ദൈവം വസിക്കുന്ന ആലയം

Posted on
19th May, 2020
| 0 Comments

നാഥൻ പ്രവാചകനോടു ഒരിക്കൽ ദാവീദ് രാജാവ് പറഞ്ഞു എല്ലാം ഒന്നു സ്വസ്ഥമായി, എനിക്കാണെങ്കിൽ അരമനയും ആയി . എനിക്കൊരു സങ്കടം ഞാൻ ദേവദാരുകൊണ്ടുള്ള അരമനയിൽ വസിക്കുന്നു, ദൈവത്തിന്റെ പെട്ടകം തിരശ്ശിലക്കകത്തു വസിക്കുന്നു . ദൈവത്തിനായി ഒരു ആലയം എനിക്ക് പണിയണം . രാജാവല്ലേ പറയുന്നത്, ഇത്രെയേറെ അനുഗ്രഹത്തോടെ ദൈവം നടത്തിയ ദാവിതല്ലേ, അവന്റെ എല്ലാ വഴികളിലും ദൈവം അവനെ പിന്തുണച്ചിട്ടല്ലാ ഉള്ളു. പിന്നെ പ്രത്യേകിച്ചു ദൈവത്തിനു ഒരാലയം കൂടാകുമ്പോൾ കണ്ണും പൂട്ടി അനുവാദം കൊടുത്തേക്കാം, ദൈവലോചന ചോദിക്കേണ്ട ആവശ്യമില്ല . ദൈവത്തിന്റെ പ്രവാചകനായ നാഥൻ പറഞ്ഞു നിന്റെ മനസ്സിലുള്ളതൊക്കെയും ചെയ്തു കൊൾക . യഹോവ നിന്നോടു കൂടെയുണ്ട്. 
അന്നു രാത്രി ദൈവം നാഥൻ പ്രവാചകനോടു; ശ്ശെടാ, ഞാൻ മിസ്രയിമിൽ നിന്നു നിങ്ങളെ പുറപ്പെടുവിച്ച നാൾമുതൽ ഒരു ആലയത്തിൽ വസിക്കാതെ കൂടാരത്തിലും നിവാസത്തിലുമല്ലോ സഞ്ചരിച്ചു വരുന്നത് . ഒരിക്കലെങ്കിലും ഞാൻ നിങ്ങളോടു പറഞ്ഞിട്ടുണ്ടോ എനിക്ക് ആലയം പണിയുവാൻ ? ദൈവത്തിന്റെ പ്രവാചകനായിരുന്നാലും ദൈവം അങ്ങനെ ചെയ്യുമായിരിക്കും എന്നു വിചാരിച്ചു കൊണ്ടും ദൈവത്തിൽ നിന്നു അരുളപ്പാടു ലഭിക്കാതെയും പ്രവചിക്കരുത്. ഓരോ പ്രവചനവും ഒരോ പ്രസംഗവും ഒരോ എഴുത്തും അതു ദൈവമുഖത്തു നിന്നു കേട്ടിട്ടാകേണം എന്നു ഈ സംഭവം നമ്മെ ഓർമ്മിപ്പിക്കുന്നു. ഞാൻ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നില്ലെങ്കിൽ, ഞാൻ പ്രസംഗിച്ചില്ലെങ്കിൽ, ഞാൻ ലൈവിൽ വന്നില്ലെങ്കിൽ, ഞാൻ എഴുതിയില്ലെങ്കിൽ എന്നും വിചാരിച്ചു ചെയ്യരുത്. നമ്മളില്ലെങ്കിലും ഇതെല്ലാം നടന്നു പോകും. ദൈവമുഖത്തു നിന്നു കേട്ടിട്ടാണ് സംസാരിക്കുന്നതെങ്കിൽ അതിന്റെ ഉത്തരവാദിത്തം ദൈവത്തിനാണ്. എന്നാൽ എന്റെ തോന്നലിൽ നിന്നാണ് പ്രവചനം എങ്കിൽ അതു എന്റെ മാത്രം ഉത്തരവാദിത്തം ആയിരിക്കും. 
ദാവീദിന്റെ മകനായ ശലോമോനിൽ കൂടി ആലയം പണിയുമ്പോൾ, ശലോമോൻ തിരിച്ചറിഞ്ഞ സത്യമുണ്ട് ' അവന്നു ആലയം പണിയുവാൻ പ്രാപ്തിയുള്ളവൻ ആർ ? സ്വർഗ്ഗത്തിലും സ്വർഗ്ഗാധി സ്വർഗ്ഗത്തിലും അവൻ അടങ്ങുകയില്ലല്ലോ; അങ്ങനെയിരിക്കെ അവന്റെ സന്നിധിയിൽ ധൂപം കാട്ടുവാനല്ലാതെ അവന്നു ഒരു ആലയം പണിയേണ്ടതിന്നു ഞാൻ ആർ ? 
വർഷങ്ങൾക്കിപ്പുറം അരയോപഗ കുന്നിന്റെ മുകളിൽ കയറി നിന്നുകൊണ്ടു ദൈവത്തിന്റെ വിശ്വസ്തനായ ദാസൻ വിളിച്ചു പറഞ്ഞു , ലോകവും അതിലുള്ളതൊക്കെയും ഉണ്ടാക്കിയ ദൈവം സ്വർഗ്ഗത്തിനും ഭൂമിക്കും നാഥനാകകൊണ്ടു കൈപ്പണിയായ ക്ഷേത്രങ്ങളിൽ വാസം ചെയ്യുന്നില്ല. 
കോടിക്കണക്കായ പണം ചിലവഴിച്ചു മാനം മുട്ടെ മത്സരിച്ചു പണിതെടുക്കുന്ന ദേവാലയങ്ങളിൽ ദൈവം വസിക്കുന്നില്ലായെന്നു നമുക്കു വ്യക്തമായ അറിവുണ്ടായിട്ടും നാം അതിനായി കോടികൾ ഒഴുക്കിക്കളയുന്നു . ദൈവം വസിക്കുന്ന ആലയത്തിനായി (മനുഷ്യരിൽ ) ഒട്ടു ചിലവഴിക്കുന്നുമില്ല 

<< Back to Articles Discuss this post

0 Responses to "ദൈവം വസിക്കുന്ന ആലയം"

No comments.

Leave a Comment

You can use the following HTML tags: <a><br><strong><b><em><i><blockquote><pre><code><ul><ol><li><del>
Please enter this word in the textbox below*
CAPTCHA Image
Reload Image