ഇതാ മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം
ഉല്പത്തി പുസ്തകത്തിൽ നഷ്ടപെട്ട ദൈവിക സംസർഗ്ഗം അതിന്റെ പൂർണ്ണതയോടെ മടക്കി ലഭിക്കുന്നത് വെളിപ്പാട് പുസ്തകം 21 അധ്യായത്തിലാണ്. ഏദൻ തോട്ടത്തിൽ ആദം എന്ന മനുഷ്യവർഗ്ഗത്തിന്റെ മുഴുവൻ പ്രതിനിധികളുടെയും കരങ്ങൾ ഗ്രഹിച്ചു എല്ലാ സന്ധ്യകളിലും നടന്നിരുന്ന ദൈവം, താൻ വച്ചിരുന്ന അതിരിനും അപ്പുറത്തേക്ക് മനുഷ്യൻ പ്രവേശിച്ചതിനാൽ ദൈവിക കൂട്ടായ്മയിൽ നിന്നും അന്യപ്പെട്ടു. ഈ മനുഷ്യവർഗ്ഗത്തെ തിരികെ നേടുവാൻ യേശുകർത്താവിന്റെ ക്രൂശു മരണത്തോട് സാധ്യമായി. എങ്കിലും ദൈവം അനുവദിച്ചിരുന്ന സ്വസ്ഥതയിൽ മനുഷ്യ വർഗ്ഗം പ്രവേശിക്കുന്നതായി നാം കാണുന്നത് വെളിപ്പാട് പുസ്തകം ഇരുപത്തിയൊന്നാം അദ്ധ്യത്തിലാണ്. ഭർത്താവിനായി അലങ്കരിച്ച മണവാട്ടിയെപ്പോലെ ഒരുങ്ങി സ്വർഗ്ഗത്തിൽ നിന്ന് ദൈവസന്നിധിയിൽ നിന്ന് തന്നെ ഇറങ്ങുന്ന പുതിയ യെരുശലേം എന്ന വിശുദ്ധ നഗരം. അവിടെ നാം കേൾക്കുന്ന മഹാശബ്‌ദം "ഇതാ മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം" അനാദികാലത്തിനു മുൻപേ തന്റെ ഏകജാതനായ പുത്രനിലൂടെ തുടങ്ങിയ ലോകം കണ്ടതിൽ വച്ചേറ്റവും വലിയ പദ്ധതി (Project ) പരിസമാപ്തിയിലാകുന്നത് ഈ ഇരുപത്തിയൊന്നാം അദ്ധ്യയത്തിലാണ്.
പ്രിയമുള്ളവരേ, യേശുകർത്താവിലൂടെ നാം നേടിയ രക്ഷ, ദൈവിക കൂട്ടായ്‌മയിലേക്ക് പ്രവേശിക്കുവാനുള്ള അനുമതി, അത് നഷ്ട്ടമാക്കാതെ അവന്റെ സ്വസ്ഥതയിൽ പ്രവേശിക്കുവാനുള്ള വാഗ്ദ്ധത്തിനായി അക്ഷമയോടെ കാത്തിരിക്കാം. ദൈവം കല്പിച്ചിരിക്കുന്ന അതിർത്തിക്കുമപ്പുറത്തേക്കു കടന്നു അശുദ്ധമായതിനെ നിയമമാക്കുന്ന ഈ കാലഘട്ടത്തിൽ വേർപാട് അനുഷ്ഠിക്കുന്നവരായി നമുക്ക് തീരാം....
0 Responses to "ഇതാ മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം"
Leave a Comment