പുതിയ ദിനം യേശുവിനോടൊപ്പം

Posted on
29th May, 2018
| 0 Comments

പുതിയ ദിനം യേശുവിനോടൊപ്പം !
ഒരു മനുഷ്യൻ സർവ്വലോകവും നേടീട്ടും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാൽ അവന്നു എന്തു പ്രയോജനം? അല്ല, തന്റെ ജീവനെ വീണ്ടുകൊൾവാൻ മനുഷ്യൻ എന്തു മറുവില കൊടുക്കും? 
രണ്ടു ചോദ്യങ്ങൾ ?
അപ്പോൾ  ജീവനു സർവ്വ ലോകത്തേക്കാളും വിലയുണ്ടെന്നാണോ പറഞ്ഞു വരുന്നത് ?
സർവ്വലോകവും നേടുവാനായി നഷ്ടപ്പെടുത്തിയ ജീവൻ വീണ്ടുകൊള്ളുവാനായി നേടിയ സർവ്വ ലോകവും മറുവിലയായി നൽകിയാലും ലഭിക്കുകയില്ല എന്നാണോ പറയുന്നത് ?
തുലാസിൽ ജീവനും സർവ്വലോകവും കൂടെ തൂക്കിയാൽ ജീവന്റെ തട്ടി താണിരിക്കും... സർവ്വലോകത്തിന്റെയും വിലകൂടെ കൂട്ടിയാലും കൂടുന്നതല്ല മനുഷ്യ ജീവൻ... ചിന്തിക്കു...സംരക്ഷിക്കൂ...പാപം വിട്ടോടു...നക്ഷ്ടപെടുത്തിയ ജീവനു മറുവിലയായി നേടിയ പണത്തിനോ, പാപത്തിന്റെ താൽക്കാലിക സുഖങ്ങൾക്കോ, സർവ്വലോകത്തിനോ സാധ്യമല്ല ....

Continue Reading »

നമ്മുടെ  നീതിപ്രവർത്തികൾ

Posted on
29th May, 2018
| 0 Comments

എന്തുകൊണ്ട് നമ്മുടെ നീതി മനുഷ്യരുടെ മുൻപിൽ ചെയ്യാതിരിക്കുവാൻ  സൂക്ഷിക്കണം? കാരണം എന്ത് ? മുൻകരുതൽ എന്ത്?

ഒന്നാമത് നമ്മുടെ നീതി പ്രവർത്തികൾ എല്ലാം താന്നെ ദൈവത്തിന്റെ മുൻപാകെ കറ പുരണ്ട തുണി പോലെയാണ്. നാം ചെയ്യുന്ന നീതിയായിട്ടു കൂടി / അല്ലെങ്കിൽ നാം സമ്പാദിച്ചത് , നമുക്ക്  ഭാവിയിൽ ഉപയോഗപ്രദമായിത്തീരേണ്ട സംഗതിയാണ്  നാം കൊടുക്കുന്നതെന്ന്  നാം ഓർക്കേണം . അതിൽപോലും  careful ആയിരിക്കേണം  എന്നു കർത്താവു  നമ്മെ ഓർമ്മപ്പെടുത്തുന്നു .

നിങ്ങൾ ചെയ്യുന്ന നീതി പ്രവർത്തികളിൽ ജാഗ്രത പുലർത്തുന്നില്ല എങ്കിൽ ,മറ്റാരും കാണുന്നില്ല എന്നു ഉറപ്പു വരുത്തുന്നില്ലായെങ്കിൽ അത് സ്വർഗ്ഗീയ പിതാവിന്നു പ്രസാദകരമല്ല .പ്രസാദമല്ലാത്ത  പ്രവർത്തിക്കു സ്വർഗീയപിതാവിന്റെ  പക്കൽനിന്നു പ്രതിഫലവുമില്ല…

Continue Reading »

സമാധാനത്തിന്റെ ദൈവം     ……………..                                               ഭാവന

Posted on
24th May, 2018
| 0 Comments

സമാധാനത്തിന്റെ ദൈവം     ……………..                                               ഭാവന

              രാമഥയിം - സോഫിമിൽ ഒരു വിവാഹം നടക്കുകയാണ്. യെരോഹാമിന്റെ മകൻ ഏൽക്കാനായാണ് വരൻ. വധു - ഹന്നാ... വലിയ ആഘോഷങ്ങളില്ലാത്ത സാധാരണ വിവാഹം... ചടങ്ങുകൾ ലളിതമെങ്കിലും വധുവരന്മാരുടെ നെയ്തെടുത്ത സ്വപ്നങ്ങൾക്കു പരിധികിളില്ലായിരുന്നു. മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല, അവനു തക്ക തുണയെ നൽകുന്ന ദൈവം...അങ്ങനെ ഒരായിരം സ്വപ്നങ്ങളുമായി ഹന്നാ എന്ന കൊച്ചു സുന്ദരി എല്കാന എന്ന വരനു സ്വന്തമായി...

                ഹന്നാ വളരെ പെട്ടെന്നു തന്നെ ഭർതൃവീട്ടിൽ പൊരുത്തപ്പെട്ടു കഴിഞ്ഞു. ഒരു ചിത്രശലഭത്തെ പോലെ അവൾ…

Continue Reading »

Previous Posts Newer Posts