പാറയും മണലും
വായനാഭാഗം : മത്തായി 7:24 -27
“ആകയാൽ എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യുന്നവൻ ഒക്കെയും പാറമേൽ വീടു പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു. വന്മഴ ചൊരിഞ്ഞു നദികൾ പൊങ്ങി കാറ്റു അടിച്ചു ആ വീട്ടിന്മേൽ അലെച്ചു; അതു പാറമേൽ അടിസ്ഥാനമുള്ളതാകയാൽ വീണില്ല. എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യാത്തവൻ ഒക്കെയും മണലിന്മേൽ വീടുപണിത മനുഷ്യനോടു തുല്യനാകുന്നു. വന്മഴ ചൊരിഞ്ഞു നദികൾ പൊങ്ങി കാറ്റു അടിച്ചു ആ വീട്ടിന്മേൽ അലെച്ചു, അതു വീണു; അതിന്റെ വീഴ്ച വലിയതായിരുന്നു.”
രണ്ടു സംഭവങ്ങളെ കേൾവിക്കാരുടെ മുൻപിൽ സമർത്ഥിച്ചിട്ടാണ് യേശു കർത്താവു മലമേലുള്ള പ്രസംഗം (ഗിരി പ്രഭാഷണം) അവസാനിപ്പിക്കുന്നത്.…
Continue Reading »
ചിറകിൻ കീഴിലെ അഭയം
യെരൂശലേമേ, യെരൂശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുക്കൽ അയച്ചിരിക്കുന്നവരെ കല്ലെറികയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻ കീഴിൽ ചേർക്കുംപോലെ നിന്റെ മക്കളെ എത്രവട്ടം ചേർത്തുകൊൾവാൻ എനിക്കു മനസ്സായിരുന്നു; നിങ്ങൾക്കോ മനസ്സായില്ല. (ലൂക്കോസ് 13:34)
അകൃത്യങ്ങളെ മുഖം നോക്കാതെ വിളിച്ചു പറയുന്നവരെയും മടങ്ങി വരുവാൻ ആഹ്വാനം ചെയ്യുന്ന പ്രവാചകന്മാരെയും കൊല്ലുവാനും കല്ലെറിയുവാനും മടിക്കാത്ത യെരുശലേം... യെരുശലേമിൻെറ അകൃത്യാ ബാഹുല്യഠ ദൈവ കോപത്തിന് ഇടയാകുമ്പോൾ മടങ്ങി വരുവാനുള്ള ആഹ്വാനം പലപ്രാവശ്യം തട്ടിമാറ്റി, കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ചു താന്താങ്ങളുടെ ജഡത്തിൻെറ ഇച്ഛയ്ക്കനുസരിച്ചു ജീവിക്കുന്നവരെ, കൈവിടപ്പെട്ടു പോകുന്നവരെ വേദനയോടെ നോക്കിക്കൊണ്ടു യേശു കർത്താവു വിളിച്ചുപറയുന്നതിങ്ങനെ
പലവട്ടം നിന്നെ ചേർത്തുപിടിക്കുവാൻ കൊതിയോടെ നിൻെറ ഹൃദയകവാടത്തിൽ പ്രതീക്ഷയോടെ ഞാൻ നിൽക്കുകയാണ്.. കോഴി…
Continue Reading »
ഹന്നായുടെ പ്രതിയോഗി പെനിനാ ശക്തയായിരുന്നു. അവർ അവളുടെ ഭർത്താവു ഏൽക്കാനയ്ക്കു മക്കളെ പ്രസവിച്ചു. അഹങ്കാര വർത്തമാനം ഒഴിഞ്ഞ സമയമില്ലായിരുന്നു അവരുടെ നാവിൽ. ഹന്നായെ എല്ലാ സമയവും മുഷിപ്പിച്ചിരുന്നു ആ സ്ത്രീ... ഒരു വശത്തു മക്കളില്ലാത്ത വിഷമം മറു വശത്തു കുത്തുവാക്കുകൾ കൊണ്ട് പീഡിപ്പിക്കുന്ന സഹോദരി. മനോവ്യസനം വർദ്ധിക്കുവാൻ മറ്റെന്തു വേണം?. ഒരാൾക്ക് ഇല്ലാത്തതും തനിക്കു ഉള്ളതുമായ കാര്യത്തെക്കുറിച്ചു ഓർത്തു പെനിനാ അഹങ്കാരിയായി തീർന്നു. ഹന്നാ തന്റെ വിധിയെ വിചാരിച്ചു അതി സങ്കടത്തോടെ കരഞ്ഞു കൊണ്ടേയിരുന്നു... ദിവസങ്ങളോളം പട്ടിണി കിടന്നു... ഒരു വ്യസന പാത്രമായി ഹന്നാ മാറി... ഞാൻ നിന്നെ പത്തു പുത്രന്മാരേക്കാൾ നന്നായിട്ടല്ലേ പോറ്റുന്നത് എന്നുള്ള ഏൽക്കാനയുടെ ആശ്വാസ വാക്കുകൾക്കും ഹന്നായുടെ ജീവിതത്തിൽ…
Continue Reading »
Previous Posts
Newer Posts