ആത്മാവിന്റെ ഫലം-സൗമ്യത
തന്റെ ജനത്തിന്റെ രാജാവായി ദൈവത്താൽ അഭിഷിക്തനായ ദാവീദ്. അബ്ശാലോം എന്ന തന്റെ മകനെ ഭയന്നു ഓടിപോകുമ്പോൾ ശിമയി ദാവീദിനെ ശപിക്കുന്നു.(2 ശമുവേൽ 5-12) രാജാവിന്റെ വീരന്മാരും തന്റെ ജനവും ഭൃത്യന്മാരും എല്ലാം കാൺകയാണ് തനിക്കു ഒരു നിസാരനായ മനുഷ്യനിൽ നിന്നും അപമാനം ഏൽക്കേണ്ടി വന്നത്. ശിമയിയെ കൊല്ലുവാനായി അനുവാദം ചോദിക്കുന്ന സെരൂയയുടെ പുത്രനോട് ആത്മാവിനാൽ നിയന്ത്രിക്കപ്പെടുന്ന ദാവീദ് ഉത്തരം പറയുന്നത് "ദാവീദിനെ ശപിക്ക എന്നു യഹോവ ശിമയിയോടെ കല്പിച്ചിരിക്കുന്നു. പിന്നെ അവൻ അത് ചെയ്യുമ്പോൾ അരുതെന്നു പറയുവാൻ ആർക്കു കഴിയും". ശിമയിയെ കൊല്ലുവാനുള്ള ശക്തിയും കാരണവും ഉള്ളപ്പോഴും ദൈവം അറിയാതെ തന്റെ ജീവിതത്തിൽ ഒന്നും സംഭവിക്കുകയില്ല എന്ന ബോധ്യത്തോടെ ഇടപെടുന്നതാണ്…
Continue Reading »
ആത്മാവിന്റെ ഫലം-വിശ്വസ്തത
പ്രിയപ്പെട്ടവരേ, ആത്മാവിന്റെ ഫലത്തിൽ ഏഴാമത്തേതു 'വിശ്വസ്ഥത'. ആത്മാവിന്റെ എല്ലാ ഫലത്തെയും പോലെ ദൈവത്തിൽ അടങ്ങിയിരിക്കുന്ന ദൈവത്തിന്റെ സ്വഭാവമാണ് വിശ്വസ്തത എന്ന ആത്മാവിന്റെ ഫലവും...
ദൈവം വിശ്വസ്തനാണ്, അവൻ ഒരുനാളും നമ്മെ കൈവിടുകയില്ല എന്നു പറഞ്ഞിട്ടുണ്ടെങ്കിൽ ആകാശവും ഭൂമിയും മാറിയാലും ദൈവത്തിന്റെ വാക്കുകകളിൽ അവൻ വിശ്വസ്തനായിരിക്കും. നാം എങ്ങനെ ദൈവ വിശ്വസ്തതയുടെ ഗുണഭോക്താക്കളാകും ? അവനിൽ പരിപൂർണ്ണമായി ആശ്രയിച്ചു കൊണ്ടു...ദൈവമായതു കൊണ്ട് അവന്റെ സ്വഭാവം മാറാത്തതായതു കൊണ്ട് അവൻ വിശ്വസ്തനായിരിക്കുന്നു. അതുപോലെ മനുഷ്യർക്കും സാധിക്കുമോ എന്നു സംശയിക്കുന്നവർക്കായി നമുക്കു സമസ്വഭാവമുള്ള മോശെയും ദാനിയേലിനെയും പൗലോസ് അപ്പോസ്തലന്റെ കൂട്ടുവേലക്കാരനായിരുന്ന തിഹിക്കോസിനെയും ചൂണ്ടി കാട്ടികൊണ്ടു വചനം പറയുന്നു അതെ നമുക്കും വിശ്വസ്തരായി ജീവിക്കുവാൻ…
Continue Reading »
ആത്മാവിന്റെ ഫലം-പരോപകാരം
യാതൊന്നും തിരിച്ചു പ്രതിഷിക്കാതെ, മറ്റുള്ളവരുടെ അനുഗ്രഹം മാത്രം പ്രതീക്ഷിച്ചു ചെയ്യുന്ന നന്മ പ്രവർത്തികൾ, മറ്റാരുടെയും മുമ്പിൽ പ്രദർശിപ്പിക്കുവാൻ താൽപര്യ പെടാത്തതു...ഇതൊക്കെയാണു 'പരോപകാരം' എന്ന ആത്മാവിൻറെ ഫലത്തിന്റെ വിശേഷണങ്ങൾ...യേശു കർത്താവു നമ്മിൽ നിന്നും ആഗ്രഹിക്കുന്നതും ഇതു തന്നെയാണ്. ശത്രുവിന് വിശന്നാൽ അവനു തിന്നുവാൻ കൊടുക്കുക. ഭിക്ഷ കൊടുക്കുമ്പോൾ വലംകൈ ചെയ്യുന്നതു എന്തു എന്നു ഇടംകൈ അറിയാതിരിക്കുക. കാരണം നമ്മുടെ സ്വർഗ്ഗിയ പിതാവ് സൽഗുണപൂർണനാകുന്നതു പോലെ നാമും സൽഗുണപൂർണരാകുവിൻ...
അതാണ് കാൽവരി ക്രൂശിൽ നാം കണ്ടത് നാം ശത്രുക്കളായിരിക്കുമ്പോൾ തന്നെ/ നാം പാപികളായിരിക്കുമ്പോൾ തന്നെ നമുക്കുവേണ്ടി തകർക്കപ്പെട്ട അരുമ നാഥനായ യേശു കർത്താവു ...കർത്താവു നമുക്ക് കാണിച്ച മാതൃക പ്രകാരം സ്നേഹത്തിൽ കൂടി…
Continue Reading »
Previous Posts
Newer Posts