ജോർജ് മുള്ളർ
നിത്യേന പതിനായിരത്തിലേറെ അനാഥ കുട്ടികൾക്ക് ആഹാരം , വസ്ത്രം, വിദ്യാഭ്യാസം, പാർപ്പിടം, നൂറുകണക്കിന് മിഷനറിമാർക്കു സാമ്പത്തിക സഹായം, ആയിരക്കണക്കിന് ബൈബിളുകൾ, ദശലക്ഷക്കണക്കിനു ലഖു ലേഖകൾ, 117 സ്കൂളുകൾ സ്ഥാപിച്ചു ഒട്ടു മിക്കവരും അനാഥരായിരുന്ന ലക്ഷത്തി ഇരുപതിനായിരം കുട്ടികളക്ക് സ്കൂൾ വിദ്യാഭ്യാസം....1805 -ൽ ജർമനിയിൽ ജനിച്ചു ഇംഗ്ളണ്ടിലെ ആഷ്‌ലി ടൗണിൽ ജീവിച്ചിരുന്ന ജോർജ് മുള്ളർ എന്ന പ്രാർത്ഥന മനുഷ്യൻ ക്രിസ്തുവിന്റെ വെളിച്ചം അനേകരിലേക്കു പകർന്നതിന്റെ കണക്കുകളാണ് ഞാൻ മേൽ ഉദ്ധരിച്ചത്.
ഒരിക്കൽ പോലും ആരോടും ധനാഭ്യർത്ഥന നടത്താതെ താൻ ഇവയെല്ലാം വിശ്വാസത്തോട് കൂടിയ പ്രാർത്ഥനയാൽ പ്രവർത്തിച്ചു ലോകത്തിനു കാണിച്ചു കൊടുത്തു.
തീരെ നിവർത്തിയില്ലാതെ വരുമ്പോൾ ഉപയോഗിക്കുവാനായി നിങ്ങൾക്ക് റിസേർവ് ഫണ്ട് അതായതു കരുതൽ പണം എന്നൊന്നില്ലേ ? എന്നുള്ള ഒരു പത്രപ്രവർത്തകന്റെ ചോദ്യത്തിന് മുള്ളറുടെ മറുപടി ഇപ്രകാരമായിരുന്നു "കരുതൽ പണം, റിസേർവ് ഫണ്ട് അങ്ങനെ ഒന്ന് വിഡ്ഢിത്തമാണ് സഹോദരാ, അങ്ങനെയൊരു ഫണ്ട് സൂക്ഷിച്ചു കൊണ്ട് എങ്ങനെ പ്രാർത്ഥിക്കുവാൻ കഴിയും? ദൈവം ആദ്യം പറയുക ജോർജ് മുള്ളർ നീ ആ പണം എടുത്തു കൊണ്ട് വാ എന്നായിരിക്കും!" എന്തിനാണ് അങ്ങനെ ഒരു ഫണ്ട് ? ഞങ്ങളുടെ റിസേർവ് ഫണ്ട് സ്വർഗ്ഗത്തിലാണ്. ഞങ്ങൾ ആശ്രയിക്കുന്നത് ജീവനുള്ള ദൈവത്തെയാണ്.
ഇതാണ് മുള്ളർ, പൂർണമായും ദൈവ കരങ്ങളിൽ തന്നെത്തന്നെ വിധേയ പെടുത്തി, തനിക്കോ കുടുംബത്തിനോ വേണ്ടിയോ യാതൊന്നും സമ്പാദിക്കാത്ത, അതിനു ധൈര്യപെടാത്ത ജോർജ് മുള്ളർ.
ഈ കാലഘട്ടത്തിലെ ആധുനിക സഭകൾക്ക് ജോർജ് മുള്ളർ ഒരത്ഭുതം ആണ്. അതിലുപരി കൈ എത്തിപിടിക്കുവാൻ കഴിയാത്ത ഒരു സമസ്യ... ഏലീയാവിനെ പറ്റി യാക്കോബ് തിരുവചനത്തിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു ' ഏലിയാവ് നമുക്ക് സമസ്വഭാവമുള്ള മനുഷ്യൻ' . ജോർജ് മുള്ളറും നമുക്ക് സമസ്വഭാവമുള്ള മനുഷ്യൻ. ഇതു ചൂണ്ടി കാണിക്കുന്നത് ഇത്ര മാത്രം ഏലീയാവിന്റെയും മുള്ളറുടെയും ദൈവം നമ്മുടെയും ദൈവമാണ് ...
പ്രിയമുള്ളവരേ, സുവിശേഷത്തിന്റെ തിരിനാളം അനേകരിലേക്കു പകരുന്നതിനു, അനാഥരെ പോറ്റുന്നതിനു പണം ഒരു തടസമാണെന്ന് ചിന്തിക്കുന്നുവെങ്കിൽ വിശ്വാസത്താൽ മുള്ളർ സംസാരിക്കുന്നു "ഞാൻ സാക്ഷിയാണ്". യേശു ക്രിസ്തു ഇന്നലെയും ഇന്നും എന്നേക്കും അനന്യനാണ്... അവൻ നമ്മെ ഉപക്ഷിക്കുകയില്ല.
അതെ പ്രീയരെ നമുക്കും മുള്ളറെ പോലെ ക്രിസ്തുവിന്റെ വെളിച്ചമാകാം...
0 Responses to "ജോർജ് മുള്ളർ"
Leave a Comment