ക്ഷീണിക്കുക...മടുക്കുക...
"നിങ്ങളുടെ ഉള്ളിൽ ക്ഷീണിച്ചു മടുക്കാതിരിപ്പാൻ പാപികളാൽ തനിക്കു നേരിട്ട ഇങ്ങനെയുള്ള വിരോധം സഹിച്ചവനെ ധ്യാനിച്ചുകൊൾവിൻ". എബ്രായ ലേഖനം പന്ത്രണ്ടാം അദ്യായം മൂന്നാം വാക്യമാണിത്.
ക്ഷീണിക്കുക...മടുക്കുക... വിശ്വാസ ജീവിതത്തിൽ ക്ഷീണിച്ചു പോകുകയും മടുപ്പു തോന്നുകയും ചെയ്യുന്ന അവസ്ഥകൾ ഉണ്ടാകാം...നാം വിചാരിക്കുന്നത് പോലെ കാര്യങ്ങൾ നടക്കാത്തപ്പോൾ, ആരും അംഗീകരിക്കാത്തപ്പോൾ , ആരും കൂടെ നടക്കുവാൻ ഇല്ലാതെ വരുമ്പോൾ, മടുപ്പുളവാകും...തളർന്നു പോകും...ക്ഷീണിക്കും...മടുപ്പുളവാകുന്ന നേരത്താണ് നാം ചെയ്ത കാര്യങ്ങൾ ഒക്കെ അയവിറക്കുന്നത്...ഇത്രയും ഞാൻ ചെയ്തിട്ടും ഞാൻ ഒത്തിരി അദ്ധ്വാനിച്ചു എന്നിട്ടും...ഇനിയും ഇങ്ങനെയൊക്കെ മതിയെന്നു വിചാരിച്ചു തളർന്നു പിന്മാറുവാൻ സാധ്യതയുണ്ട്...എന്നാൽ എബ്രായ ലേഖന കർത്താവു നമ്മോടു പറയുന്ന ഒരു വാക്യം ഉണ്ട്, എല്ലാവരും കൈവിട്ടു, ആരും കൂടെയില്ല, ആരും ആശ്വാസത്തിനില്ല എന്നൊക്കെ വിചാരിച്ചു ക്ഷീണിച്ചു മടുപ്പുളവാകുമ്പോൾ യേശുവിനെ ധ്യാനിക്കുവാൻ നമ്മോടു ആഹ്വാനം ചെയ്യുന്നു... പാപികളുടെ വലിയ ഒരു കൂട്ടത്തിന്റെ വിരോധം തനിക്കു നേരിട്ടപ്പോഴും, തനിയെ ക്രൂശിലേക്കു നടന്നു പോയപ്പോഴും, എല്ലാവരും ഒറ്റപെടുത്തിയപ്പോഴും, ക്ഷീണിക്കുകയോ മടുക്കുകയോ ചെയ്യാതെ തന്റെ മുൻപിൽ ഉണ്ടാകുവാൻ പോകുന്ന സന്തോഷം ഓർത്തു അപമാനങ്ങൾ എല്ലാം അലക്ഷ്യമാക്കി ക്രൂശിനെ സഹിച്ച കർത്താവിനെ ഹൃദയത്തെ ധ്യാനിച്ച് കൊള്ളുക...
പ്രിയമുള്ളവരേ കർത്താവു അനുഭവിച്ചത്രയും ഒന്നും നാം അനുഭവിച്ചിട്ടില്ലല്ലോ...ക്ഷീണിച്ചു പോകണ്ട...മടുക്കുകയും വേണ്ടാ...ഇനിയും അൽപസമയം കൂടിയേ ഉള്ളു...നമ്മുടെ കർത്താവു വരുന്നു... കർത്താവിന്റെ വെളിച്ചമായി നിലകൊള്ളാം...കർത്താവു അതിനു നമ്മെ സഹായിക്കട്ടെ...
0 Responses to "ക്ഷീണിക്കുക...മടുക്കുക..."
Leave a Comment