കവിത

Posted on
15th Sep, 2020
| 0 Comments

ഒരു കണ്ണിനും ദയയില്ലാത്തതായി എന്നു തോന്നാം.

കരുണ വറ്റിയ മുഖങ്ങളെ വഴിയാത്രയിൽ ഉടനീളം കണ്ടെത്താം.

ചാട്ടവാറിന്റെ ശീൽക്കാരം പുറത്തെ ഉഴവു ചാലാക്കാം.

ചെയ്യാത്ത കുറ്റങ്ങൾ നിരത്തി പരിഹസിക്കാം...

മരിക്കേണ്ടവനെന്ന ശബ്‌ദം ഉയർന്ന കണ്ഠം

ഇന്നലെ കൈപിടിച്ചുവർത്തിയവന്റേതെന്നു തിരിച്ചറിയാം...

മുഖത്ത് പാറി വീണ തുപ്പൽ സ്‌നേഹിതന്റെതാണല്ലോ എന്നു നെടുവീർപ്പെടാം...

കാൽവറിയിലേക്കുള്ള ദൂരം ഇനിയും അകലെയല്ലെന്നു തിരിച്ചറിയാം...

നീർചാലുകളായി ഒഴുകിയ കൺപീലികൾക്കിടയിൽ

നസ്രായന്റെ മുഖം ദർശിക്കാം...

<< Back to Articles Discuss this post

0 Responses to "കവിത"

No comments.

Leave a Comment

You can use the following HTML tags: <a><br><strong><b><em><i><blockquote><pre><code><ul><ol><li><del>
Please enter this word in the textbox below*
CAPTCHA Image
Reload Image