ഞങ്ങളും നിങ്ങളും

Posted on
18th Mar, 2018
| 0 Comments

ഞങ്ങളും നിങ്ങളും

വായനാഭാഗം : ലൂക്കോസ് 16:19-31

"ഇവിടെ നിന്നു നിങ്ങളുടെ അടുക്കൽ കടന്നു വരുവാൻ ഇച്ഛിക്കുന്നവർക്കു കഴിവില്ല; അവിടെ നിന്നു ഞങ്ങളുടെ അടുക്കൽ കടന്നു വരുവാനും പാടില്ല എന്നു പറഞ്ഞു." (ലൂക്കോസ് 16:19)

'ധനവാനും ലാസറും' പലരുടെയും പ്രതിനിധികളായി എല്ലാ കാലഘട്ടത്തിലും അപ്രസക്തരല്ലാതെ നിൽക്കുന്നു. പണമുള്ളവന്റെയും ദരിദ്രന്റെയും പ്രതിനിധികളായി, രോഗം ശീലിച്ചവന്റെയും വൃണം നിറഞ്ഞവന്റെയും, വച്ചു കെട്ടിയവന്റെയും മുറിവുകെട്ടാത്തവന്റെയും, വിശപ്പ് അറിയാത്തവന്റെയും വിശപ്പിന്റെ വില അറിഞ്ഞവന്റെയും, സർവ്വോപരി രക്ഷിക്കപെടാത്തവന്റെയും മാനസാന്തരപ്പെട്ടവന്റെയും പ്രതിനിധികളായി നിൽക്കുന്നു.

ധനവാന്റെ ഭൂമിയിലെ വാസം ആഡംബരത്തോടെ സുഖിച്ചു പുളെച്ചു കഴിഞ്ഞു. എന്നാൽ ദരിദ്രനോ വിശപ്പടക്കുവാനുള്ള വക കണ്ടെത്താതെ വേദനയാൽ ആയുസ്സു തീർത്തു. ഭൂമിയിലെ…

Continue Reading »

വീണ്ടെടുപ്പ് - ഭാവന .... 

Posted on
15th Feb, 2018
| 0 Comments

വീണ്ടെടുപ്പ്

ഭാവന ....                                                           

നെടുവീർപ്പെട്ടു പടവുകൾ കയറുന്ന ഭർത്താവിനെ നോക്കി ഭാര്യ ദേഷ്യത്തോടെ ചോദിച്ചു , "ഇന്നും പോയി അല്ലെ ?" 'എന്തിനാ മനുഷ്യാ എന്നും ഇങ്ങനെ, ഇറക്കി വിട്ടതല്ലേ, പിന്നെയും നാണമില്ലാതെ പുറത്തു നിന്നു പോയി നോക്കി നിൽക്കുന്നത്. എങ്ങാനം കയറിയാലോ എന്നു വിചാരിച്ചു കാവലും ഏർപെടുത്തിയിട്ടും നിങ്ങൾ പഠിച്ചില്ല...?'.

    എല്ലാ സന്ധ്യകളിലും ഇറങ്ങി വന്നുകൊണ്ടിരുന്നതല്ലേടി...ഓർക്കുമ്പോൾ ഒരു വല്ലായ്‌മ. എല്ലാം നീ കാരണമാ ഹവ്വാ..നീ കാരണമാ.. എപ്പോഴും നമ്മളങ്ങനെയാണല്ലോ സ്‌നേഹിക്കുന്നവരെ നാം തിരിച്ചറിയാതെ പോകുന്നു. ഉപദേശങ്ങൾ തിരസ്‌കരിക്കുന്നു. പരിണിതഫലമോ ഭയാനകം തന്നെ.

ങാ...! ഞാനും ശ്രെദ്ധിക്കേണ്ടതായിരുന്നു. എന്തു ചെയ്യാം...മരിക്കുമെന്നു പറഞ്ഞപ്പോൾ ഇത്രയും നിരീച്ചില്ല. ഇതിപ്പോ എത്ര ദിവസമായി..ഒന്നു…

Continue Reading »

സീസണിൽ മാത്രം ഫലം തരുന്ന അത്തി!

Posted on
15th Feb, 2018
| 0 Comments

സീസണിൽ മാത്രം ഫലം തരുന്ന അത്തി!

വായനാഭാഗം മത്തായി 21:18-20, മർക്കോസ് 11:12-14

“പിറ്റെന്നാൾ അവർ ബേഥാന്യ വിട്ടു പോരുമ്പോൾ അവന്നു വിശന്നു;

അവൻ ഇലയുള്ളോരു അത്തിവൃക്ഷം ദൂരത്തുനിന്നു കണ്ടു, അതിൽ വല്ലതും കണ്ടുകിട്ടുമോ എന്നു വെച്ചു ചെന്നു, അതിന്നരികെ എത്തിയപ്പോൾ ഇല അല്ലാതെ ഒന്നും കണ്ടില്ല; അതു അത്തിപ്പഴത്തിന്റെ കാലമല്ലാഞ്ഞു.അവൻ അതിനോടു; ഇനി നിങ്കൽനിന്നു എന്നേക്കും ആരും ഫലം തിന്നാതിരിക്കട്ടെ എന്നു പറഞ്ഞു; അതു ശിഷ്യന്മാർ കേട്ടു.”

ഈ വായനാഭാഗം ചിരിയുടെയും സങ്കടത്തിന്റെയും സമ്മിശ്ര പ്രതികരണമാണ് എന്നിൽ ഉളവാക്കിയത്.നമ്മുടെ കർത്താവിനു ഇതെന്തു പറ്റി, വിശന്നാൽ ഇങ്ങനെയുണ്ടോ? "അതു അത്തിപ്പഴത്തിന്റെ കാലമല്ലാഞ്ഞു" എന്നു രേഖപ്പെടുത്തി ഇല്ലായിരുന്നുവെങ്കിൽ സഹിക്കാമായിരുന്നു. സീസൺ…

Continue Reading »

Previous Posts Newer Posts