ദാരിദ്ര്യം ഭാഗ്യാവസ്ഥയോ...

Posted on
21st Jul, 2018
| 0 Comments

ദാരിദ്ര്യം ഭാഗ്യാവസ്ഥയോ...

വായനാഭാഗം: മത്തായി 5:3-  “ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു.”

ദാരിദ്ര്യം ആരും ഇഷ്ടപെടാത്ത കാര്യമാണെങ്കിലും ധാരാളമായി അനുഭവിക്കുവാൻ തുടങ്ങി കഴിഞ്ഞപ്പോൾ ദാരിദ്ര്യം മാറിയതിന്റെ കൂടെത്തന്നെ പല മൂല്യങ്ങളും നാമറിയാതെത്തന്നെ നമ്മിൽ നിന്നും കൈമോശം വന്നുകഴിഞ്ഞു. കൈമോശം വന്ന പട്ടികയിൽ മുൻപിൽ കയറിനിൽക്കുന്നതു 'സ്നേഹം'തന്നെയാണ്. പിന്നെ അനേക കാര്യങ്ങൾ സ്‌നേഹത്തിന്റെ പുറകിൽ അണി അണിയായി നിൽക്കുന്നു. സഹകരണാമനോഭാവം, നിഷ്കളങ്കത...അങ്ങനെ അനേകം. ദാരിദ്ര്യത്തിന്റെ സമയത്തു എല്ലാവർക്കും എല്ലാവരെയും ആവശ്യമായിരുന്നു. മുൻകൂട്ടി അറിയിക്കാതെ മറ്റു വീടുകളിൽ ചെല്ലാമായിരുന്നു. ഇന്നു എല്ലാ കാര്യങ്ങൾക്കും ഔപചാരികത വന്നെത്തിയിരിക്കുന്നു. സ്വകാര്യത സൂക്ഷിക്കുവാൻ തൃഷ്‌ണപെടുന്നു. അവൻ എന്റെ സ്വകാര്യതയിൽ കടന്നു കയറിയെന്നു സ്വന്തം മാതാപിതാക്കളോടും വരെ തുറന്നു പറയുവാൻ ധൈര്യംക്കാട്ടുവാൻ നമുക്കു മടിയില്ലാതായിരിക്കുന്നു.

ഇന്നു…

Continue Reading »

ഗുരു വന്നിട്ടുണ്ട് നിന്നെ വിളിക്കുന്നു

Posted on
2nd Jul, 2018
| 0 Comments

മാർത്തയും മറിയയും ലാസറും അടങ്ങുന്ന മൂന്നംഗ കുടുംബം. ഈ രണ്ടു സഹോദരിമാരുടെ ഏക സഹോദരൻ ലാസറാണ് ദീനമായി കിടക്കുന്നതു. യേശു സ്‌നേഹിക്കുന്ന കുടുംബം. അസുഖവിവരം യേശുവിനെ അറിയിക്കുവാനായി ആളിനെ അയച്ചു. നിനക്ക് പ്രിയനായവൻ ദീനമായി കിടക്കുന്നു. കഴിയുമെങ്കിൽ വേഗം എത്തണം. അവസാന പ്രതീക്ഷയും നിലച്ചു. വീട്ടിൽ കൂട്ട നിലവിളി ഉയർന്നു. ലാസർ എന്നന്നേക്കുമായി തങ്ങൾക്കു നഷ്ട്ടമായന്നുള്ള യാഥാർഥ്യം അവർ തിരിച്ചറിഞ്ഞു.

മൃതദേഹം കാണുവാൻ വന്ന ചിലരടക്കം പറഞ്ഞു "വല്യ സ്‌നേഹിതനാ, അത്ഭുതവും അടയാളവും ഒക്കെ ചെയ്യുമെന്നാ പറയുന്നത്. സൗഖ്യമാക്കണ്ട,  ഒന്ന് വന്നു കാണുവാനുള്ള മനസ്സ് കാണിച്ചില്ലല്ലോ. അടക്കം ചെയ്യുവാനെങ്കിലും വരുമോ? " യേശുവിനെ കുറിച്ചുള്ള പരാതികൾ അങ്ങനെ നീണ്ടു പോയി.ഒടുക്കം ഭൗതിക…

Continue Reading »

രൂത്ത്‌

Posted on
24th Jun, 2018
| 0 Comments

ഏകദേശം പത്തു വർഷത്തിനുള്ളിൽ താഴെയുള്ള ദാമ്പത്യ ജീവിതം. മോവാബ്യാ സ്ത്രീകളായ ഓർപ്പയുടെയും രൂത്തിന്റെയും ഭർത്താക്കന്മാർ ഇരുവരും മരിച്ചു. ഏൽക്കാനയെന്ന യെഹൂദന്റെ വീട്ടിൽ മൂന്നു വിധവമാർ മാത്രം ശേഷിച്ചു. നികത്താനാവാത്ത നഷ്ട്ടങ്ങൾ സംഭവിച്ച നൊവൊമി യെഹൂദാദേശത്തേക്കു മടങ്ങി പോകുവാൻ തീരുമാനിച്ചു. ഓർപ്പാ അമ്മാവിയമ്മയെ ചുംബിച്ചു പിരിഞ്ഞു. നൊവൊമിയുടെ നിർബന്ധത്തിനു രൂത്തു ചെവികൊടുത്തില്ല. അവൾ അമ്മാവിയമ്മയെ ചുറ്റിപറ്റി നിന്നു. യെഹൂദാദേശത്തിലേക്കുള്ള മടക്കയാത്രയുടെ ദിവസം അടുക്കുന്തോറും നൊവൊമിയുടെ നിർബന്ധം കൂടി വന്നു. രൂത്തിനു സഹികെട്ടു... മോവാബ്യാ സ്ത്രീയായ രൂത്ത്‌ അവസാനം ഇങ്ങനെ പറഞ്ഞു "നീ പോകുന്നിടത്തു ഞാനും പോരും; നീ പാർക്കുന്നിടത്തു ഞാനും പാർക്കും; നിന്റെ ജനം എന്റെ ജനം" രൂത്ത്‌ അതുകൊണ്ടും അവസാനിപ്പിച്ചില്ല അവൾ സേവിച്ചുവന്ന…

Continue Reading »

Previous Posts Newer Posts