ചിറകിൻ കീഴിലെ അഭയം

Posted on
19th Apr, 2018
| 0 Comments

ചിറകിൻ കീഴിലെ അഭയം

യെരൂശലേമേ, യെരൂശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുക്കൽ അയച്ചിരിക്കുന്നവരെ കല്ലെറികയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻ കീഴിൽ ചേർക്കുംപോലെ നിന്റെ മക്കളെ എത്രവട്ടം ചേർത്തുകൊൾവാൻ എനിക്കു മനസ്സായിരുന്നു; നിങ്ങൾക്കോ മനസ്സായില്ല. (ലൂക്കോസ് 13:34)

അകൃത്യങ്ങളെ മുഖം നോക്കാതെ വിളിച്ചു പറയുന്നവരെയും മടങ്ങി വരുവാൻ ആഹ്വാനം ചെയ്യുന്ന പ്രവാചകന്മാരെയും കൊല്ലുവാനും കല്ലെറിയുവാനും മടിക്കാത്ത യെരുശലേം... യെരുശലേമിൻെറ അകൃത്യാ ബാഹുല്യഠ ദൈവ കോപത്തിന് ഇടയാകുമ്പോൾ മടങ്ങി വരുവാനുള്ള ആഹ്വാനം പലപ്രാവശ്യം തട്ടിമാറ്റി, കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ചു താന്താങ്ങളുടെ ജഡത്തിൻെറ ഇച്ഛയ്ക്കനുസരിച്ചു ജീവിക്കുന്നവരെ, കൈവിടപ്പെട്ടു പോകുന്നവരെ വേദനയോടെ നോക്കിക്കൊണ്ടു യേശു കർത്താവു വിളിച്ചുപറയുന്നതിങ്ങനെ

പലവട്ടം നിന്നെ ചേർത്തുപിടിക്കുവാൻ കൊതിയോടെ നിൻെറ ഹൃദയകവാടത്തിൽ പ്രതീക്ഷയോടെ ഞാൻ നിൽക്കുകയാണ്.. കോഴി തൻെറ കുഞ്ഞുങ്ങൾക്കു ചിറകിൻെറ അടിയിൽ അഭയം കൊടുക്കുന്നത് പോലെ, ഒരാൾക്കും പിടിച്ചു പറിപ്പാൻ കഴിയാത്ത എൻെറ ചിറകിനടിയിൽ അഭയം തരുവാൻ ഞാൻ ഒരുക്കമായിരുന്നു...ഒരു വട്ടമല്ല... പലവട്ടം..അനർത്ഥം കണ്ടു എൻെറ ചിറകിനടിയിൽ ഒളിക്കുവാൻ/ അഭയം കണ്ടെത്തുവാൻ നിങ്ങൾ മനസ്സു കാണിച്ചില്ല...

അനർത്ഥത്തിൻെറ മുന്നറിയിപ്പുകൾ പലവഴിയായി കേട്ടിട്ടും നേരെ ഛേദിക്കപ്പെടുവാനായി നിങ്ങൾ മത്സരിക്കുന്നു.

വേട്ടക്കാരൻ കെണി വച്ചിട്ടുണ്ട്... നാശം താണ്ഡവനൃത്തമാടുന്ന മഹാമാരിയും അടുത്തെത്താറായി... ആർക്കും പ്രവർത്തിച്ചുകൂടാത്ത രാത്രിയും എത്താറായി...

മനുഷ്യരുമായുള്ള ഓട്ടപന്തയത്തിൽ തളരുന്ന നീ കുതിരപ്പന്തയത്തിൽ ജയിക്കുമെന്ന് കരുതുന്നുണ്ടോ?. സുരക്ഷിതമായൊരിടത്തു നീ തളർന്നാൽ നീ അപകടമായൊരിടത്തു നീ എന്തു ചെയ്യും.

(കാലാളുകളോടുകൂടെ ഓടീട്ടു നീ ക്ഷീണിച്ചുപോയാൽ, കുതിരകളോടു എങ്ങനെ മത്സരിച്ചോടും? സമാധാനമുള്ള ദേശത്തു നീ നിർഭയനായിരിക്കുന്നു; എന്നാൽ യോർദ്ദാന്റെ വൻ കാട്ടിൽ നീ എന്തു ചെയ്യും?)(യിരെമ്യാവ്‌ 12:5 )

എന്നാൽ യേശുവിൻെറ ചിറകിനടിടയിലെ സുരക്ഷിതത്വം തിരിച്ചറിഞ്ഞ ഭക്തനെ അവൻ തൻെറ തൂവൽ കൊണ്ട് മറയ്ക്കും. ആ ചിറകിനടിയിൽ ഇരുന്നു ദൈവത്തിൻെറ എണ്ണിയാൽ തീരാത്ത വിശ്വസ്ത നിങ്ങൾ വർണ്ണിക്കും. ആ ചിറകിനടിയിൽ ഒളിച്ചിരുന്ന് നിങ്ങൾ കാണും ചിറകിനടിയിലെ അഭയം നിക്ഷേധിച്ച ആയിരങ്ങൾ അവസരം കിട്ടിയിട്ടും അഭയം പ്രാപിക്കാത്ത ആയിരങ്ങൾ ഒരു വശത്തും മറ്റേ വശത്തു പതിനായിരങ്ങളും വീണു കിടക്കുന്നതു...അത് കണ്ടു നിങ്ങൾ നെടുവീർപ്പെടും! ചിറകിനടിയിൽ ഇരുന്നു നിൻെറ ആത്മഗതം ഇതായിരിക്കും "അതു എന്നോട് അടുത്തു വരികയില്ല"

പ്രിയമുള്ളവരേ, യേശുവിന്റെ ചിറകിനടിയിൽ നിന്നും ദൂരെയാണങ്കിൽ മടങ്ങി വരിക...

 

<< Back to Articles Discuss this post

0 Responses to "ചിറകിൻ കീഴിലെ അഭയം"

No comments.

Leave a Comment

You can use the following HTML tags: <a><br><strong><b><em><i><blockquote><pre><code><ul><ol><li><del>
Please enter this word in the textbox below*
CAPTCHA Image
Reload Image