയും ഒരുപോലെ സന്തോഷിപ്പിക്കുവാൻ നമുക്ക് സാധിക്കും . സാധിക്കണം, അതു നമ്മുടെ പ്രവർത്തി കൊണ്ടും നമ്മുടെ സ്വഭാവം കൊണ്ടും ആയിരിക്കണം . ഇവിടെ അപ്പോസ്തോലൻ പറയുന്നത് മറ്റൊരു സുവിശേഷവുമായി കടന്നു വരുന്നവരോടും അപ്പോസ്തോലന്മാർ പ്രസംഗിച്ചിട്ടില്ലാത്ത യേശുവിനെ പ്രസംഗിക്കുന്നവർക്കും എതിരെയാണ് . കർത്താവിനു വിരോധമായി നിൽക്കുന്ന മനുഷ്യരോട് അവർ എന്തു വിചാരിക്കും എന്നുള്ള മനോഭാവം ആണെങ്കിൽ നാം ക്രിസ്തുവിന്റെ ദാസന്മാരല്ല . നാം ദൈവത്തെ പ്രസാദിപ്പിക്കുന്നവരുമല്ല . നാം മനുഷ്യനെയാണ് പ്രസാദിപ്പിക്കുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ക്രിസ്തുവിന്റെ ദാസന്മാരായിരിപ്പാൻ സാധ്യമല്ല . പ്രിയമുള്ളവരേ, അപ്പോസ്തോലന്മാർ പഠിപ്പിച്ചിട്ടില്ലാത്ത മറ്റൊരു യേശുവിനെ കൊണ്ടുവരുന്നത് തിരിച്ചറിയുവാൻ നമുക്ക് സാധിക്കട്ടെ , അങ്ങനെ ക്രിസ്തുവിന്റെ ദാസന്മാരായി നമുക്ക് തുടരാം ... ദൈവം അതിനായി ഏവരെയും സഹായിക്കട്ടെ .
0 Responses to "ക്രിസ്തുവിന്റെ ദാസന്മാർ"
Leave a Comment