ഉല്പത്തി പുസ്തകത്തിൽ നഷ്ടപെട്ട ദൈവിക സംസർഗ്ഗം അതിന്റെ പൂർണ്ണതയോടെ മടക്കി ലഭിക്കുന്നത് വെളിപ്പാട് പുസ്തകം 21 അധ്യായത്തിലാണ്. ഏദൻ തോട്ടത്തിൽ ആദം എന്ന മനുഷ്യവർഗ്ഗത്തിന്റെ മുഴുവൻ പ്രതിനിധികളുടെയും കരങ്ങൾ ഗ്രഹിച്ചു എല്ലാ സന്ധ്യകളിലും നടന്നിരുന്ന ദൈവം, താൻ വച്ചിരുന്ന അതിരിനും അപ്പുറത്തേക്ക് മനുഷ്യൻ പ്രവേശിച്ചതിനാൽ ദൈവിക കൂട്ടായ്മയിൽ നിന്നും അന്യപ്പെട്ടു. ഈ മനുഷ്യവർഗ്ഗത്തെ തിരികെ നേടുവാൻ യേശുകർത്താവിന്റെ ക്രൂശു മരണത്തോട് സാധ്യമായി. എങ്കിലും ദൈവം അനുവദിച്ചിരുന്ന സ്വസ്ഥതയിൽ മനുഷ്യ വർഗ്ഗം പ്രവേശിക്കുന്നതായി നാം കാണുന്നത് വെളിപ്പാട് പുസ്തകം ഇരുപത്തിയൊന്നാം അദ്ധ്യത്തിലാണ്. ഭർത്താവിനായി അലങ്കരിച്ച മണവാട്ടിയെപ്പോലെ ഒരുങ്ങി സ്വർഗ്ഗത്തിൽ നിന്ന് ദൈവസന്നിധിയിൽ നിന്ന് തന്നെ ഇറങ്ങുന്ന പുതിയ യെരുശലേം എന്ന വിശുദ്ധ നഗരം. അവിടെ…
Continue Reading »
ദൈവം സംസാരിക്കുമ്പോൾ...
കേരളം, ദൈവത്തിന്റെ സ്വന്തം നാട് എന്ന പേരിൽ അറിയപ്പെടുന്ന പ്രകൃതി രമണീയമായ ദേശം. അവിടെ പിറന്നതിൽ നാം ഓരോരുത്തരും അഭിമാനമുള്ളവരാണ് . കേരളത്തെ ദൈവം സ്നേഹിച്ചിരുന്നു എന്നു നാം മനസിലാക്കുന്നത് പ്രകൃതിക്കു നൽകിയ സൗന്ദര്യത്തെ മാത്രം അടിസ്ഥാനത്തിലല്ല പ്രത്യുത നൂറ്റാണ്ടുകൾക്കു മുൻപേ ഇവിടെ സുവിശേഷം കടന്നു വന്നു എന്നുള്ളതുകൂടിയാണ്. മിഷനറി വര്യന്മാരുടെ ത്യാഗോജ്ജ്‌ലമായ പ്രവർത്തനങ്ങൾക്കു അവരോടു നാം ഏറെ കടപ്പെട്ടിരിക്കുന്നു. സുവിശേഷ പ്രവർത്തനത്തിലൂടെ നാടിൻറെ മുഖച്ഛായ മാറ്റുന്നതിൽ വലിയ പങ്കു വഹിക്കുവാൻ അവർക്കു കഴിഞ്ഞു. (ഈ സുവിശേഷത്തെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു എന്നുള്ളതും മറ്റൊരു വസ്തുതയാണ്. ഇന്നു ലോക സുവിശേഷികരണത്തിൽ പ്രധാന പങ്കു വഹിക്കുവാൻ കേരളത്തിൽ നിന്നുള്ള സുവിശേഷകന്മാരുടെ നീണ്ട നിരായുണ്ടെന്നുള്ളതും…
Continue Reading »
പൗലോസ് എന്ന ക്രിസ്തുവിന്റെ അപ്പോസ്തോലൻ സുവിശേഷം നിമിത്തം രാജ്യത്തെ വിരോധികളാൽ പിടിക്കപ്പെട്ടു. വിധിക്കായി രാജാവിന്റെയും ഭരണനേതൃത്വത്തിന്റെയും ജനങ്ങളുടെയും മുൻപിൽ നിൽക്കുന്പോൾ പൗലോസിന് തന്റെ ഭാഗം വിവരിക്കുവാനുള്ള അനുവാദം അഗ്രിപ്പാ രാജാവ് കൊടുക്കുന്നത്. സ്വർഗ്ഗിയ ദർശനങ്ങൾക്കു അനുസരണക്കേടു കാണിക്കാത്ത പൗലോസ് എന്ന ക്രിസ്തു ശിക്ഷ്യൻ, ലോകത്തിന്റെ രക്ഷകനെ കുറിച്ച് വിവരിച്ചു. പ്രസംഗം തുടരുന്നതിനിടയിൽ ഫെസ്തൊസ് ഇടയിൽ കയറി " പൗലോസേ വിദ്യാബഹുത്വത്താൽ നിനക്ക് ഭ്രാന്തു പിടിച്ചിരിക്കുന്നു" അഗ്രിപ്പവും പറഞ്ഞു ഞാൻ ക്രിസ്തിയാനിയായി തീരുവാൻ നീ എന്നെ അല്പം കൊണ്ട് സമ്മതിപ്പിക്കുന്നു"... കയ്യിലും കാലിലും ഉള്ള ചങ്ങലകളെ ഉയർത്തി കാണിച്ചുകൊണ്ടു പൗലോസ് ഇങ്ങനെ മൊഴിഞ്ഞു " അഗ്രിപ്പാ രാജാവേ, നീ മാത്രമല്ല, എന്റെ പ്രസംഗം കേൾക്കുന്നവർ എല്ലാവരും അല്പം…
Continue Reading »
Previous Posts
Newer Posts