D.L.മൂഡി
പത്തൊൻപതാം നൂറ്റാണ്ടിൽ ദൈവത്തിന്റെ കരങ്ങളിൽ ഉപയോഗിക്കപെട്ടവർ അനേകരാണ്. അവരിൽ അഗ്രഗണ്യനായിരുന്നു ഡ്വയറ്റ് ലൈമാൻ മൂഡി എന്ന D.L.മൂഡി. വിദ്യാഭാസം വളരെ കുറവും ചെരിപ്പു കച്ചവടക്കാരനുമായിരുന്ന മൂഡിയെ ലോകത്തിനു വെളിച്ചമാകുവാൻ ദൈവം ഉപയോഗിക്കുവാൻ കാരണം ഇംഗ്ളണ്ടിലെ ഒരു ചെറിയ പ്രാർത്ഥന മുറിയിൽ വച്ച് ഹെൻട്രി വാർലി എന്ന സാധരണ സുവിശേഷകൻ പറഞ്ഞ ഒരു വാചകം ആണ്. അത് ഇപ്രകാമായിരുന്നു"ദൈവത്തിന്റെ കരങ്ങളിൽ പൂർണ്ണമായി ഏൽപ്പിച്ചു കൊടുക്കുന്ന ഒരു മനുഷ്യനെ കൊണ്ട് ദൈവം എന്തു ചെയ്യിക്കുമെന്നു ലോകം ഇനിയും കാണാനിരിക്കുന്നതേയുള്ളു". അതു കേട്ട് നെഞ്ചിൽ കൈവച്ചു കൊണ്ട് മൂഡി പ്രാർത്ഥിച്ചു ആ മനുഷ്യൻ ഞാൻ ആയിരിക്കണമേ".
ആ സമ്പൂർണ്ണമായ സമർപ്പണം പത്തൊൻപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ യൂറോപ്പിലെയും അമേരിക്കയിലെയും പട്ടണങ്ങളിൽ വലിയ ചലനം സൃഷ്ട്ടിച്ചു.
ലണ്ടൻ സന്ദർശന വേളയിൽ മൂഡി ഇപ്രകാരം പറഞ്ഞു ലണ്ടൻ പട്ടണത്തിന്റെ രീതിയിൽ മൂഡി വളർന്നു കഴിഞ്ഞിട്ടില്ല, ഒരു പക്ഷെ മൂഡിക്കു കഴിയുകയുമില്ലായിരിക്കാം. എന്നാൽ D.L.മൂഡിയെന്ന ചെരിപ്പു കച്ചവടക്കാരനെ പാദുകമാക്കി കൊണ്ട് ദൈവം ലണ്ടൺ പട്ടണത്തിലേക്കു എഴുന്നള്ളുമെന്നു ഞാൻ വിശ്വസിക്കുന്നു.
ഇരുപതു ലക്ഷം ജനങ്ങളെ ദൈവത്തിനായി നേടുവാൻ ഒരു പുരുഷായുസ്സ് കൊണ്ട് D.L.മൂഡിക്കു സാധിച്ചു.
പ്രിയമുള്ളവരേ,നാം അധിവസിക്കുന്ന പ്രദേശങ്ങളിൽ, നമ്മുടെ കമ്മ്യൂണിറ്റിയിൽ, ക്രിസ്തുവിന്റെ വെളിച്ചമാകുവാൻ ദൈവം നമ്മെ കുറിച്ച് ആഗ്രഹിക്കുന്നു. അതിനു ആവശ്യമായത് നമ്മെത്തന്നെ വിട്ടുകൊടുക്കുക എന്നുള്ളതാണ്. "ദൈവത്തിന്റെ കരങ്ങളിൽ പൂർണ്ണമായി ഏൽപ്പിച്ചു കൊടുക്കുന്ന മനുഷ്യരായി" നമുക്ക് തീരാം.
.
0 Responses to "D.L.മൂഡി"
Leave a Comment