ആത്മാവിന്റെ ഫലം-ദീർഘക്ഷമ

Posted on
31st Aug, 2017
under Malayalam/മലയാളം | 0 Comments

ആത്മാവിന്റെ ഫലം-ദീർഘക്ഷമ

പ്രതികൂലങ്ങളുടെ നടുവിലോ പ്രകോപനപരമായ സംഗതികൾ ചുറ്റിലും വരുമ്പോളോ അതിനു കീഴ്‌പെടുന്നതോ പ്രതികരിക്കുന്നതോ അല്ല 'ദീർഘക്ഷമ' എന്ന ആത്മാവിന്റെ ഫലം....
പ്രിയരേ, നമ്മുടെ ദൈനം ദിന ജീവിതത്തിൽ നാം നേരിടുന്ന വലിയൊരു പാപമാണ് ക്ഷമിക്കുവാൻ കഴിയുന്നില്ല എന്നുള്ളത് ...ദൈവത്തിന്റെ സ്വഭാവമാകുന്ന ഈ ദീർഘക്ഷമ എന്നിലൂടെ വെളിപ്പെട്ടു കാണുവാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു കർത്താവെ .

വഷളത്വം ഭൂമിയിൽ പ്രബലപ്പെട്ടപ്പോൾ ഭൂമിയെ സകല ജഡത്തോടും കൂടെ നശിപ്പിക്കുവാൻ ദൈവം നിർബന്ധിതനായി. ആ തലമുറയിലെ നീതിമാനായ നോഹക്കു ദൈവത്തിന്റെ കൃപ ലഭിച്ചു. ജലപ്രളയത്താൽ ഭൂമിയെ നശിപ്പിക്കുവാൻ പോകുന്നതുകൊണ്ടു നീ പെട്ടകം ഉണ്ടാക്കണം. അവൻ കുടുംബത്തിന്റെ രക്ഷക്കായി പെട്ടകം പണി ആരംഭിച്ചു. നീതി പ്രസംഗിയായ നോഹ പ്രസംഗിച്ചുകൊണ്ടും ഇരുന്നു. ദൈവത്തിന്റെ, നീതിയുടെയും കരുണയുടെയും ഇടയിലുള്ള സമയം അതായതു നോഹ പെട്ടകം ഉണ്ടാക്കിക്കൊണ്ടിരുന്ന സമയം ദൈവം 'ദീർഘക്ഷമ'യോടിരുന്നു. ദൈവത്തിന്റെ 'ദീർഘക്ഷമ' ഐശ്വര്യം എന്നു കാണാതെ മടങ്ങിവരാത്തവർ നിത്യ നാശത്തിലേക്കു നിപതിച്ചു.

പ്രിയപെട്ടവരെ, ദൈവത്തിന്റെ 'ദീർഘക്ഷമ' ഐശ്വര്യം എന്നു കണ്ടുകൊണ്ടു ഇതുവരെയും യഥാർത്ഥമായി യേശുവിനെ കർത്താവും രക്ഷകനുമായി കൈകൊണ്ടിട്ടില്ലെങ്കിൽ ഇന്നു തന്നെ യേശുവിനെ നിങ്ങളുടെ ഉള്ളിലേക്കു ക്ഷണീക്കു. നമ്മുടെ സമസ്ത മേഖലകളും അവൻ കർതൃത്വം നടത്തട്ടെ.

കൃഷിക്കാരൻ അവനും അവനെ ആശ്രയിച്ചു നിൽക്കുന്ന കുടുംബത്തിനും, പ്രിയപ്പെട്ടവർക്കും വേണ്ടി മണ്ണിൽ അധ്വാനിക്കുകയാണ് . മുന്മഴയും പിന്മഴയും കിട്ടിയാൽ മാത്രമേ അവൻ പ്രതീക്ഷിച്ച വിലയേറിയ ഫലം ഭൂമിയിൽ നിന്നു ഉത്പാദിപ്പിക്കപ്പെടുകയുള്ളു. കൃഷിക്കാരന് വേറെ option ഇല്ല. അവൻ അതിനായി ദീർഘക്ഷമയോടിരുന്നേ പറ്റു. കൃഷിക്കാരന്റെ പ്രതീക്ഷ ഉറപ്പിന്റെതാണ്. താമസിച്ചാലും മഴ കിട്ടിയേ മതിയാകു. ജീവന്റെ നിലനിൽപ്പിന്റെ പ്രശ്നമാണ്. അതുപോലെ തന്നെ കർത്താവിന്റെ പ്രത്യകഷത സമീപിച്ചിരിക്കുന്നതുകൊണ്ടു ദീർഘക്ഷമയോടിരിപ്പാൻ നമ്മളോടെ വചനം ആഹ്വനം ചെയ്യുന്നു. ദീർഘക്ഷമയോടെ ഹൃദയത്തെ സ്ഥിരമാക്കുവിൻ...വരുവാനുള്ളവൻ വരും താമസിക്കുകയില്ല അതാണ് നമ്മുടെയും ഉറപ്പ്...

 എത്രതന്നെ സൗമ്യത ഉള്ള ആളാണെങ്കിലും ഒരു നിമിഷത്തെ അവിവേകം മതി എല്ലാം താളടിയാകുവാൻ... ദീർഘമായി എല്ലാവരോടും ക്ഷമിക്കുവാൻ നമുക്ക് സാധിക്കണമെങ്കിൽ പരിശുദ്ധാത്മാവിന്റെ സഹായം കൂടിയേ തീരൂ. നമ്മുടെ സ്വയ ബുദ്ദിയിൽ ഒരിക്കലും സാധ്യമാകില്ല... നമ്മുടെ ആഗ്രഹമാണ് എല്ലാവരോടും സൗമ്യതയോടു ഇടപെടണമെന്നുള്ളത്. പക്ഷെ പലപ്പോഴും സാധിക്കുന്നില്ല...കർത്താവിനോടു നമുക്ക് പ്രാർത്ഥിക്കാം കർത്താവെ 'ദീർഘക്ഷമ' യെന്ന നിന്നിലുള്ള സ്വഭാവം എന്നിലൂടെ വെളിപ്പെടണമെ…

<< Back to Articles Discuss this post

0 Responses to "ആത്മാവിന്റെ ഫലം-ദീർഘക്ഷമ"

No comments.

Leave a Comment

You can use the following HTML tags: <a><br><strong><b><em><i><blockquote><pre><code><ul><ol><li><del>
Please enter this word in the textbox below*
CAPTCHA Image
Reload Image