സ്വഭാവം
എന്തുകൊണ്ടാണ് മറ്റുള്ളവരുടെ സ്വഭാവം നമ്മിൽ സ്വാധിനിച്ചു എന്നു നാം പറയാറുള്ളത്...നമ്മുടെ സ്വഭാവം നിർണ്ണയിക്കുന്നതിൽ വളർത്തുന്നതിൽ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും കൂട്ടുകാർക്കും സഹപ്രവർത്തകർക്കും നമ്മുടെ യജമാനനും ഉൾപ്പടെ എല്ലാവരും നിർണ്ണായക പങ്കു വഹിക്കുന്നുണ്ട്. ഇവർക്കെല്ലാം എങ്ങനെ കഴിഞ്ഞു തങ്ങളുടെ സ്വഭാവത്തിന്റെ സ്വാധിനം നമ്മിൽ ചെലുത്തുവാൻ. എങ്ങനെ കഴിഞ്ഞു എന്നു ചിന്തിച്ചിട്ടുണ്ടോ? അതിന്റെ കാരണം നാം അവരുടെ കൂടെ വസിച്ചതിനാലാണ്. അവരുമായുള്ള സഹവർത്തിത്വമാണ് നമ്മുടെ സ്വഭാവ രൂപാന്തരത്തിന്റെ കാരണം...അപ്പോൾ നമ്മിൽ യേശുവിന്റെ സ്വഭാവം മറ്റുള്ളവർക്കു കാണുവാൻ കഴിയുന്നില്ലെങ്കിൽ അതിന്റെ അർത്ഥം നാം കർത്താവിന്റെ കൂടെ നിരന്തരം വാസം ചെയ്തില്ലെന്നാണ്. വല്ലപ്പോഴും വിരുന്നുകാരെപ്പോലെയുള്ള വാസം സ്വഭാവത്തിൽ വ്യതിയാനം സംഭവിപ്പിക്കുകയില്ല, മറിച്ചു തുടർമാനമായുള്ള വാസം നമ്മിൽ വ്യത്യാസം വരുത്തും... യേശുവുമൊത്തുള്ള യാത്ര നമ്മെ രൂപാന്തരത്തിലേക്കു നയിക്കും…
പ്രിയമുള്ളവരേ, നമ്മുടെ സ്വഭാവത്തെ നശിപ്പിക്കുന്നതാണു, നമ്മെ കർത്താവിൽ നിന്നു അകറ്റുന്നതാണ് കൂട്ടുകാർ, നമ്മുടെ ജോലി, നമ്മുടെ എന്തും എന്തും ....അത് ഭൗതികമായ മേന്മ ഉള്ളതാണെങ്കിലും അതിനെ ഒഴിഞ്ഞിരിക്കുന്നതാണ് ബുദ്ധി...
0 Responses to "സ്വഭാവം"
Leave a Comment