ജോനി എറിക്‌സൺ ടാഡ
1949-ൽ അമേരിക്കയിലെ മെരിലാൻഡ് എന്ന സ്റ്റേറ്റിൽ ജനിച്ച ജോനി എറിക്‌സൺ ടാഡ എന്ന പെൺകുട്ടിക്ക് തന്റെ പതിനേഴാമത്തെ വയസിൽ ഉൾക്കടലിൽ ഡൈവ് ചെയ്യുംപോൾ വെള്ളത്തിന്റെ ആഴം നിർണ്ണയിക്കുന്നതിലെ അപാകത നിമിത്തം വലിയൊരു അപകടം നേരിട്ടു . കൂട്ടുകാരിയുടെ അവസരോചിതമായ ഇടപെടൽ ജോനിയുടെ ജീവൻ നിലനിർത്താനായി. ദീർഘ മാസങ്ങളുടെ ചികിത്സകൊണ്ടും ജീവിതത്തിലേക്ക് മടങ്ങി വരുവാനുള്ള സകല പ്രതീക്ഷയും നക്ഷ്ടപ്പെട്ട ഈ പെൺകുട്ടി പെട്ടന്നുള്ള മരണത്തിനായി പലരോടും കേണു. കാരണം അവളക്കു തനിയെ മരിക്കുവാനുള്ള ശക്തി ഇല്ലാതെ ശരീരം തളർന്നു പോയിരുന്നു.എല്ലാ ദിവസവും രാത്രി തന്നെ ശ്രിശ്രുഷിക്കുന്ന സഹോദരി തന്റെ ശ്രിശ്രുഷക്ക് ശേഷം ജോനിയുടെ അടുത്തുനിന്നു തന്റെ മുറിയിലേക്കു പോകും. പിറ്റേ ദിവസം നേരം വെളുക്കും വരെ ജോനി തനിച്ചായിരിക്കും. ഒരു രാത്രി ജോനി യേശുവിനോടു പരിഭവം പറയുവാൻ ആരംഭിച്ചു. കർത്താവെ, എനിക്കു ഒന്നു കരയുവാൻ പേടിയാണ്, കണ്ണീരൊപ്പുവാൻ ആരുമില്ലെന്നതു പോട്ടെ, എൻറെ മൂക്കൊന്നൊലിച്ചാൽ അതൊന്നു തുടച്ചു തരുവാൻ പിറ്റേ ദിവസം എന്റെ സഹോദരി വരുന്നതു വരെയും കാത്തിരിക്കണം. ങ്ങാ...നിനക്കിതൊന്നും പറഞ്ഞാൽ മനസിലാവില്ല ..നീ ഈയൊരവസ്ഥയിൽ കൂടി കടന്നു പോയിട്ടില്ലല്ലോ. യേശു അവളോടു പറഞ്ഞു ഞാനും ഇതേ അവസ്ഥയിൽ കൂടി കടന്നു പോയിട്ടുണ്ട്.കാൽവരി ക്രൂശിൽ എന്റെ കാലുകളും കൈകളും ചലിപ്പിക്കാനാകാതെ തലയിൽ അടിച്ച മുൾകിരീടത്തിൽ നിന്ന് ഒഴുകിയ രക്തവും പടയാളികളുടെ തുപ്പലും ഒളിച്ചിറങ്ങുമ്പോൾ അതൊന്നു തുടച്ചു കളയുവാൻ എന്റെ കൈകൾ ചലിക്കുമായിരുന്നില്ല. യേശു കർത്താവിന്റെ ഇടപെടൽ ജോനിയുടെ ജീവിതത്തെ മാറ്റി മറിച്ചു. അൻപതു കൊല്ലമായി ജോനി വീൽ ചെയറിൽ ഇരുന്നു ദൈവത്തിനായി പ്രവർത്തിക്കുന്നു. സകലതും അനൂകൂലമായ സാഹചര്യം ഉള്ള നമ്മെക്കാൾ എത്രയോ മടങ്ങു ജോനി ദൈവത്തിനുവേണ്ടി പ്രയോജനപ്പെടുന്നു. നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിപ്പാൻ കഴിയാത്തവനല്ല, പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപെട്ടവനാണ് യേശു എന്നുള്ള തിരിച്ചറിവ് ജോനിയെ തന്റെ വൈകല്ല്യങ്ങൾക്കു നടുവിലും ലോകത്തിനു വെളിച്ചമേകുവാൻ ദൈവം എടുത്തു ഉപയോഗിച്ചു.
വീൽ ചെയറിൽ ഇരുന്ന് ലോകത്തിനു വെളിച്ചമാകുന്ന ജോനി എറിക്‌സൺ ടാഡ എന്ന സ്ത്രീ രത്നം നമുക്കു ഒരു പ്രചോദനമാകട്ടെ...
നമ്മെ വിളിച്ചിരിക്കുന്നത് ലോകത്തിന്റെ വെളിച്ചമാകുവാണ്. സാഹചര്യങ്ങളുടെ സമ്മർദങ്ങൾ ഈ തിരിച്ചറിവിൽ നിന്ന് നമ്മെ പിന്നോട്ടു തിരിക്കരുത്.
0 Responses to "ജോനി എറിക്‌സൺ ടാഡ"
Leave a Comment