ആത്മാവിന്റെ ഫലം-ദയ
വളരെ നാളുകളായി പ്രതീക്ഷിച്ചിരുന്നതാണ്, ഓരോ ദിവസവും ഭയത്തോടെയും ആശങ്കയോടെയും ആണ് ജീവിതത്തെ തള്ളി നീക്കുന്നത്. ചെറിയ ഒരു കടത്തിൽ ആണ് ആരംഭിച്ചത്. ആദ്യമൊക്കെ ഒരു രസമായിട്ടു തോന്നി, പതിയെ പതിയെ അതു നിലയില്ലാത്ത കടത്തിലേക്കു കൂപ്പു കുത്തി. യജമാനൻ നല്ലവനായത് കൊണ്ട് ഇത്രയും സമയം ചോദിക്കാതെയിരുന്നു... ഇതാ ഇന്നു വിളിപ്പിച്ചിരിക്കുന്നു. സകലതും കൊടുത്തു തീർക്കണം. ഭയപ്പെട്ടതു തന്നെ സംഭവിച്ചിരിക്കുന്നു. ഒന്നും രണ്ടും അല്ല പതിനായിരം താലന്താണ്. ഉത്തരവു പുറപ്പെട്ടു കഴിഞ്ഞു. വീട്ടുവാൻ കഴിയില്ലെങ്കിൽ ഭാര്യ, മക്കൾ , സകലത്തെയും വിറ്റു കടം തീർക്കുക. യാതൊരു പോം വഴിയുമില്ല. മുമ്പിൽ മുട്ടുകൾ മടക്കി പറഞ്ഞു "എന്നോടു ക്ഷമിക്കണം" ഞാൻ തന്നു തീർക്കാം!.യജമാനനു…
Continue Reading »
ആത്മാവിന്റെ ഫലം-ദീർഘക്ഷമ
പ്രതികൂലങ്ങളുടെ നടുവിലോ പ്രകോപനപരമായ സംഗതികൾ ചുറ്റിലും വരുമ്പോളോ അതിനു കീഴ്പെടുന്നതോ പ്രതികരിക്കുന്നതോ അല്ല 'ദീർഘക്ഷമ' എന്ന ആത്മാവിന്റെ ഫലം....
പ്രിയരേ, നമ്മുടെ ദൈനം ദിന ജീവിതത്തിൽ നാം നേരിടുന്ന വലിയൊരു പാപമാണ് ക്ഷമിക്കുവാൻ കഴിയുന്നില്ല എന്നുള്ളത് ...ദൈവത്തിന്റെ സ്വഭാവമാകുന്ന ഈ ദീർഘക്ഷമ എന്നിലൂടെ വെളിപ്പെട്ടു കാണുവാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു കർത്താവെ .
വഷളത്വം ഭൂമിയിൽ പ്രബലപ്പെട്ടപ്പോൾ ഭൂമിയെ സകല ജഡത്തോടും കൂടെ നശിപ്പിക്കുവാൻ ദൈവം നിർബന്ധിതനായി. ആ തലമുറയിലെ നീതിമാനായ നോഹക്കു ദൈവത്തിന്റെ കൃപ ലഭിച്ചു. ജലപ്രളയത്താൽ ഭൂമിയെ നശിപ്പിക്കുവാൻ പോകുന്നതുകൊണ്ടു നീ പെട്ടകം ഉണ്ടാക്കണം. അവൻ കുടുംബത്തിന്റെ രക്ഷക്കായി പെട്ടകം പണി ആരംഭിച്ചു. നീതി…
Continue Reading »
ആത്മാവിന്റെ ഫലം-സമാധാനം
"എന്നെക്കാൾ അധികം അപ്പനെയോ അമ്മയേയോ പ്രിയപ്പെടുന്നവൻ എനിക്കു യോഗ്യനല്ല; എന്നേക്കാൾ അധികം മകനെയോ മകളെയോ പ്രിയപ്പെടുന്നവൻ എനിക്കു യോഗ്യനല്ല."
സകലത്തെക്കാളും ഉപരിയായി സ്നേഹിക്കണമെന്നു പറഞ്ഞിട്ടു, സകലതും ഉപേക്ഷിച്ചു അനുഗമിക്കുവാൻ പറഞ്ഞിട്ട് അനാഥരാക്കി ഉപേക്ഷിച്ചു മടങ്ങുകയാണോ ?? ലോകം അനൂകൂലമല്ല, ജീവിക്കുവാൻ വേറെ മാർഗ്ഗം ഒന്നുമില്ല, ശത്രുവിന്റെ ഭീഷണി, സകല വാതിലും അടഞ്ഞുവെന്ന തോന്നൽ...പ്രിയ ശിഷ്യൻ മാരുടെ യേശുവിനോടുള്ള പരിഭവത്തിനു നടുവിൽ 'സമാധാനം' എന്നു പേരുള്ളവൻ പറയുന്നു "ശാലോം".....നിങ്ങളുടെ ഹൃദയം കലങ്ങരുത്, ഭ്രമിക്കുകയുമരുത്...ലോകം തരുന്നതുപോലെ വെറും വാക്കല്ല "എന്റെ സമാധാനം ആണ് ഞാൻ നിങ്ങൾക്കു തരുന്നത്"....പ്രിയരേ യേശു പറയുന്നു 'സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ അവർ ദൈവത്തിന്റെ പുത്രന്മാർ എന്ന് വിളിക്കപ്പെടും'…
Continue Reading »
Previous Posts
Newer Posts