അനുതാപം
കുറെ ദിവസമായി മൂടിക്കെട്ടിയ അന്തരീക്ഷമാണ്. തണുത്ത കാറ്റും വീശുന്നുണ്ട്. മഴക്കുള്ള ലക്ഷണമാണു രണ്ടു മൂന്നു ദിവസമായി. പെയ്തൊഴിയുവാൻ വെമ്പൽ കൊള്ളുന്ന മേഘങ്ങൾ ആരുടെയോ പ്രേരണയാൽ വേറെ എങ്ങോട്ടോ ഒഴുകിപ്പോകുന്നു. തുടെരെയുള്ള ഈ പ്രതിഭാസം അന്തരീക്ഷത്തിൽ പൊടിപടലവും മാലിന്യവും വർധിപ്പിക്കുന്നു. പറമ്പിൽ അവശേഷിക്കുന്ന രണ്ടു മൂന്നു മരങ്ങൾ വാശിയോടെ തലകൾ അങ്ങോട്ടും ഇങ്ങോട്ടും വെട്ടിക്കുന്നു. പ്രകൃതിയുടെ ഈ വികൃതിയോടു ഏറെക്കുറെ സമാനമാണ് എന്റെ മനസും. പെയ്തൊഴിയുവാൻ പാകത്തിൽ കാറും കോളും മൂടി നിൽക്കുന്നു. എങ്കിലും സാധിക്കാത്ത ഒരു തരം മരവിപ്പ്. തുറന്നു പറഞ്ഞു മനസിലുള്ള കാർമേഘം ഒന്നു പെയ്തൊഴിഞ്ഞിരുന്നുവെങ്കിൽ...
"ഞാൻ മിണ്ടാതെയിരുന്നപ്പോൾ നിത്യമായ ഞരക്കത്താൽ
എന്റെ അസ്ഥികൾ ക്ഷയിച്ചു പോയി
രാവും പകലും നിന്റെ കൈ
Continue Reading »
വളരെ നാളുകളായി പ്രതീക്ഷിച്ചിരുന്നതാണ്, ഓരോ ദിവസവും ഭയത്തോടെയും ആശങ്കയോടെയും ആണ് ജീവിതത്തെ തള്ളി നീക്കുന്നത്. ചെറിയ ഒരു കടത്തിൽ ആണ് ആരംഭിച്ചത്. ആദ്യമൊക്കെ ഒരു രസമായിട്ടു തോന്നി, പതിയെ പതിയെ അതു നിലയില്ലാത്ത കടത്തിലേക്കു കൂപ്പു കുത്തി. യജമാനൻ നല്ലവനായത് കൊണ്ട് ഇത്രയും സമയം ചോദിക്കാതെയിരുന്നു... ഇതാ ഇന്നു വിളിപ്പിച്ചിരിക്കുന്നു. സകലതും കൊടുത്തു തീർക്കണം. ഭയപ്പെട്ടതു തന്നെ സംഭവിച്ചിരിക്കുന്നു. ഒന്നും രണ്ടും അല്ല പതിനായിരം താലന്താണ്. ഉത്തരവു പുറപ്പെട്ടു കഴിഞ്ഞു. വീട്ടുവാൻ കഴിയില്ലെങ്കിൽ ഭാര്യ, മക്കൾ , സകലത്തെയും വിറ്റു കടം തീർക്കുക. യാതൊരു പോം വഴിയുമില്ല. മുമ്പിൽ മുട്ടുകൾ മടക്കി…
Continue Reading »
'ഇയ്യോബ് ' നിഷ്ക്കളങ്കനും നേരുള്ളവനും ദോഷം വിട്ടകലുന്നവനും എന്നു ദൈവത്തിൽ നിന്നു സാക്ഷ്യം ലഭിച്ച ചുരുക്കം ചിലരിൽ അഗ്രഗണ്യൻ .
എന്തെല്ലാം കഷ്ടത വന്നിട്ടും ദൈവവുമായുള്ള സ്‌നേഹത്തിന് ആധാരമായിരിക്കുന്നതു തന്റെ സമ്പത്തോ, വസ്തുവകകളോ, മക്കളോ, സ്വന്തം പ്രാണൻ പോലുമോ അല്ലെന്നു അസന്നിഗ്തമായി തെളിയിച്ച വിശുദ്ധനായിരുന്നു ഇയ്യോബ് .
Continue Reading »
Previous Posts
Newer Posts