ഗുരു വന്നിട്ടുണ്ട് നിന്നെ വിളിക്കുന്നു

Posted on
2nd Jul, 2018
| 0 Comments

മാർത്തയും മറിയയും ലാസറും അടങ്ങുന്ന മൂന്നംഗ കുടുംബം. ഈ രണ്ടു സഹോദരിമാരുടെ ഏക സഹോദരൻ ലാസറാണ് ദീനമായി കിടക്കുന്നതു. യേശു സ്‌നേഹിക്കുന്ന കുടുംബം. അസുഖവിവരം യേശുവിനെ അറിയിക്കുവാനായി ആളിനെ അയച്ചു. നിനക്ക് പ്രിയനായവൻ ദീനമായി കിടക്കുന്നു. കഴിയുമെങ്കിൽ വേഗം എത്തണം. അവസാന പ്രതീക്ഷയും നിലച്ചു. വീട്ടിൽ കൂട്ട നിലവിളി ഉയർന്നു. ലാസർ എന്നന്നേക്കുമായി തങ്ങൾക്കു നഷ്ട്ടമായന്നുള്ള യാഥാർഥ്യം അവർ തിരിച്ചറിഞ്ഞു.

മൃതദേഹം കാണുവാൻ വന്ന ചിലരടക്കം പറഞ്ഞു "വല്യ സ്‌നേഹിതനാ, അത്ഭുതവും അടയാളവും ഒക്കെ ചെയ്യുമെന്നാ പറയുന്നത്. സൗഖ്യമാക്കണ്ട,  ഒന്ന് വന്നു കാണുവാനുള്ള മനസ്സ് കാണിച്ചില്ലല്ലോ. അടക്കം ചെയ്യുവാനെങ്കിലും വരുമോ? " യേശുവിനെ കുറിച്ചുള്ള പരാതികൾ അങ്ങനെ നീണ്ടു പോയി.ഒടുക്കം ഭൗതിക ശരീരം അടക്കം ചെയ്തു.

നാലു ദിവസമായിട്ടും മറിയ വെള്ളംപോലും കുടിക്കുവാൻ എഴുന്നേറ്റിട്ടില്ല. ലാസറിനെ കുറിച്ചോർത്തു കരച്ചിലും പതം പറച്ചിലും മാത്രം. സഹിക്കുവാനുള്ള മനക്കരുത്തു മാർത്തക്കു കുറച്ചുകൂടെയുണ്ട്. ആശ്വസിപ്പിക്കുവാനായി വരുന്നവരോടെല്ലാം കുശലാന്വഷണം നടത്തുന്നു. അപ്പോഴാണ്‌ ആരോ മർത്തയോട് യേശു വന്നിട്ടുണ്ട് എന്ന കാര്യം അറിയിച്ചത്. മാർത്ത ഓടിച്ചെന്നു പരിഭവങ്ങളുടെയും പരാതികളുടെയും ക്കെട്ടഴിച്ചു . നീ ഇവിടെയുണ്ടായിരുന്നെങ്കിൽ എന്റെ സഹോദരൻ മരിക്കുകയില്ലായിരുന്നു. ഇപ്പോഴും നീ എന്ത് അപേക്ഷിച്ചാലും ദൈവം നിനക്ക് തരും എന്ന് ഞാൻ അറിയുന്നു.

ഇങ്ങനെ പറഞ്ഞിട്ട് മാർത്ത തിരികെ പോയി മറിയയുടെ ചെവിയിൽ മന്ത്രിച്ചു "ഗുരു വന്നിട്ടുണ്ട് .നിന്നെ വിളിക്കുന്നു "

ആ സഹോദരങ്ങളുടെ കരച്ചിലും കൂടി നിൽക്കുന്നവരുടെ വിലാപവും കണ്ട് ഹൃദയം തകർന്നു കർത്താവും അവരോടു കൂടെ കരഞ്ഞു. മരിച്ചു അടക്കം ചെയ്തിട്ട് നാലുദിവസമായ ലാസറിനെ യേശുകർത്താവ് ഉയിർപ്പിച്ചു.

പ്രതീക്ഷയുടെ അവസാന തുരുത്തും നക്ഷ്ടമായി, കാഴ്ചയുടെ ലോകത്തു എല്ലാം അസാധ്യമെന്നു വിചാരിച്ചിരിക്കുമ്പോൾ, സഹായിക്കുവാൻ കഴിയാതെ സകലരും നിസ്സംഗരായി നിൽക്കുമ്പോൾ , ഒരാളെ ഞങ്ങൾ ഇതു കേൾക്കുന്ന ഓരോരുത്തരെയും പരിചയപ്പെടുത്തുകയാണ് "ഗുരു വന്നിട്ടുണ്ട് ...നിന്നെ വിളിക്കുന്നു”

  നാറ്റം വമിക്കുന്ന അനുഭവങ്ങളുടെയും, സഹായിക്കുവാൻ ആരും ഇല്ലാതെയിരിക്കുംപോൾ , ഇരുളു നിറഞ്ഞ പാപം നിറഞ്ഞ ജീവിതങ്ങളിൽ യേശുവിനെ കർത്താവായി സ്വീകരിക്കു ......നിങ്ങൾ ഇരിക്കുന്ന അവസ്ഥയിൽ നിന്ന് എഴുന്നേറ്റു യേശുവിനെ കർത്താവായി സ്വീകരിക്കു..തീർച്ചയായും അവൻ നിങ്ങളുടെ ജീവിതത്തിൽ അത്ഭുതമായിരിക്കും ... അതെ "ഗുരു വന്നിട്ടുണ്ട് നിന്നെ വിളിക്കുന്നു"

<< Back to Articles Discuss this post

0 Responses to "ഗുരു വന്നിട്ടുണ്ട് നിന്നെ വിളിക്കുന്നു"

No comments.

Leave a Comment

You can use the following HTML tags: <a><br><strong><b><em><i><blockquote><pre><code><ul><ol><li><del>
Please enter this word in the textbox below*
CAPTCHA Image
Reload Image