ബുദ്ധി

Posted on
21st Mar, 2019
| 0 Comments

രണ്ടു വിഭാഗത്തിന്റെ പ്രതിനിധികളെ ചൂണ്ടികാണിച്ചുകൊണ്ടാണ് നമ്മുടെ കർത്താവു ഗിരിപ്രഭാഷണം അവസാനിപ്പിക്കുന്നത്. ബുദ്ധിയുള്ളവരുടെയും ബുദ്ധിയില്ലാത്തവരുടെയും പ്രതിനിധികളെ...ദൈവ വചനം കേട്ടു പ്രവർത്തിച്ചവർ ബുദ്ധിയുള്ള ഗണത്തിലും ദൈവവചനം കേട്ട് പ്രവർത്തിക്കാത്തവർ ബുദ്ധിയില്ലാത്ത ഗണത്തിലും. പാറമേൽ വീടുപണിഞ്ഞവരും മണലിന്മേൽ വീടുപണിതവരും... ഇരുകൂട്ടരുടെയും ഭവനത്തിൽ പ്രകൃതി ഒരുപോലെയാണ് ഇടപെടുന്നതു. വൻമഴയുടെ ആധിക്യം നദികളെ കരകവിഞ്ഞു ഒഴുകുമാറാക്കുകയും ഇരുഭവനത്തിന്മേലും ആഘാതം ഏൽപ്പിക്കുകയും ചെയ്തു. എന്നാൽ അടിസ്ഥാനത്തിന്റെ ഒറ്റക്കാരണത്താൽ ഭവനങ്ങളിലൊന്നു നിലനിൽക്കുവാനും മറ്റൊന്ന് വീണു പോകുവാനും ഇടയായി. വലിയ വീഴ്ച്ചയെന്നു ചൂണ്ടികാണിക്കപ്പെടുന്ന ഈ ഭവനം ഊതിപ്പെരുപ്പിച്ച കപടഭക്തിയുടെ, അധരങ്ങൾകൊണ്ടുമാത്രം അടുത്തുവരുന്നതും ഹൃദയം ദൈവത്തിൽനിന്നു ദൂരത്താക്കി, തന്നിഷ്ടപ്രകാരം എല്ലാം ചെയ്തവനെ ചൂണ്ടികാണിക്കുന്നു. ഈ വീഴ്ച വലിയതാണെന്നു കർത്താവു ചൂണ്ടി കാണിക്കുന്നത് വീഴ്ചയിൽ മാത്രമേ ഈ ഭവനത്തിന്റെ അടിസ്ഥാനം മണലിന്മേൽ ആയിരുന്നുവെന്നു മറ്റുള്ളവർ മനസിലാക്കുകയുള്ളു. ദാനിയേൽ പ്രവചന പുസ്തകത്തിലും നാം വായിക്കുന്നത് ബുദ്ധിയുള്ളവർ ആകാശ മണ്ഡലത്തിലെ പ്രഭപോലെയും പലരെയും നീതിയിലേക്കു തിരിക്കുന്നവർ നക്ഷത്രങ്ങളെപോലെയും എന്നുമെന്നേക്കും പ്രകാശിക്കും. നമ്മെ വിളിച്ചിരിക്കുന്നത് ലോകത്തിന്റെ വെളിച്ചമാകുവാനാണ്. കർത്താവിന്റെ വചനങ്ങളെ കേട്ട് പ്രവർത്തിക്കാതെ മണലിന്മേൽ ഭവനം പണിയുന്നവരായിട്ടല്ല പ്രത്യുത അടിസ്ഥാനം  പാറമേൽ ഇട്ടവനെപ്പോലെ വചനം കേട്ടു പ്രവർത്തിക്കുന്നവരായി നമുക്ക് തീരാം...നിസ്വാർത്ഥരായി ലോകത്തിന്റെ വെളിച്ചമാകാം...

<< Back to Articles Discuss this post

0 Responses to "ബുദ്ധി"

No comments.

Leave a Comment

You can use the following HTML tags: <a><br><strong><b><em><i><blockquote><pre><code><ul><ol><li><del>
Please enter this word in the textbox below*
CAPTCHA Image
Reload Image