വർഷാന്ത്യത്തിലും വർഷാരംഭത്തിലും വീണു കിട്ടുന്ന വിരലിലെണ്ണാവുന്ന ഭാഗ്യ ദിനങ്ങൾ ആണ് തണുപ്പേറിയ ദുബായ് ദിനങ്ങൾ. യൂറോപ്പ്കാരെപ്പോലെ കമ്പിളിക്കുപ്പായമൊക്കെ ധരിച്ചു നടക്കുവാൻ കിട്ടുന്ന അപൂർവ്വ ദിവസങ്ങൾ. ഫെബ്രുവരി മൂന്ന് അങ്ങനെ അപൂർവ്വ ദിനങ്ങളിലൊന്നായിരുന്നു തണുപ്പുകൊണ്ടും മാറാനാഥാ കുടുംബം ഒന്നിച്ചു കൂടിയതുകൊണ്ടും. ഞങ്ങൾ ഒൻപതുമണിക്കു എത്തുമ്പോഴേക്കും സന്നദ്ധപ്രവർത്തകരായ യുവത സോണി ബ്രദറിൻറെയും ശിൽപ സിസ്റ്ററിന്റേയും നേതൃത്വത്തിൽ സ്വീകരിക്കുവാനുള്ള തയ്യാറെടുപ്പുകളെല്ലാം നടത്തിക്കഴിഞ്ഞിരുന്നു. ക്രീക്ക് പാർക്കിന്റെ നാലാം നമ്പർ പ്രവേശന കവാടത്തിൽ സ്വീകരിക്കുവാനും ഞങ്ങൾ എത്തേണ്ട ഉദ്യാനത്തിലേക്കുള്ള വഴികാട്ടികളായി ആഡ്ലിയും ക്രിസും കാത്തുനിൽപ്പുണ്ടായിരുന്നു.
കണ്ണെത്തുന്ന ദൂരമെല്ലാം നിന്റേതാണെന്നുള്ള പഴമൊഴി വിശ്വസിച്ചായിരിക്കും ഒരു റിബൺ കൊണ്ടു ഞങ്ങൾക്കു വിരാജിക്കേണ്ട അതിരുകൾ അവർ വിശാലമാക്കി കെട്ടിത്തിരിച്ചിരുന്നത്. തണുപ്പിനു ആധിക്യം ഏറി വരുന്നതിനാൽ…
ദീർഘനാളുകളുടെ കാത്തിരിപ്പിനൊടുവിൽ, പരിഹാസത്തിന്റെയും നിന്ദകളുടെയും നീണ്ട കാലയളവിനുശേഷം ഹന്നാ ഇപ്പോൾ കവിതയെഴുതുകയാണ്. ദുഃഖങ്ങളുടെയും സന്തോഷത്തിന്റെയും ഗിരി ശൃംഗങ്ങളിൽ കവിതകൾ പിറവിയെടുക്കാം. ഹന്നയുടെ തൂലികയിൽ വിരിഞ്ഞത് കവിതയെന്ന സംബോധനെയെക്കാൾ 'വാഴ്ത്തുപ്പാട്ടു' എന്നു പറയുവാനാണ് ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നത്. ഇന്നലെകളിലെ തിക്താനുഭവങ്ങളുടെ, ചതവുകളുടെയും മുറിവുകളുടെയെല്ലാം ആകെത്തുകയാണ് ഈ വാഴ്ത്തുപ്പാട്ട്. അവയിൽ അമർഷത്തിന്റെ നെരിപ്പോടുണ്ടാകാം. ആശ്രയത്തിന്റെ ആനന്ദമുണ്ടാകാം. വിമർശനത്തോടെയുള്ള മുന്നറിയിപ്പുണ്ടാകാം. പ്രതികാരത്തിന്റെ പുഞ്ചിരിയുണ്ടാകാം....
എന്റെ ഹൃദയം യഹോവയിൽ ആനന്ദിക്കുന്നു; എന്ന വരികളോടുകൂടെയാണ് അവർ തന്റെ കവിത ആരംഭിക്കുന്നത്. മറ്റു പലതിലും ആനന്ദം കണ്ടെത്തുവാൻ വകയുള്ള ഒരു ലോകത്തു യഹോവയിൽ ആനന്ദം കണ്ടെത്തുന്നവർ തുലോം കുറവായിരിക്കും. മനസ്സിനും കണ്ണുകൾക്കും മടുപ്പുളവാക്കാത്ത രസം പകരുന്ന ഒരു കൂട്ടം കാര്യങ്ങൾ നൽകി…