ദീർഘക്ഷമ

Posted on
13th Oct, 2017
| 0 Comments

വളരെ നാളുകളായി പ്രതീക്ഷിച്ചിരുന്നതാണ്, ഓരോ ദിവസവും ഭയത്തോടെയും ആശങ്കയോടെയും ആണ് ജീവിതത്തെ തള്ളി നീക്കുന്നത്. ചെറിയ ഒരു കടത്തിൽ ആണ് ആരംഭിച്ചത്. ആദ്യമൊക്കെ ഒരു രസമായിട്ടു തോന്നി, പതിയെ പതിയെ അതു നിലയില്ലാത്ത കടത്തിലേക്കു കൂപ്പു കുത്തി. യജമാനൻ നല്ലവനായത് കൊണ്ട് ഇത്രയും സമയം ചോദിക്കാതെയിരുന്നു... ഇതാ ഇന്നു വിളിപ്പിച്ചിരിക്കുന്നു. സകലതും കൊടുത്തു തീർക്കണം. ഭയപ്പെട്ടതു തന്നെ സംഭവിച്ചിരിക്കുന്നു. ഒന്നും രണ്ടും അല്ല പതിനായിരം താലന്താണ്. ഉത്തരവു പുറപ്പെട്ടു കഴിഞ്ഞു. വീട്ടുവാൻ കഴിയില്ലെങ്കിൽ ഭാര്യ, മക്കൾ , സകലത്തെയും വിറ്റു കടം തീർക്കുക. യാതൊരു പോം വഴിയുമില്ല. മുമ്പിൽ മുട്ടുകൾ മടക്കി പറഞ്ഞു "എന്നോടു ക്ഷമിക്കണം" ഞാൻ തന്നു തീർക്കാം!.യജമാനനു മനസ്സലിഞ്ഞു സകലതും ഇളച്ചു കൊടുത്തു. അവനോടു ക്ഷമിച്ചു അവനെ സ്വതന്ത്രനായി വിട്ടയച്ചു.
സ്വാതത്ര്യത്തിന്റെ മധുരം നുണഞ്ഞിറക്കുന്നതിനിടയിൽ മുമ്പിൽ വന്നുപെട്ടു തന്റെ കടക്കാരൻ. തന്റെ യജമാനനോട് അവൻ ചോദിച്ചത് പോലെ തന്റെ ദാസനും അവനോട് ക്ഷമ ചോദിച്ചു. 'ഞാൻ തന്നു തീർക്കാം' എന്നാൽ സ്വത്രനായവന് മനസ്സില്ലാ സഹ ജീവിയോടു ദയ കാണിക്കുവാൻ.വെറും നൂറു വെള്ളിക്കാശിനു വേണ്ടി തുറുങ്കിലടപ്പിച്ചു. ഈ ദാസനെ വിട്ടയച്ചിരുന്നുവെങ്കിൽ അവൻ കടം വീട്ടുമായിരുന്നു. കാരണം ഈ ദുഷ്ട ദാസനെ പോലെയല്ലായിരുന്നു. അവൻ എന്തോ അത്യാവശ്യത്തിനു കടം മേടിച്ചതാണ്...നൂറു വെള്ളിക്കാശു മാത്രം. ഇവൻ പതിനായിരം താലന്താണ് കടം പെട്ടിരിക്കുന്നത്.സമയം അനുവദിച്ചാൽ പോലും അവന്റെ ജീവിതകാലത്തു കൊടുത്തു തീർക്കുവാൻ കഴിയില്ലായിരുന്നു. (മത്തായി 18:23-35)
എന്റെ ജീവിത കാലത്തു വീട്ടുവാൻ കഴിയാത്ത എന്റെ സകല കടത്തെയും എന്നോട് "ദയ" തോന്നി കാൽവരി ക്രൂശിൽ കൊടുത്തു തീർത്തവനാണു യേശു കർത്താവ്. "റ്റെറ്റലസ്‌റ്റായി" സകലതും നിവൃത്തിയായി എന്ന് പറഞ്ഞു എനിക്ക് വേണ്ടി തന്റെ പ്രാണനെ പകരം നൽകിയ പ്രാണനാഥനെ ഓർക്കാതെ, എന്റെ സഹോദരൻ എന്നോട് ചെയ്ത നിസ്സാരമായ (നൂറു വെള്ളിക്കാശു മാത്രം) തെറ്റുകൾക്ക് ഞാൻ അവരെ തൊണ്ടക്കു പിടിച്ചു ഞെക്കി പലപ്പോഴും തുറുങ്കിലടപ്പിച്ചു..അനേകർ ഇപ്പോഴും തുറുങ്കിൽ കിടപ്പുണ്ട് ഞാൻ ക്ഷമിക്കാത്തതുകൊണ്ടു....എന്റെ പാപങ്ങൾ എന്നോട് ക്ഷമിച്ചതുപോലെ...എന്നോട് / നമ്മോടു ദയ കാണിച്ചത് പോലെ ഞാൻ അവരോടു ദയ കാണിച്ചില്ല.കർത്താവെ എന്നോട് / നമ്മോടു ക്ഷമിക്കണമേ എന്നു പ്രാർത്ഥിക്കാം...ദൈവം സഹായിക്കട്ടെ !!!

<< Back to Articles Discuss this post

0 Responses to "ദീർഘക്ഷമ"

No comments.

Leave a Comment

You can use the following HTML tags: <a><br><strong><b><em><i><blockquote><pre><code><ul><ol><li><del>
Please enter this word in the textbox below*
CAPTCHA Image
Reload Image