കർത്താവിന്റെ വേല
കാലവും സമയവും ആരെയും കാത്തുനിൽക്കാതെ ഓടി മറഞ്ഞുകൊണ്ടേയിരിക്കും. നമ്മെ ഈ ഭൂമിയിൽ ആക്കിയിരിക്കുന്നതിന്റെ ഉദ്ദേശ്യം മനസ്സിലാക്കാതെയോ, മനസ്സിലാക്കിയിട്ടും വേണ്ടത്ര ഗൗരവം കൊടുക്കാതെയോ നാം സമയത്തെ ലാഘവത്തോടെ കാണുന്നു. ദൈവം നമ്മിലൂടെ മാത്രം ചെയ്തെടുക്കുവാനുള്ള പ്രയോജനമുള്ള കാര്യങ്ങൾ പലപ്പോഴും നാം നീട്ടിവയ്ക്കാറാണ് പതിവ്. നാളെയാകട്ടെയെന്ന സ്ഥിരം പല്ലവിയോടുകൂടെത്തന്നെ.
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവർത്തിദിവസം നാളെയായിരിക്കുമെന്ന് ഏതോ ചിന്തകൻ പറഞ്ഞത് ഓർമ്മ വരുന്നു.
പ്രിയമുള്ളവരേ, നമ്മെക്കൊണ്ട് ചെയ്തെടുക്കേണ്ട ദൈവപ്രവർത്തികൾ നാളേയ്ക്ക് മാറ്റി വയ്ക്കാതെ, വേറെ ആരെങ്കിലും ചെയ്യട്ടെയെന്നു ചിന്തിക്കാതെ, സാഹചര്യങ്ങളുടെ പരിമിതിയുണ്ടെങ്കിലും കിട്ടുന്ന ആനുകൂല്യങ്ങൾ ഉപയോഗിച്ച് കൊണ്ട് ദൈവത്തിന്റെ വേലയിൽ ഉത്സാഹമുള്ളവരാകാം. നാളെ നമുക്ക് ലഭിച്ചു എന്ന് വരികയില്ല. സമയം ആർക്കു വേണ്ടിയും കാത്തു നിൽക്കില്ല. കൊരിന്ത്യർക്കു എഴുതിയ ലേഖനത്തിൽ പൗലോസ് അപ്പോസ്തോലൻ ഇപ്രകാരം നമ്മെ ഉത്സാഹിപ്പിക്കുന്നുണ്ട് "എന്റെ പ്രിയ സഹോദരന്മാരെ, നിങ്ങൾ ഉറപ്പുള്ളവരും കുലുങ്ങാത്തവരും നിങ്ങളുടെ പ്രയത്നം കർത്താവിൽ വ്യർത്ഥമല്ല എന്ന് അറിഞ്ഞിരിക്കുകയാൽ കർത്താവിന്റെ വേലയിൽ എപ്പോഴും വർധിച്ചു വരുന്നവരുമാകുവിൻ." ദൈവത്തിന്റെ വേലയിൽ ഉത്സാഹമുള്ളവരായി തീരുവാൻ ദൈവം നമ്മെ സഹായിക്കട്ടെ...
0 Responses to "കർത്താവിന്റെ വേല"
Leave a Comment