പാറയും മണലും

Posted on
23rd May, 2018
| 0 Comments

പാറയും മണലും

വായനാഭാഗം : മത്തായി 7:24 -27

“ആകയാൽ എന്റെ വചനങ്ങളെ കേട്ടു ചെയ്യുന്നവൻ ഒക്കെയും പാറമേൽ വീടു പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു. വന്മഴ ചൊരിഞ്ഞു നദികൾ പൊങ്ങി കാറ്റു അടിച്ചു വീട്ടിന്മേൽ അലെച്ചു; അതു പാറമേൽ അടിസ്ഥാനമുള്ളതാകയാൽ വീണില്ല. എന്റെ വചനങ്ങളെ കേട്ടു ചെയ്യാത്തവൻ ഒക്കെയും മണലിന്മേൽ വീടുപണിത മനുഷ്യനോടു തുല്യനാകുന്നു. വന്മഴ ചൊരിഞ്ഞു നദികൾ പൊങ്ങി കാറ്റു അടിച്ചു വീട്ടിന്മേൽ അലെച്ചു, അതു വീണു; അതിന്റെ വീഴ്ച വലിയതായിരുന്നു.”

രണ്ടു സംഭവങ്ങളെ കേൾവിക്കാരുടെ മുൻപിൽ സമർത്ഥിച്ചിട്ടാണ് യേശു കർത്താവു മലമേലുള്ള പ്രസംഗം (ഗിരി പ്രഭാഷണം) അവസാനിപ്പിക്കുന്നത്. രണ്ടു കെട്ടിട നിർമ്മാണക്കാരുടെ കഥകൾ...ഒരേ ഡിസൈനിലുള്ള/ മാതൃകയിലുള്ള രണ്ടു വസതികൾ. പുറമെ നോക്കിയാൽ ഒരു വ്യത്യാസവും കാണുവാൻ സാധിക്കാത്ത രണ്ടു വില്ലകൾ. അടിസ്ഥാനം (foundation) ഒഴികെ സകലത്തിലും സാമ്യത. അടിസ്ഥാനം ഭൂമിക്കടിയിലായതിനാൽ ഒരേ മാതൃകയുടെ ആവശ്യമില്ലത്രേ ! ഏറ്റവും രസകരമായി മനസിലാക്കുവാൻ സാധിക്കുന്നത് ഈ ഭവനത്തിന്റെ മേൽ രണ്ടിലും പ്രകൃതിയുടെ വിളയാട്ടവും ഒരു പോലെയാണ്. വന്മഴ ചൊരിഞ്ഞു, നദികൾ പൊങ്ങി, കാറ്റു അടിച്ചു...വീട്ടിന്മേൽ അലെച്ചു... പേമാരിയുടെ ശക്തിയാൽ നദികളിലെല്ലാം വെള്ളം നിറഞ്ഞു...പുഴ കരകവിഞ്ഞൊഴുകി...ശക്തമായ കൊടുംകാറ്റും...മരങ്ങളെ കടപുഴക്കി കൊണ്ടു പോകുന്ന വൻകാറ്റ്... ആ കാറ്റു ഈ വീടുകളിലും ശകത്മായിഅലെച്ചു...വലിയ ആഘാതം ഏറ്റു രണ്ടു ഭവനത്തിനും...എന്നാൽ ഒരേപോലെ, ഒരേ മാതൃകയിൽ, ഒരേ സമയം, ഒരേ സ്ഥലത്തു പണിത ഒന്നു വീണില്ല... മറ്റൊന്നു നിലം പൊത്തി...അതിന്റെ വീഴ്ച വലിയതുമായിരുന്നു. നിലം പൊത്തിയ വീടിന്റെ അവശിഷ്ടങ്ങൾ വേറൊന്നിനു ഉപകരിക്കാൻ പറ്റാതവണ്ണമുള്ള ദയനീയ വീഴ്ച.

             അടിസ്ഥാനത്തിന്റെ (foundation) മാതൃകയിലുള്ള വ്യത്യാസം കാരണം കർത്താവ് അവർക്കു പേരു വിഭാഗിച്ചു.അടിസ്ഥാനമിടുന്നതിനുള്ള നിർമ്മാണ സാമഗ്രികൾ വാങ്ങിച്ചതിലുള്ള ഒറ്റ വ്യത്യാസത്തിൽ രണ്ടുപേരെയും തരംതിരിച്ചു. പാറ മേടിച്ചു അടിസ്ഥാനമിട്ടവനെ ബുദ്ധിമാൻ എന്നും മണൽ കൊണ്ടു അടിസ്ഥാനമിട്ടവനെ ബുദ്ധിഹീനൻ എന്നും.

        വചനങ്ങളെ 'കേട്ടു' "ചെയ്യുന്നവൻ" പാറമേൽ അടിസ്ഥാനമിട്ടവനും 'കേട്ടു' "ചെയ്യാത്തവൻ" മണലിന്മേൽ വീടു പണിതവനും... ദൈവത്തിന്റെ വചനത്തെ കേൾക്കുക മാത്രമല്ല, കേട്ടിട്ടു അതിനെ പ്രവർത്തിക്കുകയും ചെയ്യുന്നവൻ പാറമേൽ വീടു പണിത ബുദ്ധിയുള്ള മനുഷ്യനോടു ഒത്തിരിക്കും... അവന്റെ അടിസ്ഥാനം കുലുങ്ങാത്ത സീയോൻ പർവ്വതത്തോടൊത്തിരിക്കും... ഒരു കാറ്റിനാൽ അങ്ങോട്ടും മറ്റൊരു കാറ്റിനാൽ ഇങ്ങോട്ടും ചാഞ്ചാടില്ല.

      പ്രിയപെട്ടവരെ, പ്രീതി സമ്പാദനത്തിനായി അനേകരുടെ അഭിനന്ദനം നേടുവാനായി, മറ്റുള്ളവർ കാണുന്ന ഭാഗം നാം മോടിപിടിപ്പിക്കാറുണ്ട്. അടിസ്ഥാനത്തിനു വിനിയോഗിക്കേണ്ടതു നാം വകമാറ്റി മുകൾഭാഗത്തിനു ചിലവഴിക്കാറുണ്ട്... നമ്മുടെ പ്രാർത്ഥനയും, പാട്ടും, പ്രസംഗവും, നടത്തവും എല്ലാം നാം വകമാറ്റി ചിലവഴിക്കുന്നതിന്റെ ബാക്കി പത്രമായിത്തീരുന്നു..മറ്റുള്ളവർ വിലയിരുത്തുന്നതിനാൽ വകമാറ്റി മോടിപ്പിടിപ്പിക്കുകയാണ്. അതുകൊണ്ടു ഈ ഭവനത്തിനു ഭംഗി വളരെയേറെയാണ്. പിതാവിന്റെ ഇഷ്ടം നിവർത്തിക്കാതെ പാറമേൽ അടിസ്ഥാനമിടാതെ, പ്രവചിക്കുകയും ഭൂതങ്ങളെ പുറത്താക്കുകയും, വീര്യ പ്രവർത്തികളെ പ്രവർത്തിക്കുകയും ചെയ്യുന്നവൻ മണലിന്മേലാണ് ഭവനം പണിയുന്നത്.

                    വന്മഴ പെയ്യുമ്പോൾ, കാറ്റു അടിക്കുമ്പോൾ, നദികളിൽ അനുവദിച്ചതിലധികമായി വെള്ളം പൊങ്ങുമ്പോൾ, സ്വസ്‌ഥയില്ലാതെയാണ് ഭംഗിയായി മോടിപിടിപ്പിച്ച മണലിന്മേൽ പണിത വീട്ടിൽ നാം ആയിരിക്കുന്നുവെങ്കിൽ  എന്തു മെച്ചം?. പാറമേൽ അടിസ്ഥാനമിട്ടു പണിതവനും, മുകളിൽ സൂചിപ്പിച്ചതുപോലെ പ്രകൃതിയുടെ ഈ ക്ഷോഭം എല്ലാം ഏറ്റു വാങ്ങുന്നുണ്ട്. എന്നാൽ അവന്റെ സ്വസ്ഥതക്കു കോട്ടം സംഭവിക്കുന്നില്ല. അവൻ നിർഭയനായി വസിക്കുകയാണ്. പുറത്തു നടക്കുന്നതു അവനെ ഭയപ്പെടുത്തുന്നില്ല. കാരണം അവൻ വകമാറ്റി ചിലവഴിച്ചിട്ടില്ല. പാറയ്ക്കു പകരം മണൽ ഉപയോഗിച്ചില്ല...അടിസ്ഥാനം ക്രിസ്തുവെന്ന പാറയിൽ തന്നയായിരുന്നു.

<< Back to Articles Discuss this post

0 Responses to "പാറയും മണലും"

No comments.

Leave a Comment

You can use the following HTML tags: <a><br><strong><b><em><i><blockquote><pre><code><ul><ol><li><del>
Please enter this word in the textbox below*
CAPTCHA Image
Reload Image