ആത്മാവിന്റെ ഫലം-സമാധാനം
ആത്മാവിന്റെ ഫലം-സമാധാനം
"എന്നെക്കാൾ അധികം അപ്പനെയോ അമ്മയേയോ പ്രിയപ്പെടുന്നവൻ എനിക്കു യോഗ്യനല്ല; എന്നേക്കാൾ അധികം മകനെയോ മകളെയോ പ്രിയപ്പെടുന്നവൻ എനിക്കു യോഗ്യനല്ല."
സകലത്തെക്കാളും ഉപരിയായി സ്നേഹിക്കണമെന്നു പറഞ്ഞിട്ടു, സകലതും ഉപേക്ഷിച്ചു അനുഗമിക്കുവാൻ പറഞ്ഞിട്ട് അനാഥരാക്കി ഉപേക്ഷിച്ചു മടങ്ങുകയാണോ ?? ലോകം അനൂകൂലമല്ല, ജീവിക്കുവാൻ വേറെ മാർഗ്ഗം ഒന്നുമില്ല, ശത്രുവിന്റെ ഭീഷണി, സകല വാതിലും അടഞ്ഞുവെന്ന തോന്നൽ...പ്രിയ ശിഷ്യൻ മാരുടെ യേശുവിനോടുള്ള പരിഭവത്തിനു നടുവിൽ 'സമാധാനം' എന്നു പേരുള്ളവൻ പറയുന്നു "ശാലോം".....നിങ്ങളുടെ ഹൃദയം കലങ്ങരുത്, ഭ്രമിക്കുകയുമരുത്...ലോകം തരുന്നതുപോലെ വെറും വാക്കല്ല "എന്റെ സമാധാനം ആണ് ഞാൻ നിങ്ങൾക്കു തരുന്നത്"....പ്രിയരേ യേശു പറയുന്നു 'സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ അവർ ദൈവത്തിന്റെ പുത്രന്മാർ എന്ന് വിളിക്കപ്പെടും' അതെ സമാധാനം എന്ന ആത്മാവിന്റെ ഫലം തമ്മിലുടെ മറ്റുളവരിലേക്കു ഒഴുകുസാഹചര്യങ്ങൾക്കനുസൃതമായി ലോകത്തിന്റെ സമാധാനത്തിനു ഏറ്റകുറച്ചിലുകളുണ്ടാകുമ്പോൾ, യേശു പറയുന്നു ഞാൻ എന്റെ സമാധാനം നിങ്ങൾക്ക് തന്നേച്ചു പോകുന്നു. സമാധാനത്തിന്റെ ഉറവിടം യേശുവാണ്.
യേശു കർത്താവു ദൂരസ്ഥരോടും സമീപസ്ഥരോടും സമാധാനം പ്രഘോഷിച്ചു, അവന്റെ ക്രൂശിൽ ചൊരിഞ്ഞ രക്തം കൊണ്ട് സമാധാനം ഉണ്ടാക്കി, അവൻ തന്നെ നമ്മുടെ സമാധാനം...അതെ യേശു നമ്മുടെ സമാധാനം. ഭയത്തോടെ, നാളെയെക്കുറിച്ചുള്ള വിചാരത്തോടെ ആയിരിക്കുന്നവരോടെ യേശു പറയുന്നു "ഒന്നിനെ കുറിച്ചും വിചാരപ്പെടേണ്ട, നിങ്ങളുടെ ബുദ്ധിമണ്ഡലത്തിൽ അപ്രാപിയമെന്നു തോന്നുമെങ്കിലും അതിനെ കവിഞ്ഞു പോകുന്ന ദിവ്യ സമാധാനം, അതാണ് ഞാൻ നിങ്ങൾക്കു തരുന്നത്...ഈ സമാധാനം നാം അനുഭവിക്കണെമെങ്കിൽ നാം ദൈവത്തെ അനുസരിക്കണം, ദൈവത്തിലുള്ള പൂർണ്ണമായ ആശ്രയം നമ്മുടെ ജീവിതത്തെ സമാധാനം ഉള്ളതാക്കുന്നു... .സാഹചര്യങ്ങൾക്കനുസൃതമായി ലോകത്തിന്റെ സമാധാനത്തിനു ഏറ്റകുറച്ചിലുകളുണ്ടാകുമ്പോൾ, യേശു പറയുന്നു ഞാൻ എന്റെ സമാധാനം നിങ്ങൾക്ക് തന്നേച്ചു പോകുന്നു. സമാധാനത്തിന്റെ ഉറവിടം യേശുവാണ്.
0 Responses to "ആത്മാവിന്റെ ഫലം-സമാധാനം"
Leave a Comment