നിന്റെ ദൈവം എവിടെ ?

Posted on
19th May, 2020
| 0 Comments

പ്രതിസന്ധികളുടെയും പ്രതികൂലങ്ങളുടെയും നടുവിൽ കൂടി പോകുമ്പോൾ ദൈവത്തിനായി തന്നെ കാത്തിരിക്കുന്ന ദൈവത്തിൽ മാത്രം പ്രത്യാശ വച്ചിരിക്കുന്ന സങ്കീർത്തനക്കാരനായ കോരഹ് പുത്രന്മാരെ ചൂണ്ടി നിരന്തരം ആളുകൾ ചോദിച്ചു കൊണ്ടിരിക്കും " നിന്റെ ദൈവം എവിടെ ? " തുടർമാനമായുള്ള ഈ ചോദ്യത്താൽ രാത്രിയും പകലും ഞാൻ കണ്ണുനീർ കൂട്ടിയാണ് ആഹാരം കഴിക്കുന്നത്. നിന്റെ പൂർണ്ണ ആശ്രയം ദൈവത്തിലായിരിക്കെ ഈ പ്രതികൂലങ്ങളുടെ നടുവിൽ നിന്നെ സഹായിക്കാതെ ' നിന്റെ ദൈവം എവിടെ ' എന്ന ഈ ചോദ്യം സഹിക്കുവാൻ കഴിയുന്നതിലുപരിയാണ് . അവരുടെ ഈ നിന്ദ കാരണം എന്റെ അസ്ഥികൾ തകരുന്നതുപോലെ എനിക്കു തോന്നുകയാണ് . നാല്പത്തിരണ്ടാം സങ്കിർത്തനത്തിൽ ആണ് കോരഹ് പുത്രന്മാർ ഈ ഹൃദയ വേദന പങ്കുവെക്കുന്നത്. 
ജീവനുള്ള ദൈവത്തിനായി കാത്തിരിക്കുന്ന നമ്മുടെ ചുറ്റിലും പ്രതികൂലങ്ങൾ അനവധിയാണ്. ' നിങ്ങളുടെ ദൈവം എവിടെ ' എന്നുള്ള ചോദ്യത്തെ നാമും അഭിമുഖീകരിക്കേണ്ടി വന്നേക്കാം. 
42 ഉം 43 ഉം സങ്കീർത്തനങ്ങൾ അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്, എന്റെ ആത്മാവേ, ആരെങ്കിലും ഒക്കെ ദൈവാശ്രയമില്ലാത്തവരൊക്കെ പറയുന്നത് കേട്ടു എന്തിനാണ് വിഷാദിച്ചു ഉള്ളിൽ ഞരങ്ങുന്നത് ? ദൈവത്തിലല്ലേ, നീ ഇതുവരെയും പ്രത്യാശ വച്ചത്‌ ? നമ്മുടെ മുഖത്തിനു പ്രകാശവും നമുക്ക് രക്ഷയും നൽകുന്നത് അവിടുന്നല്ലേ ...
പ്രിയമുള്ളവരെ, പുറത്തുള്ള പ്രതികൂലങ്ങളെ നോക്കി വിഷാദിച്ചു ഉള്ളിൽ ഞരങ്ങിയിരിക്കാതെ, യഹോവയിൽ പ്രത്യാശ വച്ചുകൊൾക. അവിടുന്നു നമ്മുടെ അവസ്ഥകൾക്കു ഭേദം വരുത്തും .

<< Back to Articles Discuss this post

0 Responses to "നിന്റെ ദൈവം എവിടെ ?"

No comments.

Leave a Comment

You can use the following HTML tags: <a><br><strong><b><em><i><blockquote><pre><code><ul><ol><li><del>
Please enter this word in the textbox below*
CAPTCHA Image
Reload Image