നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുത്

Posted on
8th Apr, 2020
| 0 Comments

ദൈവത്തിന്റെ അത്ഭുതത്തെ കണ്ണിൻമുൻപിൽ കണ്ടവരും നിരാശയിലേക്കു പതുക്കെ ഇഴഞ്ഞു നീങ്ങുന്നതായി കാണുന്നു. കഷ്ടതയുടെ പ്രതിസന്ധികളുടെ ദൈർഘ്യം  നീണ്ടുപോകുന്തോറും നിരാശയിലേക്കു ദൈവജനമെന്ന പേരുള്ളവരും ആഴ്ത്തപ്പെടുന്നു. പുറത്തു കേൾക്കുന്ന വാർത്തകൾ സുഖകരമല്ല... കൂടെയുള്ളവരും കൂടെ കൂടെ പറയുന്നുണ്ട്,  കൈവിട്ടു പോകുമെന്ന ആശങ്കയാണ് സകലമുഖങ്ങളിലും. ധൈര്യത്തോടെ നിന്നവർ പോലും പതുക്കെ ഉൾവലിയുന്നു... രക്ഷപെടലും ഭാവിയെക്കുറിച്ചുള്ള ആശങ്കയും  മറ്റൊരിടത്തു...

ഇയ്യോബിന്റെ പ്രതികൂലം കണ്ടു ആശ്വസിപ്പിക്കാനെത്തിയ മൂന്നു സഹോദരങ്ങൾ, അവന്റെ വ്യസനം അതികഠിനമെന്നു കണ്ടു ഒരു വാക്കും മിണ്ടാനാകാതെ ഉറക്കെ കരഞ്ഞു വസ്ത്രം കീറി, പൊടി വാരി തലയിൽ ഇട്ടു അവനോടു കൂടെ ഏഴു രാവും ഏഴു പകലും നിലത്തിരുന്നു. എന്നിട്ടും പ്രതികൂലം പിന്മാറുന്നില്ലന്നു കണ്ടപ്പോൾ പതുക്കെ…

Continue Reading »

കാല്ക്കൽ ഇരിക്കുന്നവരും ശുശ്രൂഷയാൽ കുഴയുന്നവരും

Posted on
2nd Apr, 2020
| 0 Comments

തിവില്ലാതെ അടുക്കളയിൽ നിന്നും പാത്രങ്ങൾ കൂട്ടി മുട്ടുന്ന ഒച്ച ലാസറിനെ അസ്വസ്ഥനാക്കി. ഗുരുമുഖത്തു നിന്നുള്ള ശ്രദ്ധ പലപ്പോഴായി പതറിപ്പോകുന്നു. വീണ്ടും വാക്കുകൾക്കു ഒപ്പം എത്തുവാൻ ഏറെ പണിപ്പെടേണ്ടി വരുന്നു. പാത്രത്തിന്റെ ഒച്ചയ്ക്കു പുറമെ എന്തൊക്കെയോ അടക്കി സംസാരിക്കുന്നതിന്റെ ശബ്‌ദവും പുറത്തേക്കു കേൾക്കുന്നു. വീട്ടിൽ വന്നിരിക്കുന്ന അതിഥികൾ കേൾക്കുമല്ലോയെന്ന ചിന്ത ലാസറിനെ കൂടുതൽ പരിഭ്രാന്തനാക്കി. മറിയ കാല്ക്കൽത്തന്നെയുണ്ടല്ലോ പിന്നെ ആരോടാണ് മാർത്ത സംസാരിക്കുന്നത്. മറിയയുടെ ശ്രദ്ധ തിരിക്കുവാനായി ഘനപ്പിച്ച മുഖവുമായി ഒന്നു രണ്ടു വട്ടം പൂമുഖത്തുകൂടി നടന്ന മാർത്തയെ കണ്ടപ്പോഴേ ലാസറിനു സാഹചര്യം അത്ര പന്തിയല്ലെന്നു മനസ്സിലായി. ഇങ്ങനെയൊന്നു മുൻപുണ്ടായിട്ടില്ലല്ലോ, തമ്മിൽ ഒരു വഴക്ക്. പിന്നെന്താ ഇപ്പോഴിങ്ങനെ...ഇങ്ങനെ ആലോചിച്ചു കൊണ്ടിരുന്നപ്പോൾ തന്നെ പ്രതീക്ഷിച്ചതു സംഭവിച്ചു.…

Continue Reading »

Newer Posts