പ്രയോജനമില്ലാത്ത ദാസന്മാർ
പ്രയോജനമില്ലാത്ത ദാസന്മാർ
ചാടി പിടഞ്ഞു എഴുന്നേറ്റു നോക്കിയത് തന്നെ ക്ലോക്കിലേക്കാണ്. അരണ്ട വെളിച്ചത്തിൽ ക്ലോക്കിന്റെ സൂചികൾ എന്നത്തേയും പോലെ തന്നെ നാലുമണിക്ക് അഞ്ചുമിനിറ്റ് കൂടിയെന്ന് സൂചിപ്പിച്ചു കൊണ്ട് മുമ്പോട്ട് കുതിക്കുവാനായി ആയാസപ്പെടുന്നു . പുറത്തു നല്ല തണുപ്പുണ്ട്. ഒന്നുകൂടെ പുതപ്പിനടിയിലേക്കു കയറുവാൻ വെമ്പൽ കൊള്ളുന്ന ജഡത്തിന്റെ മോഹത്തെ ജനിക്കുവാനായി അനുവദിക്കാതെ പെട്ടന്നു തന്നെ എഴുന്നേറ്റു...നല്ല ക്ഷീണം. കിടക്കുന്നതു മാത്രം അറിയാം. ഉറങ്ങി പോകുന്നത് അറിയുന്നതേയില്ല. അത്രയേറെയുണ്ട് പകലത്തെയും രാത്രിയിലെയും അധ്വാനം. ഒരു പരിധി വരെ നല്ലതാണു, ഉറക്കമില്ലായ്മ അസുഖമായി പറയുന്നവരുടെ മുമ്പിൽ അങ്ങനെയൊരു പ്രശ്നം നമുക്കില്ലല്ലോ..
ഒരു നൂറു കൂട്ടം പണിയുണ്ട് രാവിലെ ദോശക്കുള്ളതുകൂടെ അരച്ചു വച്ചിട്ടാണ് ഒന്നു നടുനിവർത്തി കിടന്നതു. ആരോ പറഞ്ഞു കേട്ടിട്ടുണ്ട്…