നിലനിൽക്കുന്ന നഗരം
ഒരു യാത്ര കുറുപ്പാണിത്...ചില പട്ടണങ്ങളും ഗ്രാമങ്ങളും സന്ദർശിച്ചതിന്റെ യാത്രാകുറിപ്പ്…
അധികം വീതിയില്ലാത്ത റോഡിലൂടെയാണ് നഗര കവാടത്തിലേക്കു ഞങ്ങൾ പ്രവേശിച്ചത്... റോഡിൽ അങ്ങിങ്ങായി സ്‌ഥാപിച്ചിരുന്ന ചൂണ്ടു പലകകൾ ശരിയായ ദിശയിലേക്കു വാഹനം ഓടിക്കുവാൻ ഡ്രൈവറെ സഹായിച്ചു... യാത്രാ ക്ഷീണമകറ്റാനും കാൽ ഒന്നു നിവർത്തുവാനുമായി പാടത്തിനു സമീപമുള്ള ചെറിയ ഒരു ചായക്കടയുടെ സമീപം ഞങ്ങൾ വാഹനം ഒതുക്കി... ചായ കുടിക്കുന്നതിനിടയിൽ എന്റെ ഗൂഡമായ ലക്ഷ്യം ഈ പട്ടണത്തെക്കുറിച്ചും അതിലെ നിവാസികളെ കുറിച്ചുമുള്ള കാര്യങ്ങൾ ചോദിച്ചുറിയുക കൂടിയായിരുന്നു. മെല്ലെ ചൂടു ചായ ഊതുന്നതിനിടയിൽ ഞാൻ ചായ അടിക്കുന്നയാളോടു ചോദിച്ചു. (ചായ അടിക്കുവാൻ പ്രത്യകിച്ച് വേറെ പണിക്കാരനൊന്നുമില്ല അദ്ദേഹം തന്നെയാണ് മുതലാളിയും തൊഴിലാളിയും)…
Continue Reading »
ന്യായാധിപ സംഘത്തിനു മുൻപിൽ വച്ച് ഒരേയൊരു പ്രസംഗം ആരുടേയും മുഖം നോക്കിയില്ല. സ്വന്തം പ്രാണൻ ഇവിടെ അവസാനിക്കുന്നു എന്നറിഞ്ഞിട്ടും പ്രസംഗം അവസാനിപ്പിച്ചില്ല. "മറ്റൊരുത്തനിലും രക്ഷയില്ല, രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ വേറൊരു നാമവുമില്ല" എന്നു അർത്ഥശങ്കക്കിടയില്ലാതെ വിളിച്ചു പറയുവാൻ ആർജ്ജവം കാട്ടിയ പുതിയ നിയമ സഭയുടെ ആദ്യ രക്തസാക്ഷി. "സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലതുഭാഗത്തു നിൽക്കുന്നതും കാണുന്ന സ്തെഫനോസിനെ " അപ്പോസ്തോല പ്രവർത്തികളുടെ പുസ്തകത്തിൽ കൂടി നാം വായിക്കുന്നു യൗവന പ്രായത്തിൽ തന്നെ ക്രിസ്‌തുവിന്റെ വെളിച്ചമായി നിന്ന് തന്റെ പ്രാണനെ വിലയേറിയതായി എണ്ണാത്ത ദൈവം കൊടുത്ത ശുശ്രുഷ തികച്ച ക്രിസ്തു ശിഷ്യൻ.
പ്രിയമുള്ളവരേ, നാം പലപ്പോഴും സുവിശേഷം അറിയിക്കുന്നതിന് പല മുട്ടാതർക്കവും പറയാറുണ്ട്. ഒരു…
Continue Reading »
ദൈവമുമ്പാകെ ന്യായമല്ലാത്തതു ചെയ്യുവാൻ പ്രേരിപ്പിക്കുന്നത് ആരായാലും അതു ജീവിതപങ്കാളിയാകട്ടെ , ബിസിനസ് പങ്കാളിയാകട്ടെ, ജോലിയിലെയും സഭയിലെയും നേതൃത്വമാകട്ടെ, ജഡികസുഖങ്ങളാകട്ടെ, കണ്ണിന്റെ മോഹങ്ങളാകട്ടെ, ജീവനത്തിന്റെ പ്രതാപവുമാകട്ടെ എന്തായാലും, ആരായാലും ദൈവത്തെക്കാൾ അധികം നിങ്ങളെ അനുസരിക്കുന്നത് ദൈവത്തിന്റെ മുൻപാകെ ന്യായമല്ല എന്നു പറയുവാനുള്ള ആർജ്ജവം ഉണ്ടാകട്ടെ ! പാപത്തോടു "NO" പറയുവാനുള്ള ധൈര്യം സംഭരിക്കു പരിശുധാത്മാവിനാൽ... പാപം ചെയ്യുന്നതിനു മുൻപ് യേശുവിന്റെ മുഖത്തേക്കു ശ്രെദ്ധിക്കു ... തീരുമാനിക്കൂ ... "പുതിയ ദിനം യേശുവിനോടൊപ്പം"....
Continue Reading »
Previous Posts
Newer Posts